സാമ്പത്തിക ഇടപാടുകൾ കാര്യക്ഷമമാക്കാനും നികുതി വെട്ടിപ്പ് തടയാനുമാണ് പാൻ ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് നിർദേശം നൽകിയത്.
2023 മാർച്ച് 31-ന് മുമ്പ് ഇത് ചെയ്യാൻ എല്ലാ നികുതിദായകരോടും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
മാർച്ച് 31ന് മുമ്പ് പാൻകാർഡും ആധാർ കാർഡും ബന്ധിപ്പിച്ചില്ലെങ്കിൽ പാൻകാർഡ് പ്രവർത്തനരഹിതമാകുമെന്നും എല്ലാ സാമ്പത്തിക ഇടപാടുകളും ബ്ലോക്ക് ചെയ്യപ്പെടുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പോലും വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് ചെയ്തില്ലെങ്കിൽ എൻഎസ്ഇ, ബിഎസ്ഇ തുടങ്ങിയ സാമ്പത്തിക വിപണികളിൽ ഇടപാടുകൾ നടത്താൻ കഴിയില്ല.
പാൻ ആധാറുമായി എങ്ങനെ ബന്ധിപ്പിക്കാം.
ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നത് എളുപ്പമാണ്. ഇതിനായി സ്വീകരിക്കേണ്ട നടപടികളാണ് ചുവടെ.
ആദായ നികുതി ഇ-ഫയലിംഗ് പോർട്ടലായ incometaxindiaefiling.gov.in സന്ദർശിക്കുക
'ലിങ്ക് ആധാർ' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ പാൻ, ആധാർ നമ്പർ, ആധാറിൽ നൽകിയിട്ടുള്ള പേര് എന്നിവ ബന്ധപ്പെട്ട ഫീൽഡുകളിൽ നൽകുക
വിശദാംശങ്ങൾ പരിശോധിച്ച് സമർപ്പിക്കുക
ലിങ്ക് ചെയ്‌താൽ സ്‌ക്രീനിൽ ഇതിനെക്കുറിച്ച് ഒരു സന്ദേശം ലഭിക്കും
നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു OTP യും ലഭിക്കും
എസ്എംഎസ് വഴി ആധാറും പാൻ കാർഡും ലിങ്ക് ചെയ്യാം.
ആധാറും പാൻകാർഡും ലിങ്ക് ചെയ്‌തിട്ടുണ്ടോ?, അറിയാൻ എളുപ്പമാണ്
നിങ്ങൾ പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യുന്നതിന് മുമ്പ് അവ ഇതിനകം ലിങ്ക് ചെയ്‌തിട്ടുണ്ടോയെന്ന് പരിശോധിക്കാം. നിങ്ങൾ ഇതിനകം ഇതുപോലെ ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, നിങ്ങൾ വീണ്ടും ലിങ്ക് ചെയ്യാൻ ശ്രമിക്കേണ്ടതില്ല. ഇത് ഓൺലൈനായും എസ്എംഎസ് വഴിയും ചെയ്യാം.
UIDAI വെബ്‌സൈറ്റ് വഴി പരിശോധിക്കാം.
UIDAI ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക https://uidai.gov.in/
"ആധാർ സേവനങ്ങൾ" എന്നതിൽ ക്ലിക്ക് ചെയ്ത് "ആധാർ ലിങ്കിംഗ് സ്റ്റാറ്റസ്" ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
12 അക്ക ആധാർ നമ്പർ നൽകി "സ്റ്റാറ്റസ് നേടുക" ഓപ്ഷൻ തിരഞ്ഞെടുക്കുക
പാൻ കാർഡ് നമ്പറും ക്യാപ്‌ച കോഡും നൽകിയ ശേഷം, നിങ്ങൾക്ക് ലിങ്കിംഗ് സ്റ്റാറ്റസ് നേടുക എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം
https://www.nsdl.com/ എന്ന വെബ്‌സൈറ്റ് വഴി ആധാറും പാൻ കാർഡും ലിങ്ക് ചെയ്‌തിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും.
ലിങ്ക് ചെയ്‌തിട്ടുണ്ടോ എന്ന് SMS വഴി അറിയാം.
ഫോണിൽ UIDPAN (സ്പെയ്സ്) നിങ്ങളുടെ 12 അക്ക ആധാർ നമ്പർ (സ്പേസ്) 10 അക്ക പാൻ നമ്പർ നൽകുക
നിങ്ങളുടെ ആധാറുമായി പാൻ ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, അതിനെക്കുറിച്ച് അറിയിക്കുന്ന ഒരു സന്ദേശം നിങ്ങൾക്ക് ലഭിക്കും
പാൻ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, ലിങ്ക് ചെയ്തിട്ടില്ല എന്ന സന്ദേശം ലഭിക്കും
ഈ പോസ്റ്റ് ഇഷ്ടമായെങ്കിൽ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യൂ..