#CoViD_19 : രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ പെരുകുന്നു, അവലോകന യോഗം ഇന്ന്.

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുകയാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 1134 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.  അഞ്ച് പേർ കൂടി മരിച്ചു.  കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മെഡിക്കൽ ഉദ്യോഗസ്ഥർ ഇന്ന് കോവിഡ് അവലോകന യോഗം നടത്തും.

  ഉത്തർപ്രദേശിൽ മാത്രം 699 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.  ആകെ രോഗികളുടെ എണ്ണം ഏഴായിരം കടന്നു.  പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.09 ശതമാനമാണ്.  പ്രതിവാര പോസിറ്റിവിറ്റി നിരക്കും 0.98 ശതമാനമായി ഉയർന്നു.

  കൊവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പരിശോധന, ചികിത്സ, നിരീക്ഷണം, വാക്സിനേഷൻ എന്നിവ കർശനമാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.  കോവിഡ് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കാനും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും രോഗത്തെ വേഗത്തിലും ഫലപ്രദമായും നേരിടാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0