#Ottathai : പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുവാൻ പഠനോത്സവവുമായി ഒറ്റത്തൈ ഗവ: യുപി സ്‌കൂൾ..

ആലക്കോട് : സർവ്വശിക്ഷാ കേരളം, തളിപ്പറമ്പ് നോർത്ത് ബി ആർ സി എന്നിവയുമായി സഹകരിരിച്ച് ഒറ്റത്തൈ ഗവ. യു പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു.

പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി വളർത്തുക എന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കാഴ്ചപ്പാട് ഫലപ്രദമായി നടപ്പിലാക്കുന്നതിന്
കുട്ടികളുടെ പഠന മികവുകളെ പൊതുസമൂഹവുമായി പങ്കുവെക്കുക,
കുട്ടികൾ സ്വാംശീകരിച്ച അറിവും ആർജ്ജിച്ച കഴിവുകളും പഠനത്തെളിവുകളായി അവതരിപ്പിക്കാനുള്ള അവസരം ഒരുക്കുക വഴി കുട്ടികൾക്ക് നന്നായി പഠിക്കുവാനും വളരുവാനുമുള്ള പ്രചോദനം നൽകുക എന്നതാണ് പഠനോത്സവം ലക്ഷ്യമിടുന്നത്.
കുട്ടികളുടെ ആർജ്ജിത ജ്ഞാനത്തെക്കുറിച്ചും വൈവിധ്യമാർന്ന കഴിവുകളെക്കുറിച്ചും സാമൂഹികമായ വിലയിരുത്തലിനുള്ള പുത്തൻ രീതിശാസ്ത്രം വികസിപ്പിക്കുക,
കുട്ടികളുടെ മികവാർന്ന പഠനത്തിനായി സമൂഹവും രക്ഷിതാക്കളും വഹിക്കേണ്ട പങ്കിനെക്കുറിച്ച് ധാരണ വികസിപ്പിക്കുക എന്ന ആശയം കൂടി പഠനോത്സവം വഴി നടപ്പിലാക്കുന്നു
ആലക്കോട് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ കവിത ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.കെ.എൻ രാധാമണി അധ്യക്ഷയായി. തിമിരി ഗവ. യു പി സ്കൂൾ പ്രധാനാധ്യാപിക വി.സുധാമണി മുഖ്യാതിഥിയായി. ബി ആർ സി കോ ഓർഡിനേറ്റർ എം ആർ സൗമ്യ പദ്ധതി വിശദീകരിച്ചു. ജാൻസി തോമസ്,പി കെ മുബീന, കെ ലീല, ഷീലാമ്മ ജോസഫ്, എൻ എസ് ചിത്ര, സ്കൂൾ ലീഡർ എബിൻ ജോമി എന്നിവർ സംസാരിച്ചു. .പ്രധാനാധ്യാപിക എം കെ ഉമാദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ആർ രശ്മി നന്ദിയും പറഞ്ഞു.