നടുവിൽ : സമഗ്രശിക്ഷാ കേരളം, തളിപ്പറമ്പ് നോർത്ത് ബി ആർ സി എന്നിവയുമായി സഹകരിച്ച് മൈലംപെട്ടി ഗവ. എൽ. പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു.
നടുവിൽ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ ഋഷികേശ് ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ ബാലൻ പി.കെ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി പി.മായ, സി.ആർ.സി കോർഡിനേറ്റർ ടി. അനൂപ് കുമാർ, അങ്കിത ജി കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.
വിദ്യാലയങ്ങളിലുണ്ടായ അക്കാദമികമായ മികവിനെ സമൂഹത്തിന് മുമ്പാകെ അവതരിപ്പിക്കുന്ന ജനകീയമായ പരിപാടിയാണ് പഠനോത്സവം. പഠനപ്രക്രിയയുടെ ഭാഗമായി ക്ലാസ്സ് മുറികളിൽ രൂപപ്പെട്ട ഉല്പന്നങ്ങളുടെ പ്രദർശനവും വിദ്യാഭ്യാസ സദസ്സും ഇതോടൊപ്പം സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി നടന്നത്
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.