#Earthquake : തുർക്കിയിൽ വീണ്ടും ഭൂചലനം.

തുർക്കിയിൽ വീണ്ടും ഭൂചലനം,  ഗോക്സാനിലാണ് ഭൂചലനം ഉണ്ടായത്.  റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ശനിയാഴ്ച ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു.  ഗോക്സാൻ ജില്ലയുടെ തെക്ക്-പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

  കഴിഞ്ഞ മാസം ഫെബ്രുവരി ആറിന് തുർക്കിയിലും സിറിയയിലും ഉണ്ടായ വൻ ഭൂകമ്പത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ രാജ്യം ഇപ്പോഴും കൈകാര്യം ചെയ്യുന്നു.  7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ തുർക്കിയിൽ മാത്രം 44,218 പേർ മരിച്ചു.  ഫെബ്രുവരി ആറിന് സിറിയയിൽ ഉണ്ടായ ദുരന്തത്തിൽ 5,914 പേർ മരിച്ചു.