Exam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Exam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

എസ്എസ്എൽസി ഫലപ്രഖ്യാപനം; 99.07% വിജയം, മുപ്പതിനായിരം പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും A+. #SSLC_Results_2026


തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷയിൽ 99.07% വിജയം. 99.5% ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയം. കേരളത്തിലും ഗൾഫിലുമായി 3059 സ്കൂളുകളിലാണ് പരീക്ഷ നടന്നത്.


4,14,290 കുട്ടികൾ പരീക്ഷ എഴുതിയിൽ 4,10,456 കുട്ടികൾ ഉന്നതപഠനത്തിന് യോഗ്യത നേടി. 30,514 കുട്ടികൾക്കു മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ തവണ ഇത് 61,444 ആയിരുന്നു.


താഴെപ്പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും. വിദ്യാർഥികൾക്കു റജിസ്റ്റർ നമ്പർ നൽകി ഫലമറിയാം.


 

 ഓർക്കുക, വിജയവും പരാജയവും നമ്മുടെ പ്രയത്നത്തിന്റെ ഫലമാണ്, തോൽവി ഒന്നിന്റെയും അവസാനമോ, വിജയം ഒന്നിന്റെയും തുടക്കമോ അല്ല, മാനസിക സമ്മർദങ്ങൾ നിങ്ങളെ തളർത്തുന്നു എങ്കിൽ ദിശ ഹെൽപ്പ് ലൈൻ നമ്പറായ 1056 -ൽ വിളിക്കുക. കുടുംബശ്രീ ജെന്‍ഡര്‍ ഹെല്പ് ലൈന്‍ നമ്പര്‍ : 04972721817

കണ്ണൂർ സർവകലാശാലാ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി #University_exam


 


 

 

 കണ്ണൂർ: കണ്ണൂർ സർവകലാശാല ഇന്ന്നടത്താൻ നിശ്ചയിച്ച പരീക്ഷകൾ മാറ്റി വെച്ചു. മാറ്റി വെക്കപ്പെട്ട പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2024) പരീക്ഷ 28.07.2025 നും, അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ (ഏപ്രിൽ 2025) 18.07.2025 നും നടത്തും. സർവകലാശാല പഠന വകുപ്പുകളിലെ മാറ്റിവെച്ച ബിരുദാനന്തര ബിരുദ പരീക്ഷകളുടെ പുതുക്കിയ തിയതി പിന്നീട് അറിയിക്കും. 

അഫിലിയേറ്റഡ് കോളേജുകളിലും സെൻ്റുകളിലും നാളെ 09.07.2025 ന് നടത്താൻ നിശ്ചയിച്ച രണ്ടാം സെമസ്റ്റർ എം.ബി.എ (ഏപ്രിൽ 2025) പരീക്ഷ 21.07.2025 ലേക്ക് മാറ്റിവെച്ചു. 


പരീക്ഷകളിൽ മാർക്ക് കുറഞ്ഞു പോയോ ? പരാജയപ്പെട്ടൊ ? പേടിക്കേണ്ട നിങ്ങൾക്കായി പുനർ മൂല്യ നിർണ്ണയവും സേ പരീക്ഷകളും ഉണ്ട്.. #SAYExam

പരീക്ഷകളിൽ മാർക്ക് കുറയുകയോ തോൽക്കുകയോ ചെയ്തോ ? എങ്കിൽ വിഷമിക്കേണ്ട, പുനർ മൂല്യ നിർണ്ണയത്തിനും സേവ് എ ഇയർ അഥവാ സേ പരീക്ഷയ്ക്കും അവസരമുണ്ട്. ഏറ്റവും വേഗത്തിൽ തന്നെ ഇവയ്ക്കായി അപേക്ഷിക്കുകയും പഠിക്കുവാൻ തുടങ്ങുകയും ചെയ്താൽ പരീക്ഷകളിൽ ജയിക്കാവുന്നതാണ്.  വിജയിച്ചവർക്ക് ലഭിക്കുന്ന അതേ പരിഗണന ലഭിക്കുകയും അവരോടൊപ്പം തന്നെ ഉന്നത വിദ്യാഭ്യാസത്തിന് അപേക്ഷിക്കുകയും ചെയ്യാം.


SSLC പുനർ മൂല്യനിർണ്ണയതിനായി 9 മുതല്‍ 15 വരെ അപേക്ഷിക്കാം. മെയ് 28 മുതല്‍ ജൂണ്‍ 6 വരെയായിരിക്കും സേ പരീക്ഷ. ജൂണ്‍ ആദ്യവാരം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.


പ്ലസ് ടു സേ (സേവ് എ ഇയർ SAY) പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ നടക്കും. സേ പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി ഈ മാസം 13ാം തീയതിയാണ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം പതിനാലാം തീയതിയാണ്.

സേ, പുനർ മൂല്യ നിർണ്ണയതിനായി പഠിച്ച സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്.

പരീക്ഷകൾ മാറ്റി.. #ExamPostponed


ജോയിൻ്റ് കൺട്രോളർ ഓഫ് ടെക്നിക്കൽ എക്സാമിനേഷൻ സംസ്ഥാന വ്യാപകമായി നാളെ (15 സെപ്റ്റംബർ 2023) നടത്തുന്ന KGCE ഉൾപ്പടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.


#NMMS_RESULT_2023 : നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് (NMMS) സ്‌കോളർഷിപ്പ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

എട്ടാം തരം വിദ്യാർത്ഥികൾക്കായുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് (NMMS) സ്‌കോളർഷിപ്പ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷ വിജയ്ക്കുവാനും, സ്‌കോളർഷിപ്പ് ലഭിക്കുവാനും പ്രത്യേകം മാർക്കുകൾ ആവശ്യമാണ്.




ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0