Gold Rate എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Gold Rate എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കുതികുതിച്ച് സ്വർണവില; പവന് 800 രൂപ വർധിച്ചു #Gold_Rate

 
കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്ന് ഒറ്റയടിക്ക് പവന് 800 രൂപയാണ് കൂടിയത്. ഇതോടെ വില വീണ്ടും 74,000ത്തിലെത്തി. 74,520 രൂപയാണ് ഇന്ന് പവന്റെ വില. ​ഗ്രാമിന് 100 രൂപ കൂടി വില 9,315 ആയി. ഇന്നലെ 73,720 രൂപയായിരുന്നു പവന്റെ വില. രണ്ട് ദിവസത്തിനിടെ 620 രൂപ കുറഞ്ഞതിനു ശേഷമാണ് ഇന്ന് 800 രൂപ കൂടിയത്.

മുമ്പ് പവൻവില 75,000 കടന്നിരുന്നുവെങ്കിലും പിന്നീട് കുറഞ്ഞ് 74,000ത്തിലെത്തി. ജൂലൈ 23ന് പവൻ വില 75,000ലെത്തിയിരുന്നു. തുടർന്ന് ആ​ഗസ്ത് 6ന് 75,000 കടന്ന പവൻവില ആറ് ദിവസം ഉയർന്നുനിന്ന ശേഷമാണ് കുറഞ്ഞത്.

അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഒരുപവന് 80,000 രൂപയോളം നൽകേണ്ടി വരും. 24 കാരറ്റിന് പവന് 81,296 രൂപയും ​ഗ്രാമിന് 10,162 രൂപയുമാണ് വില. 18 കാരറ്റിന് പവന് 60,971 രൂപയും ​ഗ്രാമിന് 7,621 രൂപയുമാണ് വില. ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. തുടർന്ന് ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. മാർച്ച് 14ന് 65,000 കടന്ന വില ഏപ്രിൽ 12നാണ് ആദ്യമായി 70,000 കടന്നത്. ​തുടർന്ന് ഏപ്രിൽ 17ന് പവൻ വില 71,000ഉം ഏപ്രിൽ 22ന് വില 74,000ഉം കടന്നു.




സ്വർണവിലയിൽ വൻ ഇടിവ് #gold_rate



 

 

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് ഇന്ന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 74,000ത്തിൽ നിന്ന് 73,000ത്തിലേക്ക് വീണു. 73,440 രൂപയാണ് ഇന്ന് ഒരു പവന്റെ വില. 73,880 രൂപയിലാണ് ഇന്നലെ സ്വർണവ്യാപാരം നടന്നത്. ​ഗ്രാമിന് 55 രൂപ കുറഞ്ഞ് വില 9,180 ആയി. രണ്ട് ദിവസത്തിനിടെ 760 രൂപയാണ് പവന് കുറഞ്ഞത്.

മുമ്പ് പവൻവില 75,000 കടന്നിരുന്നുവെങ്കിലും പിന്നീട് കുറഞ്ഞ് 74,000ത്തിലെത്തി. ജൂലൈ 23ന് പവൻ വില 75,000ലെത്തിയിരുന്നു. തുടർന്ന് ആ​ഗസ്ത് 6ന് 75,000 കടന്ന പവൻവില ആറ് ദിവസം ഉയർന്നുനിന്ന ശേഷമാണ് കുറഞ്ഞത്.


സ്വര്‍ണവില താഴോട്ട് #gold_rate

 

 സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,240 രൂപയായി. ഗ്രാമിന് ആനുപാതികമായി പത്തുരൂപയാണ് കുറഞ്ഞത്. 9280 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.അഞ്ചു ദിവസത്തിനിടെ പവന് 1500 രൂപയിലധികമാണ് കുറഞ്ഞത്.
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ശനിയാഴ്ച മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.





സ്വർണ വില കുതിക്കുന്നു; ഇന്ന് പവന് കൂടിയത് 560 രൂപ #gold_rate

 



കണ്ണൂർ: വിവാഹ വീടുകളെയും ഓണ പർച്ചേസുകാരെയും ആശങ്കയിലാക്കി സംസ്ഥാനത്ത് സ്വർണ വില കുതിച്ചു കയറുന്നു. ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് പവന് വർധിച്ചത്. ഗ്രാമിന് 70 രൂപയും. ഇതോടെ പവൻ വില 75,760 രൂപയും ഗ്രാം വില 9,470 രൂപയുമായി. ഇന്നലെ കുറിച്ച പവന് 75,200 രൂപയെന്ന റെക്കോഡാണ് ഒറ്റ രാത്രികൊണ്ട് മറികടന്നത്. 

വലിയ വിൽപ്പന സീസൺ അടുത്തിരിക്കെയുള്ള വില വർധന സംസ്ഥാനത്തെ വ്യാപാരികളെയും ആശങ്കയിലാക്കുന്നുണ്ട്. ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 81,500 രൂപ നൽകേണ്ടി വരും. 

ഓഗസ്റ്റ് ഒന്നിന് പവന് 73,200 രൂപയായിരുന്ന സ്വർണ വിലയാണ് ഇന്ന് 75,760 രൂപയിലെത്തിയിരിക്കുന്നത്. വെറും ഏഴ് ദിവസത്തിനുള്ളിൽ 2,560 രൂപയുടെ വർധന. 

വെള്ളി വിലയും ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ഗ്രാമിന് രണ്ട് രൂപ ഉയർന്ന് 125 രൂപയിലെത്തി. 18 കാരറ്റ് സ്വർണ വില ഗ്രാമിന് 60 രൂപ വർധിച്ച് 7,775 രൂപയുമായി. 

സ്വർണ വിലയിൽ സർവകാല റെക്കോർഡ് #gold_rate

 
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്. ഇന്ന് സർവകാല റെക്കോർഡിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ഇന്ന് പവന് 160 രൂപ കൂടി 75,200 രൂപയായി. ഇന്നലെ 75,040 രൂപയിലായിരുന്നു സ്വർണവ്യാപാരം നടന്നത്. മൂന്ന് ദിവസമായി പവൻ വില 75,000ത്തിനു മുകളിലാണ്.

​ഗ്രാമിന് 20 രൂപ കൂടി വില 9,400 ആയി. ഇത് രണ്ടാം തവണയാണ് സ്വർണവില 75,000 കടക്കുന്നത്. ജൂലൈ 23നും പവൻ വില 75,040ലെത്തിയിരുന്നു. ചരിത്രത്തിലാദ്യമായാണ് പവൻ വില ഇത്രയും ഉയരത്തിലെത്തുന്നത്.


സ്വർ‌ണവിലയിൽ വീണ്ടും വർധന #gold_rate



കൊച്ചി: നാല് ദിവസങ്ങൾക്കു ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. പവന് ഇന്ന് 480 രൂപ വർധിച്ചു. ഇതോടെ വില 73,680 ആയി. ​ഗ്രാമിന് 60 രൂപ വർധിച്ച് 9,210 ആയി. തുടർച്ചയായ നാല് ദിവസത്തിനു ശേഷമാണ് സ്വർണവില വീണ്ടും ഉയരുന്നത്. 73,200 രൂപയിലാണ് ഇന്നലെ സ്വർണവ്യാപാരം നടന്നത്. പവൻവില കൂടിയെങ്കിലും 73,000ൽ തന്നെ നിൽക്കുകയാണ്. ഈ മാസം 23ന് പവൻ വില സർവകാല റെക്കോർഡായ 75,040ലെത്തിയിരുന്നു. ശേഷം 3 ദിവസം തുടർച്ചയായി വില ഇടിഞ്ഞു. 1840 രൂപയാണ് നാല് ദിവസം കൊണ്ട് പവന് കുറഞ്ഞത്.അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഒരുപവന് 79,000 രൂപയോളം നൽകേണ്ടി വരും. 

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. വെള്ളിയ്ക്ക് ഗ്രാമിന് 127 രൂപയും കിലോ​ഗ്രാമിന് 1,27,000 രൂപയുമാണ് വില.



ഇന്നത്തെ സ്വര്‍ണവില #gold_rate



സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 73,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 9160 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, അടുത്ത മാസം വിവാഹ സീസൺ ആരംഭിക്കുന്നതോടെ വില ഉയരാനാണ് സാധ്യത.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.



സ്വർണവിലയിൽ ഇടിവ് #gold_rate

 

ഇന്നലെ കത്തിക്കയറിയ സ്വർണവില ഇന്നു തകിടംമറിഞ്ഞു. ഗ്രാമിന് ഒറ്റയടിക്ക് 125 രൂപ കുറഞ്ഞ് വില 9,255 രൂപയിലും പവന് 1,000 രൂപ ഇടിഞ്ഞ് 74,040 രൂപയിലുമെത്തി. ഇന്നലെ ഗ്രാമിന് ഒറ്റയടിക്ക് 95 രൂപ ഉയർന്ന് വില 9,380 രൂപയും പവനു 760 രൂപ ഉയർന്ന് 75,040 രൂപയുമായിരുന്നു.

ഈ മാസം ആദ്യം 72,160 രൂപയായിരുന്നു ഒരു പവന്റെ വില. 23 ദിവസം കൊണ്ട് ഒരു പവന്റെ വിലയിലുണ്ടായത് 2,880 രൂപയുടെ വർധനയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് 9 നാണ്, 72,000 രൂപ. ഈ വർഷം ആദ്യം 57,200 രൂപയായിരുന്നു വില. ആറ് മാസം കൊണ്ട് ഒരു പവന് കൂടിയത് 17,840 രൂപയാണ്.


തൊട്ടാൽ പൊള്ളും സ്വർണവില; പവന് 480 രൂപ കൂടി #GOLD_RATE


കൊച്ചി: സംസ്ഥാനത്ത് സ്വർണം ഇനി തൊട്ടാൽ പൊള്ളും. പവന് 480 രൂപ കൂടി, ഇന്ന് 73,360 രൂപയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. 72,880 രൂപയായിരുന്നു ഇന്നലത്തെ വില. ഇന്നലെ നേരിയ വർധന മാത്രമാണ് രേഖപ്പെടുത്തിയത്. രണ്ട് ദിവസം കൊണ്ട് 80 രൂപ മാത്രമായിരുന്നു പവന് കൂടിയത്. തുടർന്നാണ് ഇന്ന വിലയിൽ വലിയ വർധനയുണ്ടായത്. ഗ്രാമിന് 60 രൂപ കൂടി 9,170 രൂപയായി.

അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഒരുപവന് 78,000ത്തിലധികം രൂപ നൽകേണ്ടി വരും. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്.


സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില #Gold_Rate

 

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി. 520 രൂപ കൂടിയതോടെ സംസ്ഥാനത്ത് ഒരു പവന് 73,120 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയാണ് വില ഉയര്‍ന്നത്. ഇതോടെ 9,140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില. 18 കാരറ്റിന് ഒരു ഗ്രാമിന് 7,479 രൂപയും പവന് 59,832 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 125 രൂപയും കിലോഗ്രാമിന് 1,25,000 രൂപയുമാണ്.തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. 

സ്വര്‍ണവില കുത്തനെ കുറഞ്ഞു #Gold_Rate


 സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 400 രൂപയാണ് കുറഞ്ഞത്. 72,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 9010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.നാലുദിവസത്തിനിടെ 800 രൂപയാണ് കുറഞ്ഞത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

സ്വർണ്ണ വില വീണ്ടും ഉയർന്നു #Gold_rate

 
 

 




 സ്വർണ്ണ വില ഇന്ന് ഉയർന്നു. ഇന്ന് ഒരു പവന് 840 രൂപ വർദ്ധിച്ച് സ്വർണ്ണ വില വീണ്ടും 72,000 കടന്നു. ഏറ്റവും പുതിയ വില 72,160 രൂപയാണ്. ഗ്രാമിന് 105 രൂപയായിരുന്നു വർധന. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 9,020 രൂപയായി. രണ്ടാഴ്ചയ്ക്കുള്ളിൽ 3,000 രൂപയിൽ കുറഞ്ഞതിന് ശേഷമാണ് ഇന്നത്തെ വർദ്ധന.  

ജൂൺ 13 ന്, ഏപ്രിൽ 22 ന് സ്ഥാപിച്ച റെക്കോർഡ് സ്വർണ്ണ വില തകർത്തു. ഏപ്രിൽ 22 ന് രേഖപ്പെടുത്തിയ 74,320 രൂപയുടെ റെക്കോർഡ് തകർന്നു. അടുത്ത ദിവസം, വില വർദ്ധിച്ചു, സ്വർണ്ണ വില പുതിയ ഉയരത്തിലെത്തി.

ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താവാണ് ഇന്ത്യ. എല്ലാ വർഷവും രാജ്യത്തേക്ക് ടൺ കണക്കിന് സ്വർണ്ണം ഇറക്കുമതി ചെയ്യപ്പെടുന്നു. അതിനാൽ, ആഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണ്ണ വിലയിൽ പ്രതിഫലിക്കും.

അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണ വില കുറയുന്നത് ഇന്ത്യയിൽ വില കുറയുന്നതിന് കാരണമാകില്ല. രൂപയുടെ മൂല്യം, പ്രാദേശിക ആവശ്യം, ഇറക്കുമതി തീരുവ എന്നിവ ഇന്ത്യയിലെ സ്വർണ്ണ വില നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും.

കേരളത്തിലെ ഏറ്റവും ഉയർന്ന റെക്കോർഡ് സ്വർണ്ണ വില #Gold Rate

 

 


 

  കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണ വില 75000 ത്തിലേക്ക് കുതിച്ചു, കേരളത്തിലെ റെകോർഡ് സ്വർണ്ണ വിലയാണ് . ഇന്ന് ഒരു പൗണ്ടിന്റെ വില 200 രൂപ വർദ്ധിച്ചു. ഇതോടെ വില 74,560 ൽ എത്തി. ഇന്നലെ സ്വർണ്ണ വില 74,360 രൂപയായിരുന്നു. ഗ്രാമിന് 25 രൂപ വർദ്ധിച്ച് 9,320 ൽ എത്തി. ഈദ് ദിനത്തിൽ കുത്തനെ ഇടിഞ്ഞ സ്വർണ്ണ വില അതിനുശേഷം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 71,000 ലേക്ക് താഴ്ന്നിരുന്ന വില ഇപ്പോൾ 75,000 ത്തിലേക്ക് അടുക്കുന്നു. ഇസ്രായേൽ-ഇറാൻ സംഘർഷം വർദ്ധിച്ചാൽ സ്വർണ്ണ വില ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. മുമ്പ്, ഏപ്രിൽ 22 ന്, ഒരു പൗണ്ടിന്റെ വില 74,000 കടന്നിരുന്നു.

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില..#goldrate

 

 


സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും സ്വർണ വിലയിൽ വർധനവ്. ഇന്ന് 640 രൂപയാണ് സ്വർണത്തിന് വിലകൂടിയത്. നിലവിൽ 72,800 രൂപയാണ് പവൻ വില.. ഗ്രാമിന് 80 രൂപ വർധിച്ച് 9100 രൂപയായി. ഇന്നലെ 72,160 രൂപയായിരുന്നു. ഇതോടെ രണ്ട് ദിവസത്തിനിടെ 1200യില്‍ അധികം രൂപയുടെ വര്‍ധനവാണ് സ്വർണവിപണിയിൽ ഉണ്ടായത്. ഒരു ഇടവേളയ്ക്ക് ശേഷം വില വീണ്ടും 72,000 രൂപയും കടന്നു.

സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

സ്വർണ വില കുറഞ്ഞു ...#latest news

 


 ഇന്ന് ഒരു ഗ്രാമിന് 35 രൂപ കുറഞ്ഞ് 8940 രൂപയായി. പവന് 280 രൂപ കുറഞ്ഞ് 71,520 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 89,400 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9753 രൂപയും പവന് 78,024 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7315 രൂപയും പവന് 58,520 രൂപയുമാണ്.

വീണ്ടും സ്വർണവില ഉയർന്നു..#goldrate

 


 തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണവില ഉയർന്നു. പവന് 1760 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 70,000 കടന്നു. ഒരു പൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണിവില 71,440 രൂപയാണ്. ഇന്നലെ പവന് 360 രൂപ കുറഞ്ഞ് സ്വർണവില 69680 രൂപയായിരുന്നു. മെയ് 15ന് സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു, പവന് വില 68,880 രൂപയിലേക്കെത്തിയിരുന്നു. വീണ്ടും വില ഉയർന്നതോടെ ഉപഭോക്താക്കളുടെ പ്രതീക്ഷകൾ തകർന്നിരിക്കുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8930 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7360 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 110 രൂപയാണ്.

സ്വർണ വില കൂടി..#goldrate

 


 ഇന്നലെ രാവിലെ ഒരു പാൻ സ്വർണ്ണത്തിന് 440 രൂപ വർദ്ധിച്ചിരുന്നു. ഗ്രാമിന് 55 രൂപയും വർദ്ധിച്ചു. ഇതോടെ, ഇന്നലെ രാവിലെ ഒരു പാൻ സ്വർണ്ണം 73040 രൂപയ്ക്ക് വിറ്റു. ഒരു ഗ്രാം സ്വർണ്ണം 9130 രൂപയ്ക്ക് വിറ്റു. എന്നാൽ ഉച്ചയ്ക്ക് ശേഷം വില കുറഞ്ഞു. ഒരു പാൻ സ്വർണ്ണത്തിന് 1160 രൂപ കുറഞ്ഞ് 71880 ലും ഒരു ഗ്രാം സ്വർണ്ണത്തിന് 145 രൂപ കുറഞ്ഞ് 8985 ലും എത്തി. ഇതിൽ നിന്ന് ഇന്ന് വീണ്ടും സ്വർണ്ണ വില വർദ്ധിച്ചു. ഇന്ന് ഒരു പാൻ സ്വർണ്ണത്തിന് 240 രൂപ വർദ്ധിച്ചു. ഇതോടെ, ഇന്നലെ ഉച്ചയ്ക്ക് 71880 രൂപയിലേക്ക് താഴ്ന്ന സ്വർണം ഇന്ന് 72120 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണ്ണത്തിന് 30 രൂപ വർദ്ധിച്ചു. ഇതോടെ, ഇന്നലെ 8,985 രൂപയിൽ ക്ലോസ് ചെയ്ത ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 9,015 രൂപയിലെത്തി.

സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു.#goldrate

 


സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് ഇന്ന് 1640  രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 71000 ത്തിന് താഴെയെത്തി. ഏപ്രിൽ 17 ന് ശേഷം ആദ്യമായാണ് സ്വർണവില 70000 ത്തിലേക്ക് എത്തുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  70,200  രൂപയാണ്. അക്ഷയ തൃതീയ ദിവസമായ ഇന്നലെ സ്വർണ്ണ വിലയിൽ കാര്യായ മാറ്റമൊന്നും ഉണ്ടായില്ല. കഴിഞ്ഞ ദിവസം സ്വർണ്ണത്തിന്റെ വില 71,840 രൂപയായിരുന്നു.

അക്ഷയ തൃതീയയിൽ ജ്വല്ലറികളിൽ വലിയ തോതിൽ വിൽപ്പന നടന്നതായി റിപ്പോർട്ട്. കേരളത്തിലുടനീളമുള്ള ഏകദേശം 12,000 ജ്വല്ലറികളിലായി ഏകദേശം 5 ലക്ഷം കുടുംബങ്ങൾ സ്വർണം വാങ്ങാൻ എത്തിയതായി റിപ്പോർട്ട്. ആകെ സ്വർണ്ണ വ്യാപാരം 1,500 കോടി രൂപയിലധികമായിരുന്നു.

ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 8,775 രൂപയിലെത്തി. അതേസമയം, വെള്ളിയുടെ വില ഗ്രാമിന് 109 രൂപയായി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധത്തെത്തുടർന്നാണ് സ്വർണ്ണ വില കുതിച്ചുയർന്നത്

സ്വർണ്ണ വില ഇന്ന്: മഞ്ഞ ലോഹ വില ഇടിഞ്ഞതിനെത്തുടർന്ന് എംസിഎക്സ് സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 96,120 രൂപയിൽ ഉയർന്നു.#latestupdates#goldrate

 


 ആഴ്ചയുടെ തുടക്കത്തിൽ ഏറ്റവും ഉയർന്ന നിലകളിൽ നിന്ന് ഇടിവ് നേരിട്ടതിനെ തുടർന്ന് വെള്ളിയാഴ്ച ജൂൺ ഫ്യൂച്ചേഴ്‌സ് കരാറുകൾ 208 രൂപ അഥവാ 0.22% വർദ്ധിച്ച് 96,120/10 ഗ്രാമിൽ ആരംഭിച്ചു. മെയ് മാസത്തെ വെള്ളി ഫ്യൂച്ചേഴ്‌സ് കരാറുകൾ കിലോഗ്രാമിന് 97,440 രൂപയിൽ നിശ്ചലമായി ആരംഭിച്ചു, ഇത് 71 രൂപ അല്ലെങ്കിൽ 0.07% കുറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരംഭിച്ച വ്യാപാര നയ സംഘർഷങ്ങളിൽ നിന്ന് ഉടലെടുത്ത ഉയർന്ന ഭൂരാഷ്ട്രീയ അനിശ്ചിതത്വങ്ങളെ വിപണികൾ സ്വാധീനിക്കുന്നുവെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. സാമ്പത്തിക സ്തംഭനാവസ്ഥയെയും പണപ്പെരുപ്പത്തെയും കുറിച്ചുള്ള ആശങ്കകളോടൊപ്പം ഈ പിരിമുറുക്കങ്ങളും സ്വർണ്ണ വിലയുടെ ഉയർച്ചയെ നിലനിർത്താൻ സാധ്യതയുണ്ട്.

ആഭ്യന്തര, അന്തർദേശീയ വിപണികളിൽ ഇന്നലെ സ്വർണ്ണത്തിനും വെള്ളിക്കും സമ്മിശ്ര ഒത്തുതീർപ്പുകൾ ഉണ്ടായി. ജൂൺ മാസത്തെ സ്വർണ്ണ ഫ്യൂച്ചേഴ്‌സ് 10 ഗ്രാമിന് 95,912 രൂപയിൽ അവസാനിച്ചു, 1.26% നേട്ടം കൈവരിച്ചു, മെയ് മാസത്തെ വെള്ളി ഫ്യൂച്ചേഴ്‌സ് 0.29% കുറഞ്ഞു.

രണ്ട് വിലയേറിയ ലോഹങ്ങളുടെയും വിലയിൽ കാര്യമായ ഏറ്റക്കുറച്ചിലുകൾ പ്രകടമായി, ബുധനാഴ്ചത്തെ ഇടിവിനെത്തുടർന്ന് വ്യാഴാഴ്ച സ്വർണ്ണം ശക്തമായ വീണ്ടെടുക്കൽ പ്രകടമാക്കി. യുഎസിലെ തൊഴിലില്ലായ്മ ക്ലെയിമുകളുടെ വർദ്ധനവും ചൈനയുടെ സാമ്പത്തിക ഉത്തേജക നടപടികളുടെ സൂചനയും സ്വാധീനിച്ച് നിക്ഷേപകർ വിലക്കുറവ് മുതലെടുത്തതിനാൽ സ്വർണ്ണ വില ട്രോയ് ഔൺസിന് $3,300 ന് മുകളിൽ തിരിച്ചെത്തി.

യുഎസിലെ തൊഴിലില്ലായ്മ ക്ലെയിമുകൾ മുമ്പത്തെ 2,15,000 ൽ നിന്ന് 2,22,000 ആയി വർദ്ധിച്ചു, അതേസമയം നിലവിലുള്ള വീടുകളുടെ വിൽപ്പന 4.27 ദശലക്ഷം യൂണിറ്റുകളിൽ നിന്ന് 4.02 ദശലക്ഷം യൂണിറ്റായി കുറഞ്ഞു.

ഈ ദുർബലമായ യുഎസ് സാമ്പത്തിക സൂചകങ്ങൾ താഴ്ന്ന നിലവാരത്തിലുള്ള സ്വർണ്ണ വിലയ്ക്ക് പിന്തുണ നൽകി.
എന്നിരുന്നാലും, ശക്തിപ്പെടുത്തുന്ന ഡോളർ സൂചികയും യുഎസ്-ചൈന വ്യാപാര താരിഫ് ചർച്ചകളും മുന്നേറ്റങ്ങളെ നിയന്ത്രിച്ചേക്കാം. യുഎസ് ഡോളർ സൂചികയായ DXY 99.59 ന് സമീപം നിരീക്ഷിക്കപ്പെട്ടു, 0.8 അല്ലെങ്കിൽ 0.08% വർദ്ധനവ് കാണിക്കുന്നു.

സ്വർണ്ണ വില ഒരു ലക്ഷം രൂപയിലെത്തി! സ്വർണ്ണത്തിന്റെ പ്രതീക്ഷ എന്താണ്, നിങ്ങൾ മഞ്ഞ ലോഹം വാങ്ങണോ വിൽക്കണോ? വിശദീകരിച്ചു
"ഡോളർ സൂചികയിലെ ചാഞ്ചാട്ടവും യുഎസ്-ചൈന വ്യാപാര യുദ്ധവും കാരണം ഇന്നത്തെ സെഷനിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലകൾ അസ്ഥിരമായി തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു; സ്വർണ്ണ വില ട്രോയ് ഔൺസിന് $3,200 എന്ന സപ്പോർട്ട് ലെവലും വെള്ളി വില $29.88 എന്ന നിലയിലും നിലനിർത്തിയേക്കാം," പൃഥ്വിഫിൻമാർട്ട് കമ്മോഡിറ്റി റിസർച്ചിലെ മനോജ് കുമാർ ജെയിൻ പറഞ്ഞു.

ഭൗതിക സ്വർണ്ണ വിപണി നിരക്കുകൾ

ഡൽഹി മാർക്കറ്റ് അപ്‌ഡേറ്റ്
ഡൽഹിയിൽ സ്റ്റാൻഡേർഡ് സ്വർണ്ണത്തിന്റെ (22 കാരറ്റ്) വില നിലവിൽ 57,960/8 ഗ്രാമാണ്, അതേസമയം ശുദ്ധമായ സ്വർണ്ണത്തിന്റെ (24 കാരറ്റ്) വില 61,768/8 ഗ്രാമാണ്.

മുംബൈ മാർക്കറ്റ് അപ്‌ഡേറ്റ്
മുംബൈയിൽ, സ്റ്റാൻഡേർഡ് സ്വർണ്ണത്തിന്റെ (22 കാരറ്റ്) മൂല്യം 56,984/8 ഗ്രാമാണ്, അതേസമയം ശുദ്ധമായ സ്വർണ്ണത്തിന്റെ (24 കാരറ്റ്) മൂല്യം 60,752/8 ഗ്രാമാണ്.
ചെന്നൈ മാർക്കറ്റ് അപ്‌ഡേറ്റ്
ചെന്നൈയിൽ സ്റ്റാൻഡേർഡ് സ്വർണ്ണത്തിന്റെ (22 കാരറ്റ്) വില 56,768/8 ഗ്രാമാണ്, അതേസമയം ശുദ്ധമായ സ്വർണ്ണത്തിന്റെ (24 കാരറ്റ്) വില 60,536/8 ഗ്രാമാണ്.

ഹൈദരാബാദ് മാർക്കറ്റ് അപ്‌ഡേറ്റ്
ഹൈദരാബാദിൽ, സ്റ്റാൻഡേർഡ് സ്വർണ്ണത്തിന്റെ (22 കാരറ്റ്) വില 56,832/8 ഗ്രാമാണ്, അതേസമയം ശുദ്ധമായ സ്വർണ്ണത്തിന്റെ (24 കാരറ്റ്) വില 60,576/8 ഗ്രാമാണ്.

വന്‍ കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ വില; പവന് ഇന്ന് 320 രൂപയുടെ വർധനവുണ്ടായി #Gold Rate


കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന.പവന് ഇന്ന് 320 രൂപ കൂടി വില 63,840 ആയി.ഇന്നലെ പവൻ്റെ വില 560 രൂപ കുറഞ്ഞു 63,520 ആയിരുന്നു.തുടർച്ചയായി വില കൂടിയതിനു ശേഷമാണ് ഇന്നലെ പവൻ വില കുറഞ്ഞത്.എന്നാൽ ഇന്ന് വീണ്ടും സ്വർണവിലയിൽ വർധനവുണ്ടായി.ഗ്രാമിന് 40 രൂപ കൂടി 7,980 രൂപയായി. 18 കാരറ്റിന് 52,232 രൂപയും 24 കാരറ്റിന് 69,640 രൂപയുമാണ് വില.ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്.ഈ മാസം 11ന് ചരിത്രത്തിലാദ്യമായി പവൻ്റെ വില 64,000 കടന്നിരുന്നു.അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ട്രംപിൻ്റെ നയങ്ങളുമെല്ലാം സ്വർണവിലയെ ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.നിലവിൽ ഒരു പവൻ സ്വർണത്തിന് പണിക്കൂലിയടക്കം 70,000 രൂപ. വെള്ളി വിലയിൽ മാറ്റമില്ല ഗ്രാമിന് 107 രൂപയും കിലോഗ്രാമിന് 1,07,000 രൂപയുമാണ് വില.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0