March 28 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
March 28 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 28 മാർച്ച് 2025 - #NewsHeadlinesToday

• ജമ്മു കാശ്മീരിലെ കത്വയിലെ ഏറ്റുമുട്ടലിൽ 3 സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെയും സേന വധിച്ചു. ഇന്നലെ രാവിലെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

• മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്കായി കൽപ്പറ്റയിൽ ടൗൺഷിപ്പിൻ്റെ നിർമ്മാണോദ്ഘാടനം ശിലാഫലകം അനാച്ഛാദനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

• മലപ്പുറത്ത് കുത്തിവെച്ചുള്ള ലഹരി ഉപയോഗത്തിലൂടെ എച്ച് ഐ വി പകര്‍ന്നു. മലപ്പുറം വളാഞ്ചേരിയില്‍ രണ്ടുമാസത്തിനിടെ ഒന്‍പതുപേര്‍ക്ക് എച്ച്ഐവി ബാധിച്ചതായി കണ്ടെത്തി. ആറു മലയാളികള്‍ക്കും മൂന്ന് അതിഥിത്തൊഴിലാളികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

• വിഷു, ഈസ്റ്റർ ആഘോഷത്തോടനുബന്ധിച്ച്‌ കെഎസ്ആർടിസി കൂടുതൽ അന്തർസംസ്ഥാന സർവീസ്‌ നടത്തും. ഏപ്രിൽ എട്ടുമുതൽ 22- വരെയാണ്‌ പ്രത്യേക സർവീസ്‌ നടത്തുകയെന്ന്‌  എക്‌സിക്യുട്ടീവ്‌ ഡയറക്ടർ അറിയിച്ചു.

• ദേശീയ ബധിര അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ 145 പോയിന്റുമായി കേരളം മുന്നിൽ. നീന്തൽ ചാമ്പ്യൻഷിപ്പിൽ കേരളം ആറാംസ്ഥാനത്താണ്‌.

• ഇനി ഗസറ്റ് വിജ്ഞാപനം വഴി ജനന സർട്ടിഫിക്കറ്റിലെ പേര്‌ മാറ്റാം. കേരളത്തിൽ ജനനം രജിസ്റ്റർചെയ്തവർക്ക്‌ ഇത്തരത്തിൽ പേര് ഒറ്റത്തവണ തിരുത്താൻ ഇളവ്‌ നൽകാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു.

• മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ വ്യാജ പതിപ്പ് വെബ് സൈറ്റുകളിൽ വ്യാപകം. ഇത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുമായി സൈബര്‍ പൊലീസ് രംഗത്തെത്തി. ഇവ ഡൗൺലോഡ് ചെയ്തവരെയും കണ്ടെത്തി.

• സംസ്ഥാനത്തെ സ്ക്കൂള്‍ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്ക് വേതന വിതരണത്തിനായി 14.29 കോടി രൂപ അനുവദിച്ചു. 13560 തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം നല്‍കുന്നതിനായാണ് സംസ്ഥാനം അധിക സഹായമായി തുക ലഭ്യമാക്കിയതെന്ന് ധനമനന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. 

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 29 മാർച്ച് 2024 #NewsHeadlines

• രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ഒരാൾ അറസ്റ്റിൽ. കർണാടക സ്വദേശി മുസമ്മിൽ ശരീഫ് ആണ് അറസ്റ്റിലായത്. സ്ഫോടനക്കേസിന്റെ മുഖ്യ ആസൂത്രകനാണ് പിടിയിലായ മുസമ്മിൽ ശരീഫ് എന്ന് എൻഐഎ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ തെരച്ചലിലാണ് ഇയാള്‍ അറസ്റ്റിലായത്.

• സംസ്ഥാനത്ത് വരും മണിക്കൂറിൽ മഴയ്ക്ക് സാധ്യത. 4 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. 40 കീ.മീ വേ​ഗത്തിൽ കാറ്റും വീശാനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

• ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്സഭ മണ്ഡലങ്ങളിലായി 14 പേർ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.

• ഇന്ത്യയിലെ അഭ്യസ്തവിദ്യരായ യുവാക്കളില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതായി ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) റിപ്പോര്‍ട്ട്. തൊഴില്‍ രഹിത ഇന്ത്യക്കാരില്‍ 83 ശതമാനവും ചെറുപ്പക്കാരാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ ഡെവലപ്‌മെന്റ് (ഐഎച്ച്ഡി) യുമായി ചേര്‍ന്ന് ഐഎല്‍ഒ നടത്തിയ പഠനത്തില്‍ പറയുന്നു.

• പൗരത്വനിയമ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ക്ഷേത്ര പൂജാരിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍. സിഎഎ വിജ്ഞാപനത്തിലാണ് പരാമര്‍ശം. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപേക്ഷകര്‍ മറ്റ് രേഖകളോടൊപ്പം സമര്‍പ്പിക്കേണ്ടതാണിത്.

• മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വേതനം കേന്ദ്ര സർക്കാർ പുതുക്കിയപ്പോൾ കേരളത്തോട്‌ അവഗണയെന്ന് റിപ്പോർട്ട്. ചില സംസ്ഥാനങ്ങൾക്ക്‌ 10 ശതമാനത്തിലേറെ വർധിപ്പിച്ചപ്പോൾ ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന കേരളത്തിന്‌ വർധിപ്പിച്ചത് 3.9 ശതമാനം മാത്രം.

• പിഎച്ച്ഡി പ്രവേശനത്തിന് ദേശീയ യോഗ്യതാ പരീക്ഷയുടെ (നെറ്റ്) മാർക്കുമാത്രം മാദനണ്ഡമാക്കി യുജിസി. 2024-25 അക്കാദമിക വർഷംമുതൽ പിഎച്ച്‌ഡി പ്രവേശനത്തിന്‌ നെറ്റ്‌ സ്‌കോർ മാനദണ്ഡമാക്കും.

• എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനം പിടിച്ചുപറി സംഘത്തെപ്പോലെയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എത്രനാള്‍ വേണമെങ്കിലും തന്നെ കസ്റ്റഡിയില്‍ വച്ചോളൂ എന്നും ഡല്‍ഹി മദ്യനയ കേസില്‍ തനിക്കെതിരെ തെളിവുകളൊന്നും ഇഡിയുടെ പക്കല്‍ ഇല്ലെന്നും കെജ്‌രിവാള്‍ കോടതിയില്‍ സ്വയം വാദിച്ചു. ഇതേ കേസില്‍ കുറ്റാരോപിതനായ രാഘവ റെഡ്ഡി തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ 55 കോടി ബിജെപിക്ക് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 28 മാർച്ച് 2023 | #Headlines_Today

● മലയാളത്തിന്റെ അതുല്യപ്രതിഭ ഇന്നസെന്റിന്റെ സംസ്കാരം ഇന്ന്. രാവിലെ 10 മണിക്ക് ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്രീഡലിൽ സംസ്കാരച്ചടങ്ങുകൾ നടക്കും.  

● ഇ-ടെൻഡർ പോർട്ടലിന്റെ മികച്ച നടത്തിപ്പിന്‌ സംസ്ഥാന ഐടി മിഷന്‌ ദേശീയ അംഗീകാരം. ഐടി മിഷന്‌ കീഴിലുള്ള ഇ–ടെൻഡേഴ്‌സ്‌ പോർട്ടലിനാണ്‌ കേന്ദ്ര ധന, ഇലക്‌ട്രോണിക്‌സ്‌ മന്ത്രാലയങ്ങളുടെയും എക്‌സ്‌പെൻഡിച്ചർ വകുപ്പിന്റെയും പുരസ്കാരം ലഭ്യമായത്‌.

● സംസ്ഥാനത്ത് അവയവമാറ്റ ശസ്ത്രക്രിയക്കായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത് മൂവായിരത്തിലധികം പേരെന്ന് കണക്കുകൾ. അവയവദാതാക്കളുടെ കുറവും നടപടിക്രമങ്ങളിലെ കാലതാമസത്തിനും പുറമെ  അവയവ ദാനത്തിന് തയാറാകുന്നവരെ ചില ആശുപത്രികൾ പിന്തിരിപ്പിക്കുന്നതും തിരിച്ചടിയാകുന്നു.

● രാജ്യത്ത് കഴിഞ്ഞദിവസം 1805 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം പതിനായിരം കടന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0