Educational News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Educational News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പ്ലസ്ടു ഫലം നാളെ, ഫലം അറിയാൻ വിപുലമായ സജ്ജീകരണങ്ങൾ. #PlusTwoResults




തിരുവനന്തപുരം :
രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം നാളെ പ്രസിദ്ധീകരിക്കും. മന്ത്രി എൻ ഷംസുദ്ദീൻ പകൽ മൂന്നിന് ഫലപ്രഖ്യാപനം നടത്തും. വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും. 

nammudekeralam.kerala.gov.in 

www.results.hse.kerala.gov.in 

www.prd.kerala.gov.in 

results.kerala.gov.in 

results.digilocker.gov.in 

results.kite.kerala.gov.in 

examresults.kerala.gov.in

 കേരള പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന പ്ലസ് ടു (HSE, VHSE, THSE) പരീക്ഷാഫലങ്ങൾ ഇനി മുതൽ സംസ്ഥാന സർക്കാരിന്റെ ഏകീകൃത ഡിജിറ്റൽ സേവന പ്ലാറ്റ്ഫോമായ 'നമ്മുടെ കേരളം' ആപ്പിലൂടെയും തത്സമയം ലഭ്യമാകും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ വേഗത്തിലും എളുപ്പത്തിലും ഫലം പരിശോധിക്കാനുള്ള സൗകര്യമാണ് ആപ്പിൽ ഒരുക്കിയിരിക്കുന്നത്.

മെയ് 26-ന് ഉച്ചയ്ക്ക് 3 മണിക്ക് ഔദ്യോഗിക ഫലപ്രഖ്യാപനം നടന്നാലുടൻ ആപ്പിലെ പ്രത്യേക ലിങ്ക് വഴി വിവരങ്ങൾ തത്സമയം ലഭ്യമാകും. ഒരേസമയം ലക്ഷക്കണക്കിന് ആളുകൾ ലോഗിൻ ചെയ്യുമ്പോൾ ഔദ്യോഗിക വെബ്‌സൈറ്റുകൾ നേരിടാറുള്ള സാങ്കേതിക തടസ്സങ്ങളും കാലതാമസവും ഒഴിവാക്കി, വളരെ ലളിതമായി ഫലം അറിയാൻ ഈ മൊബൈൽ ആപ്പ് സഹായിക്കും.

മൊബൈൽ ആപ്പുകൾ: SAPHALAM2026, iExaMSKerala


പ്ലസ് വൺ പ്രവേശനം ഇന്ന് മുതൽ ആരംഭിക്കും; അപേക്ഷ ഓൺലൈനായി, ഈ സർട്ടിഫിക്കറ്റുകൾ ആവശ്യമില്ല.. #Plus_One_Admission


തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന നടപടികൾ തിങ്കളാഴ്ച ആരംഭിക്കും. വിദ്യാർഥികൾക്ക് ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. 

ഹയർ സെക്കൻഡറിയിൽ നിലവിൽ 3,61,044 സീറ്റുകളും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 33,030 സീറ്റുകളുമാണുള്ളത്. ഇതോടെ ആകെ 3,94,074 പ്ലസ് വൺ സീറ്റുകളാണ് സംസ്ഥാനത്ത് ലഭ്യമാകുന്നത്. 

ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ 4,10,456 വിദ്യാർഥികളാണ് വിജയിച്ചത്. അതായത്, നിലവിലെ സീറ്റുകൾ പ്രകാരം ഏകദേശം 16,382 വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിക്കാൻ സീറ്റ് ക്ഷാമം നേരിട്ടേക്കാം.

പ്ലസ് വൺ പ്രവേശനത്തിന് ആവശ്യമില്ലാത്ത സർട്ടിഫിക്കറ്റുകൾക്കായി വിദ്യാർഥികൾ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും കയറിയിറങ്ങുന്നു. പ്ലസ് വൺ പ്രവേശനത്തിന് നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ലെന്ന് നേരത്തേ സർക്കാരിന്റെ ഉത്തരവുണ്ട്.

2021 ഒക്ടോബർ ഏഴിന് പദ്ധതി നിർവഹണ, വിലയിരുത്തൽ നിരീക്ഷണവകുപ്പ് ഇത് സംബന്ധിച്ച് കൃത്യമായ മാർഗനിർദേശ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഇത് അറിയാത്ത പലരും ഇത്തരം സർട്ടിഫിക്കറ്റിനായി എത്തുകയാണ്.

നേറ്റിവിറ്റി, ജാതി എന്നിവ തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി ബുക്ക് മാത്രം മതി. സ്‌കോളർഷിപ്പ് ആനുകൂല്യം ലഭിക്കുന്നതിനായി എസ്.സി,എസ്.ടി, ഒ.ഇ.സി വിദ്യാർഥികൾക്ക് മാത്രമേ വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ആവശ്യമുള്ളൂ.

പ്ലസ് വൺ ഏകജാലക പ്രവേശന മാർഗനിർദേശം പ്രകാരം പ്രവേശന സമയത്ത് സർട്ടിഫിക്കറ്റുകളുടെ അസ്സൽ കോപ്പികൾ ഹാജരാക്കിയാൽ മതി. സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ കാലതാമസം നേരിടുന്നവർക്ക് അവ ഹാജരാക്കുന്നതിന് നിശ്ചിത സമയപരിധി അനുവദിക്കുന്നുണ്ട്. സംവരണാനുകൂല്യങ്ങൾക്കുള്ള രേഖകൾ പ്രവേശനത്തിനുശേഷം നൽകിയാൽ മതി.

സംസ്ഥാനത്ത് ജനിച്ചിട്ടുള്ളവർക്ക് ജനന സർട്ടിഫിക്കറ്റോ അഞ്ച് വർഷം ഇവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചതിന്റെ രേഖയോ ഇത് കൂടാതെ സത്യപ്രസ്താവനയോ ഉണ്ടെങ്കിൽ നേറ്റീവ് ആയി പരിഗണിക്കാം. അപേക്ഷകന്റെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ ജാതി രേഖപ്പെടുത്തിയാൽ വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവർ നൽകുന്ന സർട്ടിഫിക്കറ്റിന് പകരമുള്ള അടിസ്ഥാന രേഖയായി ഇത് പരിഗണിക്കാം.

വിദ്യാഭ്യാസ രേഖയിൽ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൈനോരിറ്റി സർട്ടിഫിക്കറ്റ് ആവശ്യമില്ല. അച്ഛനമ്മമാർ വ്യത്യസ്ത ജാതിയിൽ പെട്ടവരാണെങ്കിൽ അവരിൽ ഒരാളുടെ എസ്.എസ്.എൽ.സി രേഖയിലുള്ള ജാതി തെളിവായി പരിഗണിക്കാം.

വാട്സാപ്പ് മുഖേന വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുംവിധം പലവിധത്തിലുള്ള അറിയിപ്പുകൾ പ്രചരിക്കുന്നുണ്ട്. വിവിധ ജനസേവനകേന്ദ്രങ്ങളുടെ പേരിലും ഇത്തരം വ്യാജസന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എസ്എസ്എൽസി ഫലപ്രഖ്യാപനം; 99.07% വിജയം, മുപ്പതിനായിരം പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും A+. #SSLC_Results_2026


തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷയിൽ 99.07% വിജയം. 99.5% ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയം. കേരളത്തിലും ഗൾഫിലുമായി 3059 സ്കൂളുകളിലാണ് പരീക്ഷ നടന്നത്.


4,14,290 കുട്ടികൾ പരീക്ഷ എഴുതിയിൽ 4,10,456 കുട്ടികൾ ഉന്നതപഠനത്തിന് യോഗ്യത നേടി. 30,514 കുട്ടികൾക്കു മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ തവണ ഇത് 61,444 ആയിരുന്നു.


താഴെപ്പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും. വിദ്യാർഥികൾക്കു റജിസ്റ്റർ നമ്പർ നൽകി ഫലമറിയാം.


 

 ഓർക്കുക, വിജയവും പരാജയവും നമ്മുടെ പ്രയത്നത്തിന്റെ ഫലമാണ്, തോൽവി ഒന്നിന്റെയും അവസാനമോ, വിജയം ഒന്നിന്റെയും തുടക്കമോ അല്ല, മാനസിക സമ്മർദങ്ങൾ നിങ്ങളെ തളർത്തുന്നു എങ്കിൽ ദിശ ഹെൽപ്പ് ലൈൻ നമ്പറായ 1056 -ൽ വിളിക്കുക. കുടുംബശ്രീ ജെന്‍ഡര്‍ ഹെല്പ് ലൈന്‍ നമ്പര്‍ : 04972721817

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; വിപുലമായ സംവിധാനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, വാട്ട്സ്ആപ്പ് വഴിയും ഫലമറിയാം. #SSLC_Results

തിരുവനന്തപുരം: 2026ലെ എസ്എസ്എൽസി പരീക്ഷ ഫലം ഇന്ന് വൈകിട്ട് മൂന്നിന്. വിദ്യാഭ്യാസ മന്ത്രിയെ തിരഞ്ഞെടുക്കാത്തതിനാൽ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് ആണ് ഫലം പ്രഖ്യാപിക്കുന്നത്.

ടി എച്ച് എസ് എൽ സി, ടി എച്ച് എസ് എൽ സി (ഹിയറിങ് ഇംപയേഡ്), എസ് എസ് എൽ സി (ഹിയറിങ് ഇംപയേഡ്), എ എച്ച് എസ് എൽ സി എന്നീ പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും.


വൈകുന്നേരം 3.30 മുതൽ വിവിധ വെബ്സൈറ്റുകളിലും സംസ്ഥാന ഐടി മിഷൻ്റെ 9188619958 എന്ന വാട്‌സാപ്പ് നമ്പറിലൂടെയും 'നമ്മുടെ കേരളം' മൊബൈൽ ആപ്പ് വഴിയും ഫലമറിയാം. വെബ്സൈറ്റ് വിവരങ്ങൾ ചുവടെ:


kbpe.kerala.gov.in

results.digilocker.gov.in

sslcexam.kerala.gov.in

thslcexam.kerala.gov.in

sslchiexam.kerala.gov.in

thslchiexam.kerala.gov.in

ahslcexam.kerala.gov.in

prd.kerala.gov.in

results.kite.kerala.gov.in

results.kerala.gov.in

examresults.kerala.gov.in

result.kerala.gov.in


ഓർക്കുക, വിജയവും പരാജയവും നമ്മുടെ പ്രയത്നത്തിന്റെ ഫലമാണ്, തോൽവി ഒന്നിന്റെയും അവസാനമോ, വിജയം ഒന്നിന്റെയും തുടക്കമോ അല്ല, മാനസിക സമ്മർദങ്ങൾ നിങ്ങളെ തളർത്തുന്നു എങ്കിൽ ദിശ ഹെൽപ്പ് ലൈൻ നമ്പറായ 1056 -ൽ വിളിക്കുക.

വായനയോട് കൂട്ടുകൂടാം, നന്നായി വളരാം ; തളിപ്പറമ്പ നോർത്ത് ബിആർസിയുടെ നേതൃത്വത്തിൽ കരുവഞ്ചാലിൽ വായനാച്ചങ്ങാത്തം സംഘടിപ്പിച്ചു. #Vayanachangattham

ആലക്കോട് : സമഗ്രശിക്ഷാ കേരളം തളിപ്പറമ്പ് നോര്‍ത്ത് ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ കരുവഞ്ചാല്‍ പബ്ലിക് ലൈബ്രറിയില്‍ വായനച്ചങ്ങാത്തം പരിപാടി സംഘടിപ്പിച്ചു. അവധിക്കാലത്തും കുട്ടികളുടെ വായനയും സര്‍ഗാത്മകതയുംസംപുഷ്ടമാക്കുക  എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പരിപാടി തളിപ്പറമ്പ് നോര്‍ത്ത് ബി.ആര്‍.സി ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ടി അനൂപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി ജോ: സെക്രട്ടറി കെ.സി ജോര്‍ജ്, ലൈബ്രറി പ്രസിഡന്റ് കെ.എം തോമസ്, ലൈബ്രറി കൗണ്‍സില്‍ നടുവില്‍ നേതൃസമിതി കണ്‍വീനര്‍ കെ.പി ഫല്‍ഗുണന്‍, ലൈബ്രറിയന്‍ ഷാഹിന സലീം എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളായ അഡോണ്‍ ജോ സന്തോഷ്, ഡൊമിനിക് ബിജു, മിലന്‍ സോബി എന്നിവര്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. തളിപ്പറമ്പ് നോര്‍ത്ത് ബി.ആര്‍.സി സ്പെഷലിസ്റ്റ് അധ്യാപിക കെ ബിന്ദു ഒറിഗാമി പരിശീലനവും നടത്തി.

ജപ്പാനിലേക്ക് പഠനത്തിനും തൊഴിലിനുമായി പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് നൽകി ഒ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ലും ജാ​പ്പ​നീ​സ് ലാം​ഗ്വേ​ജ് അ​ക്കാ​ദ​മി​യും. #Japan_Migration


കോഴിക്കോട് : ജ​പ്പാ​നി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നും തൊഴിലിനുമായി പോ​കു​ന്ന 25 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ​യും ജാ​പ്പ​നീ​സ് ലാം​ഗ്വേ​ജ് അ​ക്കാ​ദ​മി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. രാജ്യത്തുനിന്ന് ഏറ്റവും കൂടുതൽ വിദ്യാർഥികളെ ജപ്പാനിലേക്ക് അയച്ച ജെഎൽഎ ഇത്തവണയും സ്കോളർഷിപ്പുകളും മറ്റു സഹായങ്ങളും നൽകുന്നുണ്ട്. ഒയിസ്ക യൂത്ത് സെന്‍ററിൽ ഒരുക്കിയ ചടങ്ങിൽ നിരവധി വിദ്യാർഥികളും രക്ഷിതാക്കളും അനുഭവങ്ങൾ പങ്കുവച്ചു. 

കഴിഞ്ഞ 16 വർഷത്തിനിടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരക്കണക്കിന് വിദ്യാർഥികളെയും ഉദ്യോഗാർഥികളെയും ജപ്പാനിലേക്ക് അയച്ച ജെഎൽഎ അടുത്ത വർഷം അഞ്ഞൂറു പേരെ ജപ്പാനിലേക്ക് അയയ്ക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച അക്കാദമി എംഡി ഡോ. സുബിൻ വാഴയിൽ പറഞ്ഞു. ചടങ്ങിനോട് അനുബന്ധിച്ചു ജാപ്പനീസ് പ്രസംഗ മത്സരം, ചോപ്സ്റ്റിക് പരിശീലനം തുടങ്ങിയ പരിപാടികളും നടന്നു. 

ഒയിസ്ക ഇന്‍റർനാഷണൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അരവിന്ദ് ബാബു മുഖ്യാതിഥിയായിരുന്നു. നടൻ ദേവ്‌രാജ് വിശിഷ്ടാതിഥിയായിരുന്നു. സുരേഷ് കുമാർ, ജോർജ്. കെ, വിനയൻ, മെഹ്റു സൂസൻ എബ്രഹാം, ബാലു. എസ്, ഫിലിപ്പ് കെ. ആന്‍റണി, മുരളി രാജ, പ്രണവ് തുടങ്ങിയവർ സംസാരിച്ചു.


സംസ്കൃത സർവകലാശാല: പ്രത്യേക സംവരണ വിഭാഗങ്ങളിലേക്കുള്ള ബിരുദ പ്രവേശനം ഓഗസ്റ്റ് 11 ന് #latest_news



കാലടി:
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ 2025 ലെ വിജ്ഞാപനം പ്രകാരം വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിച്ച പ്രത്യേക സംവരണ വിഭാഗത്തിലെ വിദ്യാർത്ഥികളുടെ പ്രവേശന പ്രക്രിയ ഓഗസ്റ്റ് 11 ന് ആരംഭിക്കും. കാലടിയിലെ പ്രധാന കാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ രാവിലെ 10 മണിക്ക് പ്രവേശനം ആരംഭിക്കും.

എൻ‌എസ്‌എസ്, എൻ‌സിസി, എസ്‌പി‌സി, സ്‌പോർട്‌സ്, ഭിന്നശേഷിക്കാർ, അന്ധർ, അനാഥർ, ട്രാൻസ്‌ജെൻഡർ, സ്‌കൗട്ട്‌സ്, ഗൈഡുകൾ, റേഞ്ചർമാർ, റോവർ, ലക്ഷദ്വീപ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ താമസക്കാർ എന്നിവർക്ക് ബി‌എഫ്‌എ പ്രോഗ്രാമിലെ ഒഴിവുകളിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കാം. ഭിന്നശേഷിക്കാർ, അന്ധർ, അനാഥർ, സ്‌പോർട്‌സ്, ട്രാൻസ്‌ജെൻഡർ, ലക്ഷദ്വീപ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ താമസക്കാർക്കും നാല് വർഷത്തെ ബിരുദ പ്രോഗ്രാമുകളിൽ പങ്കെടുക്കാം. വിജ്ഞാപനം അനുസരിച്ച് അപേക്ഷിച്ച മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കാത്ത അപേക്ഷകർക്ക് മാത്രമേ അഭിമുഖത്തിൽ പങ്കെടുക്കാൻ കഴിയൂ.

ഹയർ സെക്കന്ററി ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ഓഗസ്റ്റ് 18 മുതൽ ആരംഭിക്കും. #HigherSecondaryExam

തിരുവനന്തപുരം : ഈ അധ്യയന വർഷത്തെ ഹയർ സെക്കൻഡറി ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ഓഗസ്റ്റ് 18മുതൽ ആരംഭിക്കും. പരീക്ഷയുടെ ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷ ഓഗസ്റ്റ് 18 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ നടത്താനാണ് നിർദ്ദേശം. എസ്.സി.ഇ.ആർ.ടി തലത്തിൽ തയ്യാറാക്കിയിട്ടുളള ചോദ്യപേപ്പർ ബാങ്കിന്റെ മാതൃകയിൽ ചോദ്യപേപ്പർ സ്കൂൾതലത്തിൽ തയ്യാറാക്കും. 

ഒന്നാം പാദവാർഷിക പരീക്ഷക്ക് മുൻപായി പൂർത്തിയാക്കേണ്ട പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും, കൂടാതെ വന്നിട്ടുളള സിലബസ്സിൽ വന്ന മാറ്റങ്ങൾക്കനുസൃതമായിട്ടുമായിരിക്കണം ചോദ്യപേപ്പർ തയ്യാറാക്കേണ്ടത്. ചോദ്യപേപ്പർ പ്രിൻ്റ് ചെയ്യുന്ന ആവശ്യത്തിലേക്ക് ഉണ്ടാകുന്ന ചെലവ് പി.ഡി അക്കൗണ്ടിൽ നീക്കിയിരിപ്പുളള തുക വിനിയോഗിക്കണമെന്ന് സ്കൂളുകൾക്ക് നിർദ്ദേശം നൽകി.

ഗവ. അംഗീകൃത ഹോട്ടൽമാനേജ്‌മെന്റ് പഠിക്കാം ഇ-ഗ്രാൻറ്‌സ് ആനുകൂല്യത്തോടെ, പ്ലസ് ടു പാസായവർക്കും സേ പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. #HotelManagementCourse

കണ്ണൂർ : കേരള ഇന്‍സ്റ്റിറ്റ്‌റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളേജില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ബി.എസ്.സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് സയന്‍സ് കോഴ്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. 45 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സേ പരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം. എസ് സി, എസ് ടി, ഒബിഎച്ച്, ഒഇസി കാറ്റഗറിയിലുള്ളവര്‍ക്ക് ഇ ഗ്രാന്റ്‌സ് ആനുകൂല്യം ലഭ്യമാണ്. താല്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഉടന്‍ കോളേജില്‍ ഹാജരാകണം. ഫോണ്‍: 9567463159, 7293554722

മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് യോഗ ; അന്താരാഷ്ട്ര യോഗാദിനം സമുചിതമായി ആചരിച്ച് രയരോം ഗവ. സ്ക്കൂൾ. #YogaDay

ആലക്കോട് : രയരോം ഗവ. ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.  എസ് പി സി യുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി പി ടി എ പ്രസിഡന്റ് ശ്രീ എം എ ജാബിർ ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപകൻ ശ്രീ മനോജ് ജോസഫ് അധ്യക്ഷത വഹിച്ചു. തടിക്കടവ് ഗവ.ഹൈസ്കൂൾ അധ്യാപകൻ ശ്രീ പി ശശിധരൻ സോദാഹരണ ക്ലാസ് നയിച്ചു. മനീഷ കെ വിജയൻ, ഷിനി ജെ എം, എൻ ബിജുമോൻ എന്നിവർ സംസാരിച്ചു.

മോഡൽ പോളിടെക്നിക്കിൽ സീറ്റ് ഒഴിവുകൾ. #DiplomaAdmissionKerala

തോട്ടട : ഐ.എച്ച്.ആര്‍.ഡിയുടെ മോഡല്‍ പോളിടെക്നിക്ക് കോളേജുകളില്‍ എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ഥികള്‍ക്ക് ഡിപ്ലോമ കോഴ്സിന്റെ ഒന്നാംവര്‍ഷത്തിലേക്കും ഐ.ടി.ഐ /പ്ലസ് ടു പാസായവര്‍ക്ക് രണ്ടാം വര്‍ഷത്തിലേക്കും പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org വെബ്സൈറ്റില്‍ ലഭിക്കും.

കീം 2025 ; ഓൺലൈനായി മാർക്ക് സമർപ്പിക്കാം, അവസാന തിയ്യതി ഇന്ന്. #KEAM2025

തിരുവനന്തപുരം : 
കീം 2025 ലെ എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് യോഗ്യതാ പരീക്ഷയുടെ (പ്ലസ് ടു/തത്തുല്യം) രണ്ടാം വർഷത്തിൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിലൂടെ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 10 രാത്രി 11.59 മണി വരെയായി ദീർഘിപ്പിച്ചു.  വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 2332120, 2338487. 

സ്കൂളുകൾക്ക് വെള്ളിയാഴ്ച (06.06.2025) പ്രവൃത്തി ദിനം.. #eid_al_adha

തിരുവനന്തപുരം:  ബക്രീദ് പ്രമാണിച്ചുള്ള സർക്കാർ അവധി ശനിയാഴ്ചത്തേക്ക് മാറ്റിയതിനാൽ സംസ്ഥാനത്തെ സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച പ്രവൃത്തി ദിനമാണെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സംസ്ഥാനത്തെ ബലി പെരുന്നാൾ അവധി ശനിയാഴ്ച. നാളെ തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. മാസപ്പിറവി വൈകിയതിനാൽ ബലി പെരുന്നാൾ മറ്റന്നാളേക്ക് മാറിയതിനാലാണ് അവധിയിലും മാറ്റം വന്നത്. 

പ്ലസ് ടു യോഗ്യതയുള്ളവർക്കായി ഹോട്ടൽ മാനേജ്മെൻ്റ് കോഴ്‌സുകൾ – കേരള ടൂറിസം വകുപ്പ് കീഴിൽ പരിശീലനം.. #HotelManagementCourses


 
തിരുവനന്തപുരം : കേരളത്തിലെ യുവാക്കൾക്ക് തൊഴിൽ സാധ്യതയുള്ള ഹോട്ടൽ മാനേജ്മെൻ്റ് മേഖലയിൽ പരിശീലനം നേടാൻ എളുപ്പവഴിയൊരുങ്ങുന്നു. കേരള ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

കേരളത്തിലെ വിവിധ ജില്ലകളിലെ 13 കേന്ദ്രങ്ങളിലാണ് പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. 9 മാസം ക്ലാസ് റൂം പരിശീലനവും 3 മാസം ഇന്‍ഡസ്ട്രിയൽ ട്രെയിനിംഗും ഉൾപ്പെടുന്ന കോഴ്‌സുകളാണ് ലഭ്യമായത്. കോഴ്‌സുകൾക്ക് ഓൺലൈനായോ ഓഫ്‌ലൈൻ മാർഗ്ഗത്തിലോ അപേക്ഷിക്കാം. അവസാന തീയതി: ജൂൺ 5, 2025 വൈകിട്ട് 5 മണി.

ലഭ്യമായ കോഴ്‌സുകൾ:

  • ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ

  • ഫുഡ് & ബിവറേജ് സർവീസ്

  • ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻ

  • ഫുഡ് പ്രൊഡക്ഷൻ

  • ബേക്കറി & കൺഫെക്ഷണറി

  • കാനിംഗ് & ഫുഡ് പ്രിസർവേഷൻ

ഫീസ് :

  • അഡ്മിഷൻ ഫീസ്: ₹200

  • ട്യൂഷൻ ഫീസ്: ₹11300

  • ലാബ് ഫീസ്: ₹12150 -  ₹23000 വരെ

  • പരീക്ഷാ ഫീസ്: ₹330

  • മൊത്തം ഫീസ്: ₹23980 മുതൽ ₹34830 വരെ

അപേക്ഷ ഫീസ്: ജനറൽ വിഭാഗക്കാർക്ക്  ₹100, SC/ST വിഭാഗത്തിന്  ₹50.

കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കുമായി സന്ദർശിക്കുക: www.fcikerala.org

CET പയ്യന്നൂർ: ഭാവിയിലേക്കുള്ള വിസ്മയപഥം, എഞ്ചിനീയറിങ് - ആർകിടെക്ചർ അഡ്മിഷൻ ആരംഭിച്ചു.. #CETPayyannur

 പയ്യന്നൂര്‍ :
പയ്യന്നൂരിലെ കൈതപ്രം മാത്തമംഗലത്ത് സ്ഥിതി ചെയ്യുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി (College of Engineering & Technology), ഇന്ത്യയിലെ ടെക്‌നിക്കൽ വിദ്യാഭ്യാസ രംഗത്ത് ഉയർന്ന നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളിലൊന്നാണ്. ഇനി ഒരു അക്കാദമിക് വർഷത്തിലേക്കുള്ള പ്രവേശനത്തിന് ഈ മുൻനിര സ്ഥാപനത്തിൽ വാതിൽ തുറന്നിരിക്കുന്നു. ഇൻജിനീയറിങ്ങിലും ആർകിടെക്ചറിലുമുള്ള വിവിധ കോഴ്‌സുകളിലേക്ക് ഇപ്പോൾ അഡ്മിഷൻ ആരംഭിച്ചിരിക്കുകയാണ്.

അംഗീകാരത്തിന്റെ നിറവില്‍

CET Payyanur, AICTE, COA, കേരള സർക്കാർ അംഗീകാരം നേടിയതും APJ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റിയോട് അഫിലിയേറ്റ് ചെയ്തതുമായ ഒരു സ്ഥാപനമാണ്. നിലവാരമുള്ള വിദ്യാഭ്യാസം, അത്യാധുനിക ഫെസിലിറ്റികൾ, വിദ്യാർത്ഥി സൗഹൃദവും - പരിസ്ഥിതി സൗഹൃദവുമായ സ്ഥാപനത്തിൽ ഇന്ത്യയുടനീളമുള്ള വിദ്യാർത്ഥികൾക്ക് സംശയാതീതമായി കരിയർ നിർമാണത്തിന് മികച്ച അവസരമാണ് ലഭിക്കുന്നത്.

നൂതനവും വൈവിധ്യവുമായ കോഴ്സുകള്‍

 പ്രധാന കോഴ്സുകൾ:

 B.Tech (4 വർഷം)

  • കംപ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് (Data Science)

  • ആർടിഫിഷ്യൽ ഇന്റലിജൻസ് & മെഷിൻ ലേണിങ് (AI & ML)

  • സിവിൽ എഞ്ചിനീയറിംഗ്

  • മെക്കാനിക്കൽ എഞ്ചിനീയറിംഗ്

  • ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ്

  • എലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ

 B.Arch (5 വർഷം)

  • യോഗ്യത: NATA, Plus Two

D.Arch (3 വർഷം)

  • യോഗ്യത: SSLC

B.Tech (4 വർഷം) ഡിഗ്രിയിലേക്ക് പ്രവേശനം നേടാവുന്ന പ്രധാന ശാഖകളിൽ കംപ്യൂട്ടർ സയൻസ് (ഡാറ്റ സയൻസ് സ്പെഷലൈസേഷൻ), ആർടിഫിഷ്യൽ ഇന്റലിജൻസ് & മെഷിൻ ലേണിംഗ്, സിവിൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എന്നിവ ഉൾപ്പെടുന്നു. ഓരോതും സ്വതന്ത്രമായ ലാബ് സംവിധാനവും അധ്യാപകരുടെ മാർഗ്ഗനിർദ്ദേശവും ലഭ്യമാണ്.

അതോടൊപ്പം തന്നെ B.Arch (5 വർഷം) ആർക്കിടെക്ചർ ഡിഗ്രിയിലേക്കും, D.Arch (3 വർഷം) ഡിപ്ലോമ കോഴ്സിലേക്കുമുള്ള അഡ്മിഷനുകളും ആരംഭിച്ചിരിക്കുന്നു. B.Arch പ്രവേശനത്തിന് NATAയും Plus Twoയും യോഗ്യതയായി ആവശ്യമാണ്. D.Archയ്ക്ക് SSLC പഠനം മതിയാകും. ആർകിടെക്ചറിന്റെ സുന്ദര ലോകത്ത് കടന്നു പോവാൻ ആഗ്രഹിക്കുന്നവർക്കും ക്രിയാത്മകതയേയും സാങ്കേതികതയേയും സമന്വയിപ്പിക്കുന്ന കരിയറിനായി ഇത് മികച്ച അവസരമാണ്.

 


CET പയ്യന്നൂർ അവരുടെ വിദ്യാര്‍ത്ഥികളെ ഡിഗ്രി നേടാൻ മാത്രം പ്രാപ്തരാക്കുന്നില്ല; പകരം, മികച്ച ആഗോള കഴിവുകൾ, പ്രായോഗിക പരിചയം, സാമൂഹിക ഉത്തരവാദിത്തം എന്നിവയും വളർത്തുന്നു. കോളേജിൽ ഫാക്കൽറ്റികളുടെ മികച്ച അറിവും പരിചയവും, മികച്ച രീതിയില്‍ മുന്നേറാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.

പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ അപേക്ഷയ്ക്കും, കോളേജിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക: www.cetp.edu.in. കോളേജ് കോഡ്: CEN.

📞 വിളിക്കേണ്ട നമ്പറുകൾ:

04985 279842, 277842, 299810 

+91 7560961001 

+91 9567627280

 

 

 

 


ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഈ വർഷത്തെ #SSLC പരീക്ഷാഫലം മെയ്‌ 9-ന്‌.

 


ഈ വർഷത്തെ SSLC പരീക്ഷാഫലം മെയ്‌ 9-ന്‌ പ്രഖ്യാപിക്കും. എസ്‌എസ്‌എൽസി ഫലത്തോടൊപ്പം THSLC, AHSLC പരീക്ഷാഫലങ്ങളും ഇതേ ദിവസം തന്നെ പ്രഖ്യാപിക്കും.

സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിർണ്ണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചതായി ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. ഈ വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷകൾ 2025 മാർച്ച് മൂന്നിന്‌ ആരംഭിച്ച് മാർച്ച് 26നാണ്‌ അവസാനിച്ചത്‌.

സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികൾ റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതി. അതിൽ ആൺകുട്ടികൾ 2,17,696 പെൺകുട്ടികൾ 2,09,325.

സർക്കാർ മേഖലയിൽ 1,42,298 വിദ്യാർത്ഥികളും എയിഡഡ് മേഖലയിൽ 2,55,092 വിദ്യാർത്ഥികളും അൺ എയിഡഡ് മേഖലയിൽ 29,631 വിദ്യാർത്ഥികളുമാണ് റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയത്. ഇത്തവണ ഗൾഫ് മേഖലയിൽ അറുന്നൂറ്റി എൺപത്തി രണ്ട് (682) വിദ്യാർത്ഥികളും ലക്ഷദ്വീപ് മേഖലയിൽ നാന്നൂറ്റി നാൽപത്തിയേഴ് (447) വിദ്യാർത്ഥികളും പരീക്ഷ എഴുതി. ഇവർക്ക് പുറമേ ഓൾഡ് സ്‌കീമിൽ എട്ട്‌ കുട്ടികളും പരീക്ഷ എഴുതി.

റ്റിഎച്ച്എസ്എൽസി വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാകേന്ദ്രങ്ങളിലായി മൂവായിരത്തി അമ്പത്തിയേഴ് (3,057) കുട്ടികളാണ് പരീക്ഷ എഴുതിയത്. അതിൽ ആൺകുട്ടികൾ രണ്ടായിരത്തി എണ്ണൂറ്റി പതിനഞ്ചും (2,815) പെൺകുട്ടികൾ ഇരുന്നൂറ്റി നാൽപത്തി രണ്ടുമാണ്(242).

ആർട്ട് ഹയർ സെക്കണ്ടറി സ്‌കൂൾ കലാമണ്ഡലം, ചെറുതുരുത്തി എന്നിവിടങ്ങളിൽ അറുപത്തിയഞ്ച് വിദ്യാർത്ഥികളും എസ്എസ്എൽസി (ഹിയറിംഗ്ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി ഇരുന്നൂറ്റിയാറ് (206) വിദ്യാർത്ഥികളും റ്റിഎച്ച്എസ്എൽസി (ഹിയറിംഗ്ഇംപയേർഡ്) വിഭാഗത്തിൽ 12 വിദ്യാർത്ഥികളും പരീക്ഷ എഴുതി.

NIFTEE;ആദ്യഘട്ട പരീക്ഷഫലം പ്രസിദ്ധീകരിച്ചു.#Education

 


 ന്യൂഡൽഹി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി എൻട്രൻസ് എക്സാമിനേഷൻ (NIFTEE) 2025 ഒന്നാം ഘട്ട ഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പുറത്തിറക്കി. യുജി, പിജി, ലാറ്ററൽ എൻട്രി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനാണ് NIFTEE. ബി.ഡി.എസ്., എം.ഡി.എസ്., എം.എഫ്.എം., എം.എഫ്.ടെക്, ലാറ്ററൽ എൻട്രി (ബി.ഡി.എസ്., ബി.എഫ്.ടെക്) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ ആദ്യ ഘട്ട ഫലം പുറത്തിറങ്ങി. ബി.എഫ്.ടെക് പ്രവേശനത്തിന് രണ്ടാം ഘട്ടം ഇല്ലാത്തതിനാൽ, അതിന്റെ ഫലം പിന്നീട് പ്രസിദ്ധീകരിക്കും. അപേക്ഷാ നമ്പറും ജനനത്തീയതിയും നൽകി https://exams.nta.ac.in/NIFT/images/notice-for-the-result-declaration-of-niftee-2025-stage-1.pdf എന്ന വിലാസത്തിൽ ഫലം ഡൗൺലോഡ് ചെയ്യാം. രണ്ടാം ഘട്ടത്തിൽ, പ്രോഗ്രാം അനുസരിച്ച് ഒരു സിറ്റുവേഷണൽ ടെസ്റ്റ്, സ്റ്റുഡിയോ ടെസ്റ്റ്, വ്യക്തിഗത അഭിമുഖം മുതലായവ (ബാധകമായത്) ഉണ്ടായിരിക്കും. അവയുടെ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.

പഠനോത്സവം: തളിപ്പറമ്പ് നോർത്ത് ബി.ആർ.സി പരിധിയില്‍ നടുവില്‍ പഞ്ചായത്ത് തല ഉദ്ഘാടനം തുരുമ്പി ഗവ. എൽ.പി സ്കൂളിൽ.. #Padanolsavam


 ആലക്കോട് :
2024-'25 വര്‍ഷം പൊതുവിദ്യാലയത്തിലെ കുട്ടികള്‍ നേടിയെടുത്ത അക്കാദമിക മികവുകള്‍ പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളവും സംയുക്തമായി പഠനോത്സവം സംഘടിപ്പിച്ചു. ഈ പരിപാടി സമഗ്രഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിൽ നടപ്പിലാക്കപ്പെടുന്നു. ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം തളിപ്പറമ്പ് നോര്‍ത്ത് ബി.ആര്‍.സി പരിധിയിലെ തുരുമ്പി ഗവൺമെന്റ് എല്‍.പി സ്കൂളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബേബി ഓടംപള്ളില്‍ ഉദ്ഘാടനം നിർവഹിച്ചു, പഞ്ചായത്തംഗം ശ്രീ സാജു ജോസഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.


 

പ്രധാനാധ്യാപിക ചന്ദ്രവതി വി, തളിപ്പറമ്പ് നോര്‍ത്ത് ബി.ആര്‍.സി കോര്‍ഡിനേറ്റര്‍ അനൂപ് കുമാര്‍, പി.ടി.എ പ്രസിഡന്റ് ശ്രീമതി ധന്യ ബിജേഷ്, അധ്യാപകരായ ശ്രീമതി ജോമോൾ തോമസ്, ശ്രീമതി സജിന കെ.വി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. ചടങ്ങിന്റെ സമാപനത്തിൽ സീനിയർ അധ്യാപകൻ ശ്രീ.രാജേഷ് എ നന്ദി രേഖപ്പെടുത്തി. മുഴുവന്‍ കുട്ടികളുടെയും പഠനമികവുകളുടെ വിവിധ തലങ്ങളായുള്ള അവതരണവും പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായിരുന്നു, ഇത് വിദ്യാർത്ഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ സ്വയംമേധാവിത്വം നേടുന്നതിനും സഹായകരമായി.

നഴ്സ് ആണോ എങ്കില്‍ ജര്‍മ്മനി വിളിക്കുന്നു, അവസരം പ്രയോജനപ്പെടുത്താന്‍ കേരളം, നേടാവുന്നത് സ്വപ്നതുല്യമായ സാലറിയും കരിയറും. #German_Nurse_Vacancy

 


ജർമ്മനിയിൽ കേരള നഴ്സുമാർക്ക് തൊഴിൽ അവസരങ്ങൾ: ഉറപ്പുള്ള കരിയർ പാത

ജർമ്മനി ആരോഗ്യരംഗത്തിൽ വിദഗ്ദ്ധരായ തൊഴിലാളികളെ ആവശ്യമുള്ള രാജ്യങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക്. വൃദ്ധജനസംഖ്യയുടെ വർദ്ധനവിനെയും നഴ്സുമാരുടെ കുറവിനെയും മറികടക്കാനായി, ജർമ്മനിയിലെ ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, മറ്റ് ആരോഗ്യ സേവന കേന്ദ്രങ്ങൾ എന്നിവ വിദേശത്തുനിന്ന് നഴ്സുമാരെ ആകർഷിക്കുകയാണ്. മികച്ച ശമ്പളം, കരിയർ വളർച്ച, സാമൂഹിക സുരക്ഷ എന്നിവയെല്ലാം കേരള നഴ്സുമാർക്ക് ഒരു ഉറപ്പുള്ള തൊഴിൽ ജീവിതം നൽകുന്നു.

ജർമ്മനിയിൽ നഴ്സുമാർക്ക് ആവശ്യം വർദ്ധിക്കുന്നു

ജർമ്മനിയിൽ ആരോഗ്യരംഗം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് നഴ്സുമാരുടെ കുറവ്. 2030 ഓടെ രാജ്യത്തിന് കൂടുതൽ 2,00,000 നഴ്സുമാരുടെ ആവശ്യമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കേരളത്തിൽ നിന്നുള്ള നഴ്സുമാർ അവരുടെ കൃത്യതയും സേവന മനോഭാവവും മൂലം വലിയ രീതിയിൽ അംഗീകാരം നേടുകയാണ്. ജർമ്മനിയിലെ രജിസ്റ്റർ ചെയ്ത നഴ്സുമാർക്ക് ശരാശരി ശമ്പളം €2,500 മുതൽ €3,500 വരെ ലഭിക്കും. കൂടാതെ ആരോഗ്യ ഇൻഷുറൻസ്, പെൻഷൻ പദ്ധതി, വേതനത്തോടെയുള്ള അവധി തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.



 

ജർമ്മനിയിൽ നഴ്സായി ജോലി ലഭിക്കാൻ വേണ്ട നടപടികൾ

ജർമ്മനിയിൽ ഒരു നഴ്സായി ജോലി നേടാൻ കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക് ചില നിർബന്ധമായ നടപടികൾ പാലിക്കേണ്ടതുണ്ട്. ഒന്നാമതായി, ബിരുദം അല്ലെങ്കിൽ ഡിപ്ലോമാ കോഴ്‌സ് പൂർത്തിയാക്കി കുറഞ്ഞത് ഒരു വർഷം പ്രവൃത്തിപരിചയം നേടണം. അതിനുശേഷം, ജർമ്മൻ ഭാഷ പഠിക്കുന്നത് നിർബന്ധമാണ്. ഏറ്റവും കുറഞ്ഞത് B1 അല്ലെങ്കിൽ B2 തലത്തിലെ ഭാഷാ പരിജ്ഞാനം (Common European Framework of Reference for Languages) വേണം. പിന്നീട്, അവരുടെ യോഗ്യത ജർമ്മൻ നഴ്സിംഗ് അതോറിറ്റിയിൽ അംഗീകരിക്കപ്പെടണം (Anerkennung പ്രക്രിയ). യോഗ്യത അംഗീകരിക്കപ്പെട്ടാൽ, അവർക്ക് ജോലി അപേക്ഷിക്കുകയും Skilled Immigration Act പ്രകാരം ജോലിയുമായി ബന്ധപ്പെട്ട വിസയ്ക്ക് അപേക്ഷിക്കുകയും ചെയ്യാം. വിവിധ റിക്രൂട്ട്മെന്റ് ഏജൻസികളും സർക്കാർ പിന്തുണയുള്ള പദ്ധതികളും ഈ മാറ്റത്തിനു പിന്തുണ നൽകുന്നു.

കേരള നഴ്സുമാർ നേരിടുന്ന വെല്ലുവിളികളും ലഭ്യമായ പിന്തുണയും

ജർമ്മനിയിൽ നഴ്സായി മാറുമ്പോൾ ഭാഷാ തടസ്സം, സംസ്കാര വ്യത്യാസം, കണിശമായ നടപടിക്രമങ്ങൾ എന്നിവ പോലുള്ള വെല്ലുവിളികൾ നേരിടേണ്ടി വരാം. എന്നാൽ, കേരളത്തിൽ പ്രവർത്തിക്കുന്ന നിരവധി റിക്രൂട്ട്മെന്റ് ഏജൻസികളും പരിശീലന സ്ഥാപനങ്ങളും ജർമ്മൻ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലുടമകളും ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായം നൽകുന്നു. കൂടാതെ, ഇന്ത്യ-ജർമ്മനി സർക്കാരുകൾ തമ്മിലുള്ള കരാറുകൾ ആരോഗ്യ മേഖലയിലെ തൊഴിലാളികളുടെ നിയമനം ലളിതമാക്കുന്നു. അതിനാൽ, സജ്ജീകരണങ്ങൾക്കായി വേണ്ട മുൻകരുതലുകൾ സ്വീകരിച്ച് കേരള നഴ്സുമാർ ജർമ്മനിയിൽ വിജയകരമായ കരിയർ നിർമിക്കാനും സാമ്പത്തിക നില മെച്ചപ്പെടുത്താനും കഴിയും.

ജര്‍മനിയിലേക്ക് എങ്ങനെ പറക്കാം ?

ജര്‍മനി ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് പഠിക്കുവാണോ ജോലിക്കോ ഉള്ള എല്ലാ യാത്രകളും വിശ്വസനീയമായ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ വഴി മാത്രമേ നടത്തുവാന്‍ പാടുള്ളൂ, പല തരത്തിലുള്ള ചൂഷണങ്ങളും പ്രശ്നങ്ങളും നേരിടേണ്ടി വരും എന്നതിനാല്‍ റിക്രൂട്ട്മെന്റ് ഏജന്‍സികളെ തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ കണിശത വരുത്തേണ്ടതാണ് എന്ന് ദേശീയ തലത്തില്‍ ജര്‍മ്മന്‍ പഠനത്തിനും ജോലിക്കുമായി വര്‍ഷങ്ങളുടെ പാരമ്പര്യം ഉള്ള Leo & Sagittarius Consulting (OPC) Pvt. Ltd -കേരളയുടെ ഓഫീസ്  അറിയിച്ചു. സൗജന്യമായ നേഴ്സിംഗ് പഠനത്തിനും അതോടൊപ്പം ജര്‍മനിയില്‍ നസിംഗ് ജോലിക്കയും ശ്രമിക്കുന്നവര്‍ക്കായുള്ള മികച്ച അവസരങ്ങളെ ഉപയോഗപ്പെടുത്താന്‍ Leo & Sagittarius Consulting സജ്ജരാണെന്നും വിശദ വിവരങ്ങള്‍ക്കും സഹായത്തിനുമായി 6282609569 എന്ന നമ്പറിലോ വാട്ട്സ്ആപ്പ് വഴിയോ ബന്ധപ്പെടാം എന്നും അറിയിച്ചു.

അനന്തപുരിയിൽ ഇനി കലയുടെ നാളുകൾ, സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും.. #KeralaSchoolKalolsavam

കണ്ണിനും കാത്തിനും കലയുടെ കുളിർമഴയാകുവാൻ 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തുടക്കമാകും.   രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.   14 ജില്ലകളില് നിന്നായി 15,000 കലാകാരന്മാരാണ് കലോത്സവത്തിന് തലസ്ഥാനത്തെത്തുക.   ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി വയനാട് വെള്ളാർമല ജിഎച്ച്എസ്എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തവും നടക്കും.   സ്വർണക്കപ്പ് ഘോഷയാത്ര ഇന്ന് തിരുവനന്തപുരത്തെത്തും.

  25 വേദികൾക്കും നദികളുടെ പേരുകൾ നൽകിയിട്ടുണ്ട്.   പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിന് ഭാരതപ്പുഴ എന്ന് പേരിട്ടെങ്കിലും എംടിയുടെ ബഹുമാനാർത്ഥം എംടി നിള എന്ന് പുനർനാമകരണം ചെയ്തു.   ഓരോ വേദിയിലും പെട്ടെന്ന് എത്തിച്ചേരാൻ ക്യുആർ കോഡ് സംവിധാനമുണ്ട്.
  എല്ലാ വേദികളിലും ഡോക്ടറുടെ സേവനവും ആംബുലൻസുമുണ്ട്.

  മത്സരഫലങ്ങൾ വേദികൾക്ക് സമീപം ഡിജിറ്റൽ സൗകര്യത്തോടെ പ്രദർശിപ്പിക്കും.   മത്സരങ്ങൾ വീക്ഷിക്കുന്നതിനും മത്സരത്തിൻ്റെ പുരോഗതി തത്സമയം അറിയുന്നതിനുമായി കൈറ്റ് ഉത്സവം എന്ന മൊബൈൽ ആപ്പ് തയ്യാറാക്കിയിട്ടുണ്ട്.

  കലോത്സവത്തിൻ്റെ ചരിത്രത്തിലാദ്യമായി തദ്ദേശീയരുടെ 5 നൃത്തരൂപങ്ങളും മത്സര ഇനങ്ങളാകും.   മംഗലംകളി, പണിയനൃത്തം, പാലിയനൃത്തം, മാലപ്പുലയ ആട്ടം, ഇരുള നൃത്തം എന്നിവ വേദിയിൽ അരങ്ങേറും.   സംസ്‌കൃതോത്സവവും അറബിക് കലോത്സവവും ഇതോടൊപ്പം നടക്കും.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0