Sharjah എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Sharjah എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം; മൃതദേഹത്തിൽ ഭർത്താവിനാണ് നിയമാവകാശമെന്ന് ഹൈക്കോടതി #Dowry

 
കൊച്ചി : ഷാർജയിൽ കൊല്ലം സ്വ​ദേശിനിയും മകളും മരിച്ച സംഭവത്തിൽ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഹർജി പരി​ഗണിച്ച കോടതി മൃതദേഹത്തിൽ ഭർത്താവിനാണ് നിയമാവകാശമെന്ന് പറഞ്ഞു. മരണപ്പെട്ട വിപഞ്ചികയുടെ അമ്മയുടെ സഹോദരിയാണ് വിപഞ്ചികയുടെ അമ്മ ഷൈലജയ്ക്കു വേണ്ടി കോടതിയിൽ ഹർജി നൽകിയത്. സംഭവത്തിൽ ഭർത്താവിന്റെ ഭാ​ഗം കൂടി കേൾക്കണമെന്നും മൃതദേഹം കാണുന്നത് പോലെയല്ല അവകാശം ഉന്നയിക്കുന്നതെന്നും കോടതി പറഞ്ഞു. കുറ്റകൃത്യം ചെയ്തെന്നു കരുതി കുഞ്ഞിന്റെ മൃതദേഹത്തിൽ അവകാശമില്ലെന്ന് പറയാനാവില്ല. ഭർത്താവിനാണ് മൃതദേഹത്തിൽ നിയമാവകാശമെന്നു പറഞ്ഞ കോടതി എംബസിയുടെ നിലപാട് വ്യക്തമാക്കാനും ആവശ്യപ്പെട്ടു. കേസിൽ വിപഞ്ചികയുടെ ഭർത്താവ് നിധീഷിനെ കക്ഷി ചേർക്കാനും കോടതി ആവശ്യപ്പെട്ടു. ഹർജി വീണ്ടും നാളെ പരി​ഗണിക്കും.

ജസ്റ്റിസ് ന​ഗരേഷിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്. വിദേശത്തുവച്ച് നടന്ന സംഭവമായതിനാൽ അവിടെ പൊലീസ് അന്വേഷിക്കുമെന്നും അവിടുത്തെ രീതിയനുസരിച്ച് മൃതദേഹത്തിന് ഭർത്താവിനാണ് അവകാശമെന്നും അതിനാൽ അധികം ഇടപെടാൻ സാധിക്കില്ലെന്നുമാണ് കോടതി പറഞ്ഞത്. നാളെ മറുപടി വന്ന ശേഷം തീരുമാനമെടുക്കാമെന്നും കോടതി പറ‍ഞ്ഞു.


വീണ്ടും ജീവനെടുത്ത് സ്ത്രീധനം; ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത് #Dowry_assault

 

 വീണ്ടും ജീവനെടുത്ത് സ്ത്രീധന മരണം.യുഎഇയിലെ ഷാര്‍ജയിൽ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃപിതാവിനും എതിരെ ഗുരുതര പരാമര്‍ശം. ഭര്‍തൃ പിതാവ് അപമര്യാദയായി പെരുമാറി. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ചെന്നും കുറിപ്പിലുണ്ട്. മരിക്കാന്‍ ഒരാഗ്രഹവുമില്ലെന്നും കുഞ്ഞിന്റെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.


ഒരിക്കലും കൊലയാളികളെ വെറുതെ വിടരുതെന്നാണ് വിപഞ്ചിക കുറിപ്പില്‍ പറയുന്നത്. തന്റെ മരണത്തില്‍ ഒന്നാം പ്രതികള്‍ നാത്തൂനായ നീതു, നിതീഷ് മോഹന്‍ എന്നിവരും രണ്ടാം പ്രതി ഭര്‍ത്താവിന്റെ അച്ഛനായ മോഹനന്‍ ആണെന്നും വ്യക്തമായി വിപഞ്ചിക രേഖപ്പെടുത്തിയിട്ടുണ്ട്. ഭര്‍തൃപിതാവിനെതിരെയും ഭര്‍തൃസഹോദരിക്കെതിരെയും ഗുരുതരമായ വെളിപ്പെടുത്തലാണ് കത്തിലുള്ളത്. അച്ഛന്‍ എന്ന് പറയുന്നയാള്‍ അപമര്യാദയായി പെരുമാറി എന്നറിഞ്ഞിട്ടും പ്രതികരിച്ചില്ല. എന്റെ ഭര്‍ത്താവ് അതിനു പകരം, എന്നെ കല്യാണം ചെയ്തത് അയാള്‍ക്ക് കൂടി വേണ്ടിയാണ് എന്നായി – കുറിപ്പില്‍ വിപഞ്ചിക പറയുന്നു. ഭര്‍തൃസഹോദരി തന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ലെന്നാണ് വെളിപ്പെടുത്തല്‍. കല്യാണം ആഡംബരമായി നടത്തിയില്ല. സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് തന്നെ കൊല്ലാക്കൊല ചെയ്തുവെന്നും വീടില്ലാത്തവള്‍, പണമില്ലാത്തവള്‍, തെണ്ടി ജീവിക്കുന്നവള്‍ എന്നിങ്ങനെയെല്ലാം ആക്ഷേപിച്ചുവെന്നും കത്തില്‍ പറയുന്നു.

കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും ഭര്‍തൃസഹോദരി കേട്ടില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഒരിക്കല്‍ ഇവരുടെ വാക്കും കേട്ട് നിതീഷ് വീട്ടില്‍ വലിയ ബഹളമുണ്ടാക്കി. മുടിയും പൊടിയും എല്ലാം ചേര്‍ന്ന ഷവര്‍മ എന്റെ വായില്‍ കുത്തിക്കയറ്റി. ഗര്‍ഭിണിയായിരുന്നപ്പോള്‍ അവളുടെ പേരും പറഞ്ഞ് എന്റെ കഴുത്തില്‍ ബെല്‍റ്റ് ഇട്ട് വലിച്ചു. ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല – വിപഞ്ചിക കുറിപ്പില്‍ പറയുന്നു.ഗര്‍ഭിണിയായി ഏഴാം മാസത്തില്‍ തന്നെ നിതീഷ് വീട്ടില്‍ നിന്നും ഇറക്കി വിട്ടുവെന്നും കത്തില്‍ വിപഞ്ചിക പറയുന്നു. നിതീഷിന് ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ടെന്നും കത്തില്‍ പരാമര്‍ശമുണ്ട്. തുടക്കത്തിലൊക്കെ അച്ഛനും പെങ്ങളും പറഞ്ഞ് തന്നെ തല്ലുമായിരുന്നുവെങ്കിലും തന്റെ കാര്യങ്ങള്‍ നോക്കുമായിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തനിക്ക് വെള്ളമോ ആഹാരമോ വസ്ത്രമോ ഒന്നും തരില്ലെന്നും വ്യക്തമാക്കുന്നു.ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ ഒരേകയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് നിതീഷ് വിപഞ്ചികയെ മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തിയിരുന്നതായും അമ്മ ഷൈലജയോടും അടുത്ത ബന്ധുക്കളോടും പറഞ്ഞിരുന്നു. 

#Sharjah : ഷാർജയിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി പ്രവാസി ജീവനൊടുക്കി.

ഷാർജയിൽ ഇന്ത്യക്കാരനായ പ്രവാസി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ഭാര്യയും രണ്ട് കുട്ടികളും മരിച്ചു.  ചൊവ്വാഴ്ച വൈകീട്ട് ഷാർജ ബുഹൈറയിലാണ് സംഭവം.  30 വയസ്സ് തോന്നിക്കുന്ന ഒരു പ്രവാസി യുവാവ് കെട്ടിടത്തിൽ നിന്ന് ചാടിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്.  ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിക്കുന്നതിനിടെയാണ് മരിച്ചത്.

  തിരിച്ചറിയൽ രേഖകൾക്കായി തിരച്ചിൽ നടത്തിയപ്പോൾ ഇയാളുടെ പോക്കറ്റിൽ നിന്ന് ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയെന്ന് സമ്മതിക്കുന്ന കുറിപ്പ് പോലീസ് കണ്ടെത്തി.  ഇയാളുടെ വസതിയിൽ നിന്ന് ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങൾ പോലീസ് കണ്ടെത്തി.  കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.  റിപ്പോർട്ടുകൾ പ്രകാരം മരിച്ചവർ ഇന്ത്യക്കാരാണ്.  നാല് വയസ്സുള്ള മകനും എട്ട് വയസ്സുള്ള മകളും കൊല്ലപ്പെട്ടത്.  സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0