തൃശൂർ : കൊടും കുറ്റവാളി റിപ്പർ ജയാനന്ദൻ ശിക്ഷക്കിടയിൽ ആദ്യമായി പരോളിൽ പുറത്തിറങ്ങി. രണ്ട് ദിവസത്തേക്ക് പോലീസ് സാന്നിധ്യത്തിലാണ് പരോൾ. ഹൈക്കോടതി അഭിഭാഷകയായ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പരോൾ അനുവദിച്ചത്.
മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പരോൾ ആവശ്യപ്പെട്ട് ജയാനന്ദിന്റെ ഭാര്യ ഹർജി നൽകി. സംസ്ഥാന സർക്കാർ പരോളിനെ എതിർത്തിരുന്നു. അമ്മയ്ക്ക് വേണ്ടി മകൾ തന്നെയാണ് ഹൈക്കോടതിയിൽ ഹാജരായത്. ഒടുവിൽ ഹൈക്കോടതി പരോൾ അനുവദിച്ചു.
ജയാനന്ദൻ ഇന്ന് വീട്ടിലിരിക്കും. മകളുടെ വിവാഹം നാളെ വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ച് നടക്കും. പോലീസ് അകമ്പടിയോടെ നാളെ ക്ഷേത്രത്തിൽ എത്തും. രാവിലെ 9 മുതൽ 5 വരെ വിവാഹത്തിൽ പങ്കെടുക്കുക.
ക്രിമിനൽ റിപ്പർ ജയാനന്ദനെ വീയൂർ അതീവ സുരക്ഷാ ജയിലിലാണ് പാർപ്പിച്ചിരുന്നത്. ജയാനന്ദൻ 24 കേസുകളിൽ പ്രതിയാണ്. സ്ത്രീകളുടെ തലയിൽ അടിച്ച് ആഭരണങ്ങൾ അപഹരിക്കുന്നതായിരുന്നു ഇയാളുടെ രീതി.