ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 27 ജൂൺ 2025 | #NewsHeadlines

• സംസ്ഥാനത്ത് അതിതീവ്രമായ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഇടുക്കി മലപ്പുറം വയനാട് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്.

• കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, വയനാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

• ജമ്മു കശ്മീരില്‍ ഉണ്ടായ മേഘവിസ്ഫോടനത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഒഴുക്കില്‍പ്പെട്ട നാല് പേരെ രക്ഷപ്പെടുത്തി. രജൗരി , കത്വ , ദോഡ എന്നിവിടങ്ങളിലാണ് മേഘവിസ്ഫോടനം.

• ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ രണ്ടുപേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. പ്രളയത്തില്‍ നിരവധി വീടുകളും റോഡുകളും പാലങ്ങളും ഒലിച്ചുപോയി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. 

• ബഹിരാകാശ ഗവേഷണരംഗത്ത്‌ പുതുചരിത്രം രചിച്ച്‌ ആദ്യമായി ഒരു ഇന്ത്യാക്കാരൻ അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ. ശുഭാംശു ശുക്ലയും സംഘവും വ്യാഴം വൈകിട്ട്‌ 5.54നാണ്‌ നിലയത്തിൽ പ്രവേശിച്ചത്‌.

• ജനാധിപത്യ സംവിധാനത്തിൽ പരമോന്നതം ഭരണഘടനയാണെന്നും പാർലമെന്റല്ലെന്നും ചീഫ്‌ ജസ്റ്റിസ്‌ ബി ആർ ഗവായ്‌.

• പുറംകടലിൽ തീപിടിച്ച ‘വാൻഹായ്‌ 503’ കപ്പലിലെ വോയേജ്‌ ഡാറ്റാ റെക്കോഡറിന്റെ (വിഡിആർ) പ്രാഥമിക പരിശോധന പൂർത്തിയായി. തീപിടിച്ചതുമുതൽ ജീവനക്കാർ രക്ഷപ്പെട്ടതുവരെയുള്ള വിവരങ്ങൾ ലഭിച്ചു.

• മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 134.40 അടി പിന്നിട്ട സാഹചര്യത്തിൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറന്നേക്കും.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0