Award എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Award എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കെ.ആർ. മീരയ്ക്ക് ബുക് ബ്രഹ്‌മ സാഹിത്യപുരസ്‌കാരം #K.R Meera

 
ബെംഗളൂരു: 2025-ലെ ബുക് ബ്രഹ്‌മ സാഹിത്യപുരസ്‌കാരത്തിന് എഴുത്തുകാരി കെ.ആര്‍. മീര അര്‍ഹയായി. രണ്ട് ലക്ഷംരൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.ഓഗസ്റ്റ് എട്ട് മുതല്‍ 10 വരെ ബെംഗളൂരു സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ബുക് ബ്രഹ്‌മ സാഹിത്യോത്സവത്തിന്റെ സമാപനദിവസം പുരസ്‌കാരം സമ്മാനിക്കും. തുടര്‍ന്ന് കെ.ആര്‍. മീര പ്രഭാഷണം നടത്തും.

ദക്ഷിണേന്ത്യന്‍ സാഹിത്യത്തിന് അമൂല്യമായ സംഭാവനകള്‍ നല്‍കിയ എഴുത്തുകാര്‍ക്കുള്ള അംഗീകാരമായി നല്‍കിവരുന്ന പുരസ്‌കാരമാണിത്.


കേന്ദ്ര ബാല സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. #Award

 

 

 



ന്യൂഡല്‍ഹി: 2025-ലെ കേന്ദ്ര  ബാല സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. വിവിധ ഭാഷകളില്‍നിന്നായി 24 എഴുത്തുകാരാണ് പുരസ്‌കാരം നേടിയത്. ശ്രീജിത്ത് മൂത്തേടത്തിന്റെ പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ എന്ന നോവലാണ് മലയാളവിഭാഗത്തില്‍ പുരസ്‌കാരത്തിനര്‍ഹമായ കൃതി. 2022-ല്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പുസ്തകമാണിത്. ശിലാഫലകവും 50,000 രൂപയുമടങ്ങുന്നതാണ് പുരസ്‌കാരം.
 

 


മലയാളത്തില്‍നിന്നും ഗ്രേസി ജോസഫ്, ഡോ. പി.കെ. കുശലകുമാരി, രാജീവ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ജൂറി മെമ്പര്‍മാരായിരുന്നു.നോവലിസ്റ്റും ചെറുകഥാകൃത്തും ബാലസാഹിത്യകാരനുമായ ശ്രീജിത്ത് മൂത്തേടത്ത് തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് സി.എന്‍.എന്‍. ഗേള്‍സ് ഹൈസ്‌കൂള്‍ അധ്യാപകനാണ്. തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാനസമിതിയംഗവും തൃശൂര്‍ജില്ലാ മുന്‍ അധ്യക്ഷനുമാണ്.

പ്രധാന കൃതികള്‍ പാലറ്റ്, നയന്‍മൊനി, നിണവഴിയിലെ നിഴലുകള്‍, ആഫ്രിക്കന്‍ തുമ്പികള്‍ തുടങ്ങിയവ. നോവല്‍, കഥ, ബാലസാഹിത്യം,വൈജ്ഞാനികസാഹിത്യം എന്നീ മേഖലകളിലായി പതിനഞ്ചോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.


#Blood_Donors_Kerala : രക്ത ദാന രംഗത്തെ സംഭാവനയ്ക്ക് ബ്ലഡ് ഡോണേഴ്‌സ് കേരളയ്ക്ക് വീണ്ടും അംഗീകാരം, ഫാ.കുര്യാക്കോസ് മുണ്ടപ്ലാക്കൽ സ്മാരക സാമൂഹ്യ സേവന സമ്മാനിച്ചു.


കണ്ണൂർ : കെ സി വൈ എം തലശ്ശേരി അതിരൂപത മുൻ ഡയറക്ടർ മോൺ കുര്യാക്കോസ് മുണ്ടപ്ലാക്കലിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ സാമൂഹ്യ സേവന അവാർഡ് ബ്ലഡ് ഡോണേഴ്സ് കേരളയ്ക്ക്.തലശ്ശേരി സന്ദേശ് ഭവനിൽ നടന്ന ആദ്യകാല നേതാക്കളുടെ സമ്മേളനത്തിൽ വച്ച് പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ്ജ് ഞറളക്കാട്ടിൽ നിന്നും ഏറ്റുവാങ്ങി.
2011 ൽ കോട്ടയം ചങ്ങനാശ്ശേരിയിൽ ബസ് കണ്ടക്ടറായ വിനോദ് ഭാസ്ക്കർ തുടങ്ങിവെച്ച ഫെയ്സ് ബുക്ക് കൂട്ടായ്മയാണ് ഇന്ന് കേരളത്തിനകത്തും പുറത്തും കമ്മിറ്റികളുള്ള സംഘടനയായി മാറിയത്. രക്തദാനത്തിനൊപ്പം ബോധവൽക്കരണ ക്ലാസുകൾ, സന്നദ്ധ രക്തദാന ക്യാമ്പുകൾ എന്നിവ നടത്തി വരുന്നു.
ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിർധനരായ രോഗികൾക്ക് 
മരുന്നുകളും മറ്റ് സഹായവും നൽകുന്ന സ്നേഹസ്പർശം, തെരുവിൽ ഒറ്റപ്പെട്ടു പോയവർക്ക് പുതപ്പ് നൽകുന്ന സ്നേഹ പുതപ്പ്, കണ്ണൂർ പോലീസുമായി സഹകരിച്ച് പോലീസ് - ബി ഡി കെ അക്ഷയപാത്രം വഴി എല്ലാ ദിവസവും ഉച്ചഭക്ഷണം നൽകുന്ന പദ്ധതി, പാലിയേറ്റ് കെയർ വിംഗ്, കീമോതെറാപ്പി മൂലം മുടി നഷ്ടപ്പെട്ടവർക്ക് സൗജന്യ വിഗ്ഗ് നൽകുന്നതിനായുള്ള കേശദാനം സ്നേഹ ദാനം പദ്ധതി, കേശദാന ക്യാമ്പുകൾ എന്നിവ നടത്തി വരുന്നു. വിദ്യാർത്ഥികളിൽ രക്തദാന ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായി ക്യാമ്പസ് വിംഗ്, വനിതകളിൽ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി എയ്ഞ്ചൽസ് വിംഗ്, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ട്രോമാകെയർ വിംഗ് എന്നിവയും പ്രവർത്തിച്ച് വരുന്നു

THIKKURISSI AWARD : തിക്കുറിശ്ശി അവാർഡ് വിനോദ് വൈശാഖിക്ക്.


കവിയും മലയാളം മിഷൻ രജിസ്ട്രാറുമായ വിനോദ് വൈശാഖിയുടെ 'പൂരികങ്ങൾക്കിടയിലെ സൂര്യോദയം' എന്ന കവിതാസമാഹാരത്തിന് ഈ വർഷത്തെ തിക്കുറിശ്ശി സാഹിത്യ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0