ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 31 മാർച്ച് 2023 | #News_Headlines

● സംസ്ഥാനത്ത്‌ സകൂൾ വാർഷിക പരീക്ഷകൾ വ്യാഴാഴ്‌ച പൂർത്തിയായി. പരീക്ഷകൾ കഴിഞ്ഞാലും വെള്ളിയാഴ്‌ച വിദ്യാർഥികൾക്ക്‌ സ്‌കൂളിൽ എത്തി പരീക്ഷാ അനുഭവങ്ങൾ പങ്കുവെക്കാം.

● കോവിഡ്‌ ഒമിക്രോൺ ഉപവകഭേദമായ എക്‌സ്‌ബിബി 1.16 ഏറ്റവും കൂടുതൽ വ്യാപിക്കുന്നത്‌ ഇന്ത്യയിലെന്ന്‌ ലോകാരോഗ്യസംഘടന.

● അർബുദം, ഹൃദ്‌രോഗം, പ്രമേഹം എന്നിവയ്‌ക്ക്‌ ഉൾപ്പെടെയുള്ള അവശ്യമരുന്നുകളുടെ വിലയിൽ രാജ്യത്തെ ഏറ്റവും വലിയ വർധന ഏപ്രിൽ ഒന്നിന്‌ നിലവിൽവരും. മരുന്നുകൾക്ക് 12.12 ശതമാനം വിലവർധിപ്പിക്കാനാണ്‌ കേന്ദ്രസർക്കാർ അനുമതി നൽകിയത്‌.

● തിരക്കേറിയ അവസരങ്ങളിൽ വിമാന കമ്പനികള്‍ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ എയർലൈൻ കമ്പനികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
MALAYORAM NEWS is licensed under CC BY 4.0