March 2023 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
March 2023 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 31 മാർച്ച് 2023 | #News_Headlines

● സംസ്ഥാനത്ത്‌ സകൂൾ വാർഷിക പരീക്ഷകൾ വ്യാഴാഴ്‌ച പൂർത്തിയായി. പരീക്ഷകൾ കഴിഞ്ഞാലും വെള്ളിയാഴ്‌ച വിദ്യാർഥികൾക്ക്‌ സ്‌കൂളിൽ എത്തി പരീക്ഷാ അനുഭവങ്ങൾ പങ്കുവെക്കാം.

● കോവിഡ്‌ ഒമിക്രോൺ ഉപവകഭേദമായ എക്‌സ്‌ബിബി 1.16 ഏറ്റവും കൂടുതൽ വ്യാപിക്കുന്നത്‌ ഇന്ത്യയിലെന്ന്‌ ലോകാരോഗ്യസംഘടന.

● അർബുദം, ഹൃദ്‌രോഗം, പ്രമേഹം എന്നിവയ്‌ക്ക്‌ ഉൾപ്പെടെയുള്ള അവശ്യമരുന്നുകളുടെ വിലയിൽ രാജ്യത്തെ ഏറ്റവും വലിയ വർധന ഏപ്രിൽ ഒന്നിന്‌ നിലവിൽവരും. മരുന്നുകൾക്ക് 12.12 ശതമാനം വിലവർധിപ്പിക്കാനാണ്‌ കേന്ദ്രസർക്കാർ അനുമതി നൽകിയത്‌.

● തിരക്കേറിയ അവസരങ്ങളിൽ വിമാന കമ്പനികള്‍ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ എയർലൈൻ കമ്പനികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 30 മാർച്ച് 2023 | #News_Headlines

● അയിത്തോച്ചാടനത്തിനും തുല്യാവകാശത്തിനും വേണ്ടി ഒരു ജനത നടത്തിയ വൈക്കം സത്യഗ്രത്തിന്‌ വ്യാഴാഴ്‌ച 99 വർഷം പൂർത്തിയാകുന്നു. എല്ലാ മനുഷ്യനും വഴിനടക്കാനായി നടന്ന സത്യഗ്രഹം   കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നാണ്‌.

● പരമാവധി നിക്ഷേപം ആകർഷിച്ച് കൂടുതൽ വ്യവസായങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിച്ച് വൻവ്യവസായ കുതിപ്പ് ലക്ഷ്യമിടുന്ന വ്യവസായ വാണിജ്യ നയം കേരള മന്ത്രിസഭ അംഗീകരിച്ചു. 

● കോവിഡ് പ്രതിസന്ധികാലം പിന്നിട്ടതിന് പിന്നാലെ വാക്സിൻ സ്വീകരിക്കുന്ന കാര്യത്തിൽ വിമുഖതയുമായി കേരള സമൂഹം. കരുതൽ ഡോസ് വാക്‌സിൻ സ്വീകരിച്ചത് 20% മാത്രം.

● ഏപ്രില്‍ ഒന്നു മുതല്‍ പുകയില ഉല്പന്നങ്ങളായ സിഗരറ്റ്, പാന്‍ മസാല എന്നിവയുടെ വില വര്‍ധിക്കും. വെള്ളിയാഴ്ച ലോക്‌സഭ പാസാക്കിയ 2023ലെ ധനകാര്യ ബില്ലിലെ ഭേദഗതികളുടെ ഭാഗമായാണ് വര്‍ധനവ് വരുന്നത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 29 മാർച്ച് 2023 | #News_Headlines

● എസ്എസ്എല്‍സി പരീക്ഷ ഇന്ന് പൂര്‍ത്തിയാകും. ഉത്തരക്കടലാസ് മൂല്യനിര്‍ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രില്‍ 3 മുതല്‍ 26 വരെ നടക്കും. പതിനെട്ടായിരത്തോളം അധ്യാപകര്‍ പങ്കെടുക്കും.  

● ഇന്റര്‍നാഷ്ണല്‍ തലത്തില്‍ നൂറുഗോള്‍ തികച്ച് അര്‍ജന്റീനന്‍ സൂപ്പര്‍ താരം മെസ്സി. 174 മത്സരങ്ങളില്‍ നിന്നാണ് അന്താരാഷ്ട്ര കരിയറില്‍ അര്‍ജന്റീന നായകന്റെ നേട്ടം. മെസ്സിയുടെ നൂറാം ഗോള്‍ കുറസോവയ്‌ക്കെതിരെയാണ്.

● നടപ്പ്‌ വർഷം കേന്ദ്രസർക്കാരിന്റെ കടം 155.80 ലക്ഷം കോടി രൂപയായി പെരുകി. ഇതിൽ 148.8 ലക്ഷം കോടി ആഭ്യന്തര കടവും ഏഴ്‌  ലക്ഷം കോടി വിദേശ കടവുമാണ്. മൊത്തം ആഭ്യന്തര വരുമാന (ജിഡിപി)ത്തിന്റെ  57.3 ശതമാനമാണ്‌  കടബാധ്യതയെന്ന്‌ രാജ്യസഭയിൽ  വി ശിവദാസന്‌ നൽകിയ മറുപടിയിൽ ധന മന്ത്രാലയം അറിയിച്ചു.

●സംസ്ഥാനത്ത് ജീവിതശൈലീ രോഗനിര്‍ണയ പരിശോധന ഒരു കോടി കഴിഞ്ഞു. രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന വാര്‍ഷിക പരിശോധനാ പദ്ധതിയായ ‘അല്‍പം ശ്രദ്ധ, ആരോഗ്യം ഉറപ്പ്’ വഴിയാണ് 30 വയസിന് മുകളില്‍ പ്രായമുള്ള ഒരു കോടിയിലധികം പേരുടെ പരിശോധന പൂര്‍ത്തിയാക്കിയത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 28 മാർച്ച് 2023 | #Headlines_Today

● മലയാളത്തിന്റെ അതുല്യപ്രതിഭ ഇന്നസെന്റിന്റെ സംസ്കാരം ഇന്ന്. രാവിലെ 10 മണിക്ക് ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്രീഡലിൽ സംസ്കാരച്ചടങ്ങുകൾ നടക്കും.  

● ഇ-ടെൻഡർ പോർട്ടലിന്റെ മികച്ച നടത്തിപ്പിന്‌ സംസ്ഥാന ഐടി മിഷന്‌ ദേശീയ അംഗീകാരം. ഐടി മിഷന്‌ കീഴിലുള്ള ഇ–ടെൻഡേഴ്‌സ്‌ പോർട്ടലിനാണ്‌ കേന്ദ്ര ധന, ഇലക്‌ട്രോണിക്‌സ്‌ മന്ത്രാലയങ്ങളുടെയും എക്‌സ്‌പെൻഡിച്ചർ വകുപ്പിന്റെയും പുരസ്കാരം ലഭ്യമായത്‌.

● സംസ്ഥാനത്ത് അവയവമാറ്റ ശസ്ത്രക്രിയക്കായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത് മൂവായിരത്തിലധികം പേരെന്ന് കണക്കുകൾ. അവയവദാതാക്കളുടെ കുറവും നടപടിക്രമങ്ങളിലെ കാലതാമസത്തിനും പുറമെ  അവയവ ദാനത്തിന് തയാറാകുന്നവരെ ചില ആശുപത്രികൾ പിന്തിരിപ്പിക്കുന്നതും തിരിച്ചടിയാകുന്നു.

● രാജ്യത്ത് കഴിഞ്ഞദിവസം 1805 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം പതിനായിരം കടന്നു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 27 മാർച്ച് 2023 | #News_Highlights

● കേരളത്തിന്റെ കലാ-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്ന ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

● പാൻ കാർഡ്‌ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രസർക്കാർ. മാർച്ച്‌ 31നകം 1000 രൂപ പിഴയോടെ ആധാറും പാനും ബന്ധിപ്പിക്കണം, അല്ലാത്തപക്ഷം പാൻ കാർഡുകൾ ഏപ്രിൽ ഒന്നുമുതൽ പ്രവർത്തനരഹിതമാകും.

● വനിതകൾക്കായുള്ള ആദ്യത്തെ ക്രിക്കറ്റ്‌ പ്രീമിയർ ലീഗ്‌ കിരീടം മുംബൈ ഇന്ത്യൻസിന്‌. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ ഏഴ്‌ വിക്കറ്റിന്‌ തോൽപ്പിച്ചു.

● വൺവെബിന്റെ 36 ഉപഗ്രഹത്തെ കൃത്യമായി ബഹിരാകാശത്തെ ലക്ഷ്യത്തിലെത്തിച്ച്‌ ഐഎസ്‌ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ധവാൻ സ്‌പെയ്‌സ്‌ സെന്ററിൽനിന്ന്‌ ഞായറാഴ്‌ച രാവിലെ ഒമ്പതിനായിരുന്നു വിക്ഷേപണം.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 26 മാർച്ച് 2023 | #News_Headlines

● രാജ്യത്ത്‌ കോവിഡ്‌ രോഗബാധിതരുടെ എണ്ണം വീണ്ടും  ഉയർന്നതോടെ രാജ്യത്തെ ആശുപത്രികളിൽ ഏപ്രിൽ 10നും 11നും മോക്‌ ഡ്രിൽ നടത്താൻ കേന്ദ്രനിർദേശം.

● ലോക വനിതാ ബോക്‌സിങ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നിതു ഗംഗാസും സ്വീറ്റി ബൂറയും സ്വർണം നേടി. നിതു 48 കിലോ വിഭാഗത്തിൽ മംഗോളിയയുടെ അൽടാൻറ്റ്‌സെറ്റ്‌സെഗ്‌ ലുസ്‌തായ്‌ഖാനെ നേരിട്ടുള്ള പോരിൽ കീഴടക്കി. സ്വീറ്റി, 81 കിലോയിൽ ചൈനയുടെ ലിന വാങ്ങിനെ ഇടിച്ചിട്ടു.

● കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്ന വരുംവര്‍ഷങ്ങളില്‍ നെല്ലിന്റെയും ഗോതമ്പിന്റെയും ഉല്പാദനത്തില്‍ ഗണ്യമായ കുറവ് വരുമെന്ന് പഠന റിപ്പോര്‍ട്ട്. 

● 2000 രൂപ നോട്ട് പിന്‍വലിച്ചേക്കും; സൂചന നല്‍കി ആര്‍ബിഐ.

● കോവിഡ് വ്യാപനം ശക്തമാകാന്‍ തുടങ്ങിയതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. 

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 25 മാർച്ച് 2023 | #News_Headlines

● കേരള തീരത്ത് നാളെ( 26-03-2023) രാത്രി 11.30 വരെ 0.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. 

● കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി. പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. 

● കണ്ണൂരില്‍ കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശിയാണ് മരിച്ചത്. കോവിഡിനൊപ്പം  മറ്റ് അസുഖങ്ങളുണ്ടായിരുന്നതായി ഡിഎംഒ അറിയിച്ചു. കഴിഞ്ഞ 22നാണ് മരണം സംഭവിച്ചത്. 90 വയസുണ്ടായിരുന്നു.

● 2021 ല്‍ ലോകത്ത് പ്രകൃതി ദുരന്തം ഏറ്റവുമധികം നാശം വിതച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചുണ്ടിക്കാട്ടുന്നത്.ചൈന, ഫിലിപ്പൈന്‍സ്, എത്യോപ്യ എന്നിവയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള രാജ്യങ്ങള്‍.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 24 മാർച്ച് 2023 | #News_Headlines

● സംസ്ഥാനത്തെ നഗരങ്ങളിൽ ഏപ്രിൽ ഒന്ന് മുതൽ അപേക്ഷിച്ചാൽ ഉടൻ കെട്ടിട നിർമാണ പെർമിറ്റ് ലഭ്യമാകും. കോർപറേഷൻ, നഗരസഭാ പരിധിയിലുള്ള 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള ലോ റിസ്‌ക് വിഭാഗത്തിലുള്ള കെട്ടിടങ്ങൾക്ക് ആണ് ഇത് ബാധകമാകുക.  

● ലോക വനിതാ ബോക്‌സിങ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നാല്‌ താരങ്ങൾ ഫൈനലിൽ. ലവ്‌ലിന ബൊർഗോഹെയ്‌ൻ (75 കിലോ), നിഖാത്‌ സരീൻ (50 , നിതു ഗംഗാസ്‌ (48 ), സ്വീറ്റി ബൂറ (81) എന്നിവരാണ്‌ ഫൈനലിലേക്ക്‌ മുന്നേറിയത്‌. ഞായറാഴ്‌ചയാണ്‌ ഫൈനൽ.

● ട്വിറ്റർ മുൻ സിഇഒ ജാക്ക് ഡോർസി സ്ഥാപിച്ച  ക്യാഷ്‌ പേയ്‌മെന്റ്‌ ആപ്പായ ബ്ലോക്കിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഹിൻഡൻബർഗ്‌ റിസർച്ച്‌. അദാനി ഗ്രൂപ്പിനെതിരായ വിവാദ വെളിപ്പെടുത്തലിന്‌ പിന്നാലെയാണ്‌ അമേരിക്ക ആസ്ഥാനമായ കമ്പനിക്കെതിരായ വെളിപ്പെടുത്തൽ.

● കോ​വി​ഡ് കേ​സു​ക​ൾ രാ​ജ്യ​ത്ത് വീ​ണ്ടും വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ തി​രി​കെ കൊ​ണ്ടു​വ​ര​ണോ എ​ന്ന കാ​ര്യ​വും ച​ർ​ച്ച​യി​ൽ. ഒ​രാ​ഴ്ച ക​ഴി​ഞ്ഞ് ഇ​തേ​പ്പ​റ്റി കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കും.

ഇന്നത്തെ പ്രധാന വാർത്തകൾ 23 മാർച്ച് 2023 | #News_Headlines

● രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധവും ജാഗ്രതയും വർധിപ്പിക്കണമെന്നും മാസ്‌ക് ധരിക്കുന്നതിന് പ്രാമുഖ്യം നല്‍കണമെന്നും സാംപിളുകള്‍ ജനിതക ശ്രേണീകരണം നടത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.

●  ഇന്ന് ഭഗത് സിംഗ്, സുഖ് ദേവ്, രാജ്ഗുരു രക്തസാക്ഷി ദിനം. 23 വയസിൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ വിപ്ലവകാരിയിൽ നിന്ന് മഹത്തായ രക്തസാക്ഷിത്വത്തിലേക്ക് ഭഗത് സിംഗ് നടന്നുകയറിയിട്ട് ഇന്നേക്ക് 92 വർഷം. 

● മാർച്ച്‌ 31നകം പാനും ആധാറും ബന്ധിപ്പിക്കാനും ആയിരം രൂപ പിഴയൊടുക്കണം. അതിനകം ബന്ധിപ്പിക്കാത്തവരുടെ പാൻ കാർഡ്‌ കാലഹരണപ്പെടുമെന്നാണ്‌ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്‌ അറിയിച്ചത്‌.

● കേരളത്തിന്റെ പുനരുപയോഗ ഊർജ സ്ഥാപിതശേഷി 1000 മെഗാവാട്ട് പിന്നിട്ടു.  സൗരോർജം, കാറ്റിൽനിന്നുള്ള വൈദ്യുതി, ചെറുകിട ജലവൈദ്യുത പദ്ധതികൾ എന്നിവയിൽനിന്നാണ് 1028 മെഗാവാട്ട് സ്ഥാപിതശേഷി കൈവരിച്ചത്.

#World_Water_Day : ഈ കുരുന്നുകൾ നല്ല നാളേക്ക് പ്രതീക്ഷയേകുന്നു : ലോക ജല ദിനത്തിൽ പറവകൾക്ക് ദാഹജലവുമായി ഒറ്റത്തൈ ഗവ. യു പി സ്കൂൾ വിദ്യാർഥികൾ.

ആലക്കോട് : ലോക ജലദിനത്തിൽ പറവകൾക്ക് ദാഹജലം നൽകുന്ന
"തുള്ളിക്കൊരു കുടം" പദ്ധതി ആരംഭിച്ചു. വേനൽച്ചൂടിൽ വറ്റിവരണ്ട ജലാശയങ്ങളും നീരുറവകളും പക്ഷിമൃഗാദികൾക്ക് ഭീഷണിയാവുമ്പോൾ വൃക്ഷശിഖരങ്ങളിൽ വെള്ളം നിറച്ച പാത്രങ്ങൾ സ്ഥാപിച്ച് പറവകൾക്ക് തുണയാവുകയാണ് ഒറ്റത്തൈ ഗവ. യു പി സ്കൂൾ ഇക്കോ ക്ലബ്ബ് നേതൃത്വത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും.

ശേഖരിച്ച് വെച്ച വെള്ളം തീരുമ്പോൾ ആവശ്യത്തിന് ജലം നിറയ്ക്കും. അവധിക്കാലത്തും ഈ പദ്ധതി തുടരാനാണ് ലക്ഷ്യമെന്ന് പ്രധാനാധ്യാപിക എം.കെ ഉമാദേവി അറിയിച്ചു.


പരിസ്ഥിതി പ്രവർത്തകനും സർഗ്ഗവേദി റീഡേഴ്സ്  ഫോറം പ്രവർത്തകനുമായ എ ആർ പ്രസാദ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ ആർ രശ്മി  അധ്യക്ഷനായി. സ്കൂൾ ലീഡർ എബിൻ ജോമി ആശംസ നേർന്നു.പ്രധാനാധ്യാപിക എം.കെ ഉമാദേവി സ്വാഗതവും ഇക്കോ ക്ലബ്ബ് കൺവീനർ കെ ലീല നന്ദിയും പറഞ്ഞു.


ഒറ്റത്തൈ ഗവ: യു പി സ്കൂളിൽ സംഘടിപ്പിച്ച " തുള്ളിക്കൊരു കുടം" പദ്ധതി എ ആർ പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 22 മാർച്ച് 2023 | #News_Headlinea

● പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഭൂചലനം 9 മരണം രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാൻ – തജിക്കിസ്ഥാൻ അതിർത്തി ആണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഡൽഹിയിലും അനുഭവപ്പെട്ടതായി റിപ്പോർട്ട്.

● കേന്ദ്രസർക്കാർ കർഷകർക്ക്‌ മിനിമം താങ്ങുവില പ്രഖ്യാപിച്ചില്ലെങ്കിൽ രാജ്യത്തിന്റെ ഭഷ്യസുരക്ഷ തകർന്നടിയുമെന്ന്‌ മുന്നറിയിപ്പുനൽകി വിഖ്യാത സാമ്പത്തിക ശാസ്‌ത്രജ്ഞൻ പ്രഭാത്‌ പട്‌നായിക്‌.

● സ്കൂൾ വിദ്യാർഥികൾക്ക് പുതിയ അധ്യയന വർഷത്തിന് രണ്ടരമാസം മുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമും അരിയും വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി ചോദ്യോത്തര വേളയിൽ പറഞ്ഞു.

● കഴിഞ്ഞ വര്‍ഷവും ഇന്ത്യയില്‍ ഗുരുതരമായ മനുഷ്യാവകാശ പ്രശ്നങ്ങളുണ്ടായെന്ന് ചൂണ്ടിക്കാട്ടി യുഎസ് റിപ്പോര്‍ട്ട്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 21 മാർച്ച് 2023 | #News_Headlines

● പിഎസ്‍സി വിജ്ഞാപനങ്ങളിൽ ഇനി വിശേഷാൽ ചട്ടത്തിലെ യോഗ്യതകൾക്കൊപ്പം കമീഷൻ അംഗീകരിച്ച തത്തുല്യ യോഗ്യതകളും കൂടി ഉൾപ്പെടുത്തും. ഈ യോഗ്യതകൾ തെളിയിക്കുന്നതിന് തുല്യതാ സർട്ടിഫിക്കറ്റുകളോ സർക്കാർ ഉത്തരവുകളോ ഉദ്യോഗാർഥി ഹാജരാക്കേണ്ടതില്ല. ഉയർന്ന യോഗ്യതകൾ സംബന്ധിച്ച വിശദാംശംകൂടി വിജ്ഞാപനത്തിൽ ഉൾപ്പെടുത്താൻ പിഎസ്‍സി യോ​ഗം തീരുമാനിച്ചു.

● കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതിയില്‍നിന്ന്‌ ഭൂമിയെ രക്ഷിക്കാന്‍ മനുഷ്യരാശിക്ക് "അന്തിമ മുന്നറിയിപ്പ്' നല്‍കി ലോകത്തിലെ പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ രാജ്യാന്തര പാനല്‍ ആയ ഐപിസിസി ആണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

● ഓരോ തവണയും സ്വന്തം ഉപയോക്താക്കള്‍ക്കായി പ്രദര്‍ശിപ്പിക്കുന്ന ട്വീറ്റുകള്‍ക്ക് പിന്നിലെ അല്‍ഗോരിതം വെളിപ്പെടുത്താന്‍ ട്വിറ്റര്‍, ഉടമ എലോൺ മസ്ക്കിന്റേതാണ് വാഗ്‌ദാനം.

● രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ വില ക്രമാതീതമായി ഉയരുകയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 17 ശതമാനം വര്‍ധനവാണ് ഭക്ഷ്യധാന്യ മേഖലയില്‍ ഉണ്ടായിരിക്കുന്നത്.

● നിയമവിരുദ്ധവും ഏകപക്ഷീയവുമായ കൊലപാതകങ്ങൾ, മതപരവും വംശീയവുമായ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള മാധ്യമസ്വാതന്ത്ര്യവും അക്രമവും ഉൾപ്പെടെ 2022-ൽ ഇന്ത്യ കാര്യമായ മനുഷ്യാവകാശ പ്രശ്‌നങ്ങൾ നേരിട്ടതായി യുഎസ് റിപ്പോർട്ട്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 20 മാർച്ച് 2023 | #News_Headlines

● ഇക്വഡോറിന്റെ തെക്കൻ തീരപ്രദേശങ്ങളിലും വടക്കൻ പെറുവിലും ഉണ്ടായ  ഭൂചലനത്തിൽ 15 പേർ കൊല്ലപ്പെട്ടു. 6 .8 തീവ്രതയിലാണ് ഭൂചലനം ഉണ്ടായത് .  ഒട്ടേറെ കെട്ടിടങ്ങൾ നിലംപൊത്തി. 

● വെല്ലുവിളികളെ അറിവുകൊണ്ട്‌ മറികടന്ന പത്മലക്ഷ്‌മി ഇനി കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ അഭിഭാഷക. മുന്നോട്ടുള്ള യാത്രയിൽ നിയമത്തിന്റെ കരുത്തുമായി നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്‌ദമാകുകയാണ്‌ ലക്ഷ്യമെന്ന്‌ പത്മലക്ഷ്‌മി പറഞ്ഞു.

● ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഇത് സംബന്ധിച്ച് എല്ലാ ആര്‍ടിഒമാര്‍ക്കും നിര്‍ദേശം നല്‍കി.

● സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഇന്നത്തെ പ്രധാന വാർത്തകൾ | 18 മാർച്ച് 2023 | #News_Headlines

● ജമ്മു കശ്മീരില്‍  വീണ്ടും ഏറ്റുമുട്ടല്‍. ശനിയാഴ്ച രാവിലെയാണ് പുല്‍വാമയിലെ മിത്രിഗാം മേഖലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കശ്മീര്‍ സോണ്‍ പൊലീസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഏറ്റുമുട്ടല്‍ തുടരുകയാണ്. 

● മലിനീകരണവും കയ്യേറ്റ ശോഷണവും നേരിടുന്ന പെരിയാറിന്റെ പുനരുജ്ജീവനത്തിനും സംരക്ഷണത്തിനും ബൃഹദ് പദ്ധതി ഒരുങ്ങുന്നു.

● കേരളത്തില്‍ സ്ത്രീകള്‍ കൂടുതല്‍ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പ്രകടനത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ചുമതലയേറ്റശേഷം ആദ്യമായി കേരളത്തിലെത്തിയ രാഷ്ട്രപതി സംസ്ഥാന സർക്കാർ നൽകിയ പൗരസ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു. 

● പാർലിമെന്റിൽ ഭരണപക്ഷവും ഇരുസഭകളിലും കൊമ്പു കോര്‍ത്തതോടെ തുടര്‍ച്ചയായ അഞ്ചാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു.

● കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ജലപ്രതിസന്ധിയും താപനിലയിലെ വർദ്ധനവും ഉൽപ്പാദനക്ഷമതയെ ബാധിക്കുമെന്നതിനാൽ 2050-ഓടെ ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഭക്ഷ്യവിതരണം കുറഞ്ഞത് 6 ശതമാനമെങ്കിലും കുറയുമെന്ന് ഗ്ലോബൽ കമ്മീഷൻ ഓൺ ഇക്കണോമിക്സ് ഓഫ് വാട്ടർ (ജിസിഇഡബ്ല്യു) മുന്നറിയിപ്പ് നൽകി.


ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 17 മാർച്ച് 2023 | #News_Headlines

● രാജ്യത്ത് ഒരു H3N2 മരണം കൂടി, മഹാരാഷ്ട്രയിലാണ് വൈറസ് ബാധിച്ച എഴുപത്തി മൂന്നുകാരന്‍റെ മരണം സ്ഥിരീകരിച്ചത്. പൂനയിലെ ചിഞ്ചുവാഡ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ആളാണ് മരിച്ചത്.

● രാജ്യത്ത്‌ ഏറ്റവും കൂടുതൽ കസ്റ്റഡി മരണം ഗുജറാത്തിൽ. അഞ്ചുവർഷത്തിനിടെ 80 പേരാണ്‌ ഗുജറാത്ത്‌ പൊലീസിന്റെ കസ്റ്റഡിയിൽ മരിച്ചത്‌. 2021–--22ൽ മാത്രം 24 പ്രതികളാണ് കസ്റ്റഡിയിൽ മരിച്ചത്. ദേശീയ മനുഷ്യാവകാശ കമീഷനും കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമാണ്‌ കണക്ക്‌ പുറത്തുവിട്ടത്‌.

● രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 61 വിദ്യാര്‍ത്ഥികള്‍. ഐഐടി, എന്‍ഐടി, ഐഐഎം എന്നിവിടങ്ങളില്‍ 2018 മുതല്‍ ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കണക്കാണിത്.
 
● ഒരാഴ്ചയ്ക്കുള്ളിൽ ഏകദേശം 1,200 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, ഉയർന്നുവരുന്ന പ്രാദേശിക ക്ലസ്റ്ററുകളെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും യോഗ്യരായവർക്കിടയിൽ മുൻകരുതൽ മൂന്നാം ഡോസ് സജീവമായി പ്രോത്സാഹിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം കർണാടക ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് കത്തയച്ചു.

മൈക്രോസോഫ്റ്റ് അവരുടെ വേഡ്, എക്സൽ, ഔട്ട്‌ലുക്ക് ഇമെയിലുകൾ ഉൾപ്പെടെയുള്ള ഓഫീസ് സോഫ്‌റ്റ്‌വെയറിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ ഉള്‍പ്പെടുത്തുന്നു. ദൈർഘ്യമേറിയ ഇമെയിലുകൾ സംഗ്രഹിക്കുക, വേഡിലെ ഡ്രാഫ്റ്റ് സ്റ്റോറികൾ, പവർപോയിന്റിലെ സ്ലൈഡുകൾ ആനിമേറ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പ്രോസസ്സിംഗ് എഞ്ചിനാണ് കോപൈലറ്റ് എന്ന് പേരിട്ടിരിക്കുന്ന പുതിയ സവിശേഷതയെന്ന് കമ്പനി വ്യാഴാഴ്ച പറഞ്ഞു.
 
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ (സിഐഎസ്എഫ്) ഒഴിവുകളിൽ മുൻ അഗ്നിവീരന്മാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 10 ശതമാനം സംവരണം പ്രഖ്യാപിച്ചു. അവർ അഗ്നിവീറിന്റെ ആദ്യ ബാച്ചിന്റെ ഭാഗമാണോ അല്ലെങ്കിൽ തുടർന്നുള്ള ബാച്ചുകളുടെ ഭാഗമാണോ എന്നതിനെ ആശ്രയിച്ച് ഉയർന്ന പ്രായപരിധിയിൽ ഇളവുകളും മന്ത്രാലയം അറിയിച്ചു. 
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0