ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 20 മാർച്ച് 2023 | #News_Headlines

● ഇക്വഡോറിന്റെ തെക്കൻ തീരപ്രദേശങ്ങളിലും വടക്കൻ പെറുവിലും ഉണ്ടായ  ഭൂചലനത്തിൽ 15 പേർ കൊല്ലപ്പെട്ടു. 6 .8 തീവ്രതയിലാണ് ഭൂചലനം ഉണ്ടായത് .  ഒട്ടേറെ കെട്ടിടങ്ങൾ നിലംപൊത്തി. 

● വെല്ലുവിളികളെ അറിവുകൊണ്ട്‌ മറികടന്ന പത്മലക്ഷ്‌മി ഇനി കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ അഭിഭാഷക. മുന്നോട്ടുള്ള യാത്രയിൽ നിയമത്തിന്റെ കരുത്തുമായി നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്‌ദമാകുകയാണ്‌ ലക്ഷ്യമെന്ന്‌ പത്മലക്ഷ്‌മി പറഞ്ഞു.

● ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഇത് സംബന്ധിച്ച് എല്ലാ ആര്‍ടിഒമാര്‍ക്കും നിര്‍ദേശം നല്‍കി.

● സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
MALAYORAM NEWS is licensed under CC BY 4.0