CoViD 19 News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
CoViD 19 News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം, രോഗം ബാധിച്ചവരുടെ എണ്ണത്തിലും വർദ്ധനവ്.. #CoViD19

സംസ്ഥാനത്ത് ഇന്നലെ 227 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.  ഇതോടെ 1634 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.  ഒരു മരണം കൂടി സ്ഥിരീകരിച്ചു.  ഇതോടെ ഈ മാസം കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി.
 
കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ജെഎൻ.1 കേരളത്തിൽ സജീവമാകുന്നു.  ഈ വർഷം മെയ് 15ന് ശേഷം ഇത്രയധികം രോഗികൾ വരുന്നത് ഇതാദ്യമാണ്.  ആഘോഷങ്ങളും ഒത്തുചേരലുകളും കൂടുതലായി നടക്കുന്ന ജനുവരി വരെ രോഗവ്യാപനം തുടരുമെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.  വാക്സിനേഷൻ കാരണം വൈറസ് അപകടകരമല്ലെങ്കിലും, പ്രായമായവരിലും മറ്റ് രോഗങ്ങളുള്ളവരിലും ഗർഭിണികളിലും ഇത് അപകടകരമായ അവസ്ഥകൾക്ക് കാരണമാകും.

 നിലവിൽ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.  പ്രതിദിനം പതിനായിരത്തിലധികം പേർ ആശുപത്രികളിൽ ചികിത്സതേടുന്നു.  ഇവരിൽ കടുത്ത ക്ഷീണം, തളർച്ച, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുള്ളവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്.

കോവിഡ് ഭീതി മാറുന്നില്ല, ഏറ്റവും അപകടകാരിയായ പുതിയ കോവിഡ് വൈറസിനെ കണ്ടെത്തിയതായി റിപ്പോർട്ട്.. #CoViD19

ഇന്തോനേഷ്യയിൽ പുതിയൊരു കൊവിഡ് ബാധ കണ്ടെത്തിയതായി റിപോർട്ട്, ജക്കാർത്തയിലെ ഒരു രോഗിയിൽ നിന്ന് ശേഖരിച്ച സാമ്പിളിലാണ് പുതിയ വേരിയന്റ് സ്ഥിരീകരിച്ചത്.

  113 അദ്വിതീയ മ്യൂട്ടേഷനുകൾ സംഭവിച്ചതിനാൽ വൈറസ് വളരെ അപകടകരമാണെന്ന് ശാസ്ത്രജ്ഞർ കണക്കാക്കുന്നു.

മുപ്പത്തിയേഴ് മാറ്റങ്ങൾ സ്പൈക്ക് പ്രോട്ടീനിനെ ബാധിക്കുന്നു,  കൊറോണ വൈറസ് മനുഷ്യരിലേക്ക് വേഗത്തിൽ പടരാൻ ഇത് കാരണമാകും.  ഓരോ ഒമൈക്രോണിലും ഏകദേശം 50 മ്യൂട്ടേഷനുകൾ സംഭവിച്ചു.  ഇതിൻ്റെ അപകട സാധ്യത മുൻപ് കണ്ടെത്തിയവയേക്കാൾ ഇരട്ടിയാണെന്നു കരുതുന്നു.
ഇന്തോനേഷ്യയിൽ നിന്നും ഇപ്പൊൾ കണ്ടെത്തിയിരിക്കുന്നത്,  ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും അപകടകരമായ വേരിയന്റാണ് എന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.  ലോകത്ത് വൻ നാശം വിതച്ച ഒമൈക്രോണിനേക്കാൾ ഇരട്ടി നാശനഷ്ടം വരുത്താൻ പുതിയ വേരിയൻ്റിന് സാധിക്കും.  പുതുതായി കണ്ടെത്തിയ വേരിയന്റിന് ഇതുവരെ പേര് നൽകിയിട്ടില്ല.

വൈറസ് മുൻപത്തെ പോലെ പടരാതിരിക്കാനുള്ള മുൻകരുതലും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്..

#CoViD_19 : കോവിഡ് നിരക്ക് ഉയരുന്നു.. സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം.

കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി.  കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കാണ് കേന്ദ്രസർക്കാരിന്റെ ജാഗ്രതാ നിർദേശം.

  മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കർണാടക എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ.  നിലവിൽ സജീവമായ കേസുകളിൽ 26.4 ശതമാനവും കേരളത്തിലാണ്.  അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്.  24 മണിക്കൂറിനിടെ 1500 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.  146 ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്.  ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 8601 ആയി.
  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 910 പേർ സുഖം പ്രാപിച്ചു.  ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 5,30,824 ആയി ഉയർന്നു.  പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.33 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.23 ശതമാനവുമാണ്.  ഇതുവരെ 220.65 കോടി ഡോസ് വാക്സിനുകൾ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

#CoViD_19 : രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ പെരുകുന്നു, അവലോകന യോഗം ഇന്ന്.

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുകയാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 1134 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.  അഞ്ച് പേർ കൂടി മരിച്ചു.  കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മെഡിക്കൽ ഉദ്യോഗസ്ഥർ ഇന്ന് കോവിഡ് അവലോകന യോഗം നടത്തും.

  ഉത്തർപ്രദേശിൽ മാത്രം 699 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.  ആകെ രോഗികളുടെ എണ്ണം ഏഴായിരം കടന്നു.  പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.09 ശതമാനമാണ്.  പ്രതിവാര പോസിറ്റിവിറ്റി നിരക്കും 0.98 ശതമാനമായി ഉയർന്നു.

  കൊവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പരിശോധന, ചികിത്സ, നിരീക്ഷണം, വാക്സിനേഷൻ എന്നിവ കർശനമാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.  കോവിഡ് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കാനും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും രോഗത്തെ വേഗത്തിലും ഫലപ്രദമായും നേരിടാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0