● കേരളത്തിന്റെ കലാ-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്ന ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
● പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രസർക്കാർ. മാർച്ച് 31നകം 1000 രൂപ പിഴയോടെ ആധാറും പാനും ബന്ധിപ്പിക്കണം, അല്ലാത്തപക്ഷം പാൻ കാർഡുകൾ ഏപ്രിൽ ഒന്നുമുതൽ പ്രവർത്തനരഹിതമാകും.
● വനിതകൾക്കായുള്ള ആദ്യത്തെ ക്രിക്കറ്റ് പ്രീമിയർ ലീഗ് കിരീടം മുംബൈ ഇന്ത്യൻസിന്. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു.
● വൺവെബിന്റെ 36 ഉപഗ്രഹത്തെ കൃത്യമായി ബഹിരാകാശത്തെ ലക്ഷ്യത്തിലെത്തിച്ച് ഐഎസ്‌ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് ഞായറാഴ്‌ച രാവിലെ ഒമ്പതിനായിരുന്നു വിക്ഷേപണം.