Medicine എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Medicine എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പാരസെറ്റമോൾ ഉൾപ്പെടെ 52 മരുന്നുകൾ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തൽ... #Medico

പാരസെറ്റമോൾ ഉൾപ്പെടെ 52 മരുന്നുകൾ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തൽ. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) പുറത്തുവിട്ട ഏറ്റവും പുതിയ പ്രതിമാസ ഡ്രഗ് അലേർട്ട് ലിസ്റ്റിലാണ് പാരസെറ്റമോൾ ഉൾപ്പെടെ അമ്പതിലേറെ മരുന്നുകൾ നിലവാരമില്ലാത്ത മരുന്നുകളായി (എൻഎസ്‌ക്യു Not For Standard Quality) പ്രഖ്യാപിച്ചിരിക്കുന്നത്.
കാൽസ്യം, വിറ്റാമിൻ ഡി3 സപ്ലിമെൻ്റുകൾ, പ്രമേഹ ഗുളികകൾ, ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ ഉൾപ്പെടെ എൻഎസ്‌ക്യു ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. 
വൈറ്റമിൻ സി, ഡി3 ഗുളികകൾ ഷെൽകാൽ, വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ സി സോഫ്റ്റ്‌ജെൽസ്, ആൻ്റി ആസിഡ് പാൻ-ഡി, പാരസെറ്റമോൾ ഗുളികകൾ ഐപി 500 മില്ലിഗ്രാം, പ്രമേഹ വിരുദ്ധ മരുന്നായ ഗ്ലിമെപിറൈഡ്, ഉയർന്ന രക്തസമ്മർദ്ദ മരുന്നായ ടെൽമിസാർട്ടൻ തുടങ്ങിയവയും പട്ടികയിൽ ഉൾപ്പെടുന്നു. ഹെറ്ററോ ഡ്രഗ്‌സ്, അൽകെം ലബോറട്ടറീസ്, ഹിന്ദുസ്ഥാൻ ആൻ്റിബയോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ), കർണാടക ആൻ്റിബയോട്ടിക്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് എന്നിവരാണ് ഈ മരുന്നുകൾ നിർമ്മിക്കുന്നത്.
ആമാശയത്തിലെ അണുബാധകൾ ചികിത്സിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ , PSU ഹിന്ദുസ്ഥാൻ ആൻ്റിബയോട്ടിക് ലിമിറ്റഡ് (HAL) നിർമ്മിക്കുന്ന മെട്രോണിഡാസോൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടവയിൽ ഉൾപ്പെടുന്നു. ടോറൻ്റ് ഫാർമസ്യൂട്ടിക്കൽസ് വിതരണം ചെയ്യുന്നതും ഉത്തരാഖണ്ഡ് ആസ്ഥാനമായുള്ള പ്യുവർ & ക്യൂർ ഹെൽത്ത്‌കെയർ നിർമ്മിച്ചതുമായ ഷെൽകലും പരിശോധനയിൽ വിജയിച്ചില്ല.
കൂടാതെ, കൊൽക്കത്തയിലെ ഒരു ഡ്രഗ് ടെസ്റ്റിംഗ് ലാബ് അൽകെം ഹെൽത്ത് സയൻസിൻ്റെ ആൻ്റിബയോട്ടിക്കുകളായ ക്ലാവം 625, പാൻ ഡി എന്നിവ വ്യാജമാണെന്ന് കണ്ടെത്തി. ഗുരുതരമായ ബാക്ടീരിയ അണുബാധയുള്ള കുട്ടികൾക്കായി നിർദ്ദേശിക്കപ്പെട്ട ഹൈദരാബാദ് ആസ്ഥാനമായുള്ള ഹെറ്ററോയുടെ സെപോഡെം എക്സ്പി 50 ഡ്രൈ സസ്പെൻഷൻ നിലവാരമില്ലാത്തതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

ആശുപത്രി ഫാർമസിയിൽ നിന്ന് മരുന്ന് മാറി നൽകി ; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, പരാതിയുമായി വീട്ടുകാർ...#Obituary

മലപ്പുറം തിരൂരിൽ വീട്ടമ്മയുടെ മരണത്തിൽ ബന്ധുക്കൾ പരാതി നൽകി. തിരൂർ ആലത്തിയൂർ പൊയിലിശേരി പെരുള്ളി പറമ്പിൽ ആയിഷുമ്മയുടെ മരണത്തിന് പിന്നാലെയാണ് ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്. ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് നൽകിയ മരുന്ന് കഴിച്ചാണ് ആയിഷുമ്മ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ബന്ധുക്കളുടെ പരാതിയിൽ തിരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 

  തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ആയിഷുമ്മ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. ഡോക്‌ടർ നിർദേശിച്ച മരുന്നല്ല ഫാർമസിയിൽ നിന്ന് ആയിഷുമ്മക്ക് നൽകിയതെന്നാണ് കുടുംബത്തിൻ്റെ ആരോപണം.
മരുന്ന് മാറിയതറിയാതെ അഞ്ച് ദിവസമായി വീട്ടമ്മ ഗുളിക കഴിച്ചെന്നും ഇതുമൂലം വയറിലും വായിലും അലർജി ഉണ്ടായെന്നും വീട്ടുകാർ പറയുന്നു.ആരോഗ്യനില വഷളായതിനെ തുടർന്ന് പെരിന്തൽമണ്ണയിലെയും കോഴിക്കോട്ടെയും വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ആയിഷുമ്മയുടെ ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0