ആലക്കോട് : ആലക്കോട് പാലത്തിന്റെ ജോലി നടക്കുന്നതിനാൽ 24.03.2023 (വെള്ളിയാഴ്ച) രാത്രി 08.00 മണി മുതൽ 25.03.2023 (ശനിയാഴ്ച) വൈകുന്നേരം 07.00 മണി വരെ പഴയ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
വാഹനങ്ങൾ അരങ്ങം നെല്ലിപ്പാറ വഴി ചാണോകുണ്ടിലേക്കും തിരിച്ചും വഴി മാറ്റി വിടുന്നതായിരിക്കും.
പാലവുമായി ബന്ധപ്പെട്ട ജോലികളുടെ സുഗമമായ പ്രവർത്തനത്തിന് ഗതാഗത നിയന്ത്രണ നടപടികളുമായി എല്ലാവരും സഹകരിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.