● അയിത്തോച്ചാടനത്തിനും തുല്യാവകാശത്തിനും വേണ്ടി ഒരു ജനത നടത്തിയ വൈക്കം സത്യഗ്രത്തിന് വ്യാഴാഴ്‌ച 99 വർഷം പൂർത്തിയാകുന്നു. എല്ലാ മനുഷ്യനും വഴിനടക്കാനായി നടന്ന സത്യഗ്രഹം കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നാണ്.
● പരമാവധി നിക്ഷേപം ആകർഷിച്ച് കൂടുതൽ വ്യവസായങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിച്ച് വൻവ്യവസായ കുതിപ്പ് ലക്ഷ്യമിടുന്ന വ്യവസായ വാണിജ്യ നയം കേരള മന്ത്രിസഭ അംഗീകരിച്ചു.
● കോവിഡ് പ്രതിസന്ധികാലം പിന്നിട്ടതിന് പിന്നാലെ വാക്സിൻ സ്വീകരിക്കുന്ന കാര്യത്തിൽ വിമുഖതയുമായി കേരള സമൂഹം. കരുതൽ ഡോസ് വാക്‌സിൻ സ്വീകരിച്ചത് 20% മാത്രം.
● ഏപ്രില്‍ ഒന്നു മുതല്‍ പുകയില ഉല്പന്നങ്ങളായ സിഗരറ്റ്, പാന്‍ മസാല എന്നിവയുടെ വില വര്‍ധിക്കും. വെള്ളിയാഴ്ച ലോക്‌സഭ പാസാക്കിയ 2023ലെ ധനകാര്യ ബില്ലിലെ ഭേദഗതികളുടെ ഭാഗമായാണ് വര്‍ധനവ് വരുന്നത്.