ഇന്നത്തെ പ്രധാന വാർത്തകൾ | 15 മാർച്ച് 2023 | #News_Headlines

● തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴ ലഭിച്ചേക്കും. കൊല്ലം, വയനാട്, പത്തനംതിട്ട ജില്ലകളില്‍ വേനല്‍ മഴ ലഭിച്ചു.

● അതിരൂക്ഷമായ മലിനീകരണം നേരിടുന്ന ലോകത്തെ 50 നഗരത്തിൽ 39 എണ്ണവും  ഇന്ത്യയിൽ.

● ഭോപ്പാൽ വാതകദുരന്തത്തിന്റെ ഇരകൾക്ക് അധിക നഷ്ടപരിഹാരം അനുവദിക്കാൻ ഇടപെടണമെന്ന കേന്ദ്രസർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി. നഷ്ടപരിഹാര വിതരണത്തിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ അത്‌ നികത്തേണ്ട ബാധ്യത കേന്ദ്രസർക്കാരിനാണെന്നും ഭരണഘടനാബെഞ്ച്‌ വിമർശിച്ചു.

● സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് വ്യവസായ പാർക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വരുന്ന ഗവേഷണ ഫലങ്ങളുടെ വ്യവസായിക ഉല്പാദനത്തിന് ഇവിടെ പ്രത്യേക പരിഗണന നൽകും.