#World_Water_Day : ഈ കുരുന്നുകൾ നല്ല നാളേക്ക് പ്രതീക്ഷയേകുന്നു : ലോക ജല ദിനത്തിൽ പറവകൾക്ക് ദാഹജലവുമായി ഒറ്റത്തൈ ഗവ. യു പി സ്കൂൾ വിദ്യാർഥികൾ.

ആലക്കോട് : ലോക ജലദിനത്തിൽ പറവകൾക്ക് ദാഹജലം നൽകുന്ന
"തുള്ളിക്കൊരു കുടം" പദ്ധതി ആരംഭിച്ചു. വേനൽച്ചൂടിൽ വറ്റിവരണ്ട ജലാശയങ്ങളും നീരുറവകളും പക്ഷിമൃഗാദികൾക്ക് ഭീഷണിയാവുമ്പോൾ വൃക്ഷശിഖരങ്ങളിൽ വെള്ളം നിറച്ച പാത്രങ്ങൾ സ്ഥാപിച്ച് പറവകൾക്ക് തുണയാവുകയാണ് ഒറ്റത്തൈ ഗവ. യു പി സ്കൂൾ ഇക്കോ ക്ലബ്ബ് നേതൃത്വത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും.

ശേഖരിച്ച് വെച്ച വെള്ളം തീരുമ്പോൾ ആവശ്യത്തിന് ജലം നിറയ്ക്കും. അവധിക്കാലത്തും ഈ പദ്ധതി തുടരാനാണ് ലക്ഷ്യമെന്ന് പ്രധാനാധ്യാപിക എം.കെ ഉമാദേവി അറിയിച്ചു.


പരിസ്ഥിതി പ്രവർത്തകനും സർഗ്ഗവേദി റീഡേഴ്സ്  ഫോറം പ്രവർത്തകനുമായ എ ആർ പ്രസാദ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ ആർ രശ്മി  അധ്യക്ഷനായി. സ്കൂൾ ലീഡർ എബിൻ ജോമി ആശംസ നേർന്നു.പ്രധാനാധ്യാപിക എം.കെ ഉമാദേവി സ്വാഗതവും ഇക്കോ ക്ലബ്ബ് കൺവീനർ കെ ലീല നന്ദിയും പറഞ്ഞു.


ഒറ്റത്തൈ ഗവ: യു പി സ്കൂളിൽ സംഘടിപ്പിച്ച " തുള്ളിക്കൊരു കുടം" പദ്ധതി എ ആർ പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.