ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 25 മാർച്ച് 2023 | #News_Headlines

● കേരള തീരത്ത് നാളെ( 26-03-2023) രാത്രി 11.30 വരെ 0.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. 

● കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി. പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. 

● കണ്ണൂരില്‍ കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശിയാണ് മരിച്ചത്. കോവിഡിനൊപ്പം  മറ്റ് അസുഖങ്ങളുണ്ടായിരുന്നതായി ഡിഎംഒ അറിയിച്ചു. കഴിഞ്ഞ 22നാണ് മരണം സംഭവിച്ചത്. 90 വയസുണ്ടായിരുന്നു.

● 2021 ല്‍ ലോകത്ത് പ്രകൃതി ദുരന്തം ഏറ്റവുമധികം നാശം വിതച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചുണ്ടിക്കാട്ടുന്നത്.ചൈന, ഫിലിപ്പൈന്‍സ്, എത്യോപ്യ എന്നിവയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള രാജ്യങ്ങള്‍.