ഇന്നത്തെ പ്രധാന വാർത്തകൾ | 18 മാർച്ച് 2023 | #News_Headlines

● ജമ്മു കശ്മീരില്‍  വീണ്ടും ഏറ്റുമുട്ടല്‍. ശനിയാഴ്ച രാവിലെയാണ് പുല്‍വാമയിലെ മിത്രിഗാം മേഖലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കശ്മീര്‍ സോണ്‍ പൊലീസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഏറ്റുമുട്ടല്‍ തുടരുകയാണ്. 

● മലിനീകരണവും കയ്യേറ്റ ശോഷണവും നേരിടുന്ന പെരിയാറിന്റെ പുനരുജ്ജീവനത്തിനും സംരക്ഷണത്തിനും ബൃഹദ് പദ്ധതി ഒരുങ്ങുന്നു.

● കേരളത്തില്‍ സ്ത്രീകള്‍ കൂടുതല്‍ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പ്രകടനത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ചുമതലയേറ്റശേഷം ആദ്യമായി കേരളത്തിലെത്തിയ രാഷ്ട്രപതി സംസ്ഥാന സർക്കാർ നൽകിയ പൗരസ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു. 

● പാർലിമെന്റിൽ ഭരണപക്ഷവും ഇരുസഭകളിലും കൊമ്പു കോര്‍ത്തതോടെ തുടര്‍ച്ചയായ അഞ്ചാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു.

● കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ജലപ്രതിസന്ധിയും താപനിലയിലെ വർദ്ധനവും ഉൽപ്പാദനക്ഷമതയെ ബാധിക്കുമെന്നതിനാൽ 2050-ഓടെ ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഭക്ഷ്യവിതരണം കുറഞ്ഞത് 6 ശതമാനമെങ്കിലും കുറയുമെന്ന് ഗ്ലോബൽ കമ്മീഷൻ ഓൺ ഇക്കണോമിക്സ് ഓഫ് വാട്ടർ (ജിസിഇഡബ്ല്യു) മുന്നറിയിപ്പ് നൽകി.