School എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
School എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വായിക്കാം വളരാം മാർക്കും നേടാം; വായനക്കും ഇനി ഗ്രേസ് മാർക്ക് #grace_mark

 

 വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനായി വായനക്ക് ഗ്രേസ് മാർക്ക് നല്കാൻ സംസ്ഥാന സർക്കാർ  തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ചില തീരുമാനങ്ങൾ കൈകൊണ്ടിട്ടുണ്ട്. 

അടുത്ത അധ്യയന വർഷം മുതൽ വായനാശീലം പ്രോൽസാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ  എർപ്പെടുന്ന കുട്ടികൾക്ക്   ഗ്രേസ് മാർക്ക് നൽകും. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലെ   കുട്ടികൾക്ക്  അനുയോജ്യമായ  വായനാ       പ്രവർത്തനങ്ങളും അഞ്ചു മുതൽ പന്ത്രണ്ട് വരെ ക്ലാസ്സിലെ കുട്ടികൾക്ക് പത്രം വായനയും തുടർപ്രവർത്തനങ്ങളും നൽകുന്നതിനായി ആഴ്ചയിൽ ഒരു പീരിയഡ് മാറ്റിവെക്കും. 

വായനയുമായി ബന്ധപ്പെട്ട  പ്രവർത്തനങ്ങൾക്കായി അദ്ധ്യാപകർക്ക് പരിശീലനം നലകുകയും കൈപ്പുസ്തകം തയ്യാറാക്കുകയും ചെയ്യും. 

   

    

കുട്ടികൾക്കായി സ്കൂളുകളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കും: മന്ത്രി വി ശിവൻകുട്ടി #latest_news


ആലപ്പുഴ: കുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നുപറയാനായി സംസ്ഥാനത്തെ സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്കൂൾ ഹെഡ്മാസ്റ്റർ എല്ലാ ആഴ്ചയും പരാതിപ്പെട്ടി പരിശോധിച്ച് നടപടിയെടുക്കണം. കുട്ടികൾ പേരുകൾ സഹിതം പരാതി എഴുതേണ്ടതില്ല. നടപടി സർക്കാരിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിലെ ചാരുംമൂട്ടിൽ അച്ഛനും രണ്ടാനമ്മയും ചേർന്ന് മർദിച്ച നാലാം ക്ലാസ് വിദ്യാർത്ഥിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

സ്വന്തം കുടുംബത്തിൽ നിന്ന് കുട്ടിക്ക് ക്രൂരമായ മർദ്ദനം നേരിടേണ്ടി വന്നു. അച്ഛനിൽ നിന്നും രണ്ടാനമ്മയിൽ നിന്നും താൻ നേരിട്ട ബുദ്ധിമുട്ടുകൾ കുട്ടി ഒരു നോട്ട്ബുക്കിൽ എഴുതിയിരുന്നു. അത്തരം കുട്ടികൾക്ക് പലപ്പോഴും അവരുടെ പ്രശ്നങ്ങൾ പ്രകടിപ്പിക്കാൻ കഴിയില്ല. ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളുടെ കണക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

 

ക്ലാസ്സെടുക്കേണ്ട സമയത്ത് പാട്ടുവച്ച് തലയിൽ എണ്ണ തേച്ച് മസാജ് ചെയ്ത അധ്യാപികയെ സസ്പെൻഡ് ചെയ്തു #latest_news

 
 

ലഖ്‌നൗ: സ്കൂളിൽ ക്ലാസ്സെടുക്കേണ്ട സമയത്ത് പാട്ടുവച്ച്  തലയിൽ എണ്ണ തേച്ച് മസാജ് ചെയ്ത അധ്യാപികയെ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹർ പ്രദേശത്തെ മുണ്ടഖേഡ പ്രൈമറി സ്കൂളിലെ അധ്യാപികയെയാണ്  സസ്പെൻഡ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് അധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിച്ചു.

ജൂലൈ 19 നാണ് സംഭവം നടന്നത്. ക്ലാസ്സ്  നടക്കുന്നതിനിടെയാണ് അധ്യാപികയുടെ പ്രവൃത്തി നടന്നത്. വീഡിയോയിൽ, ക്ലാസ് മുറിക്കുള്ളിൽ ഇരുന്ന് തലയിൽ എണ്ണ തേയ്ക്കുന്നതും അധ്യാപിക മൊബൈലിൽ ഒരു പഴയ ഹിന്ദി സിനിമാ ഗാനവും വച്ചിട്ടുണ്ട്. ആ സമയത്ത് വിദ്യാർത്ഥികൾ ചിരിക്കുകയും കളിക്കുകയും ചെയ്യുന്നു.

ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ അധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിച്ചു. അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അധ്യാപികയുടെ ഈ ഗുരുതരമായ അശ്രദ്ധ ഉത്തർപ്രദേശിലെ സർക്കാർ വിദ്യാഭ്യാസത്തിന്റെയും സ്‌കൂളുകളുടെയും ഗുണനിലവാരത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.

ഓണപരീക്ഷ; തുടക്കം ഓഗസ്റ്റ് 20 ന് #onam_exam

 

  

സംസ്ഥാനത്തെ സ്കൂളുകളിൽ  ഓണപരീക്ഷ ഓഗസ്റ്റ് 20 മുതൽ 27 വരെ നടക്കും.  സ്കൂൾ അക്കാദമിക കലണ്ടർ പ്രകാരമാണ് പരീക്ഷ തിയ്യതി നിശ്ചയിച്ചിട്ടുള്ളത് . ക്രിസ്മസ് പരീക്ഷ ഡിസംബർ 11 മുതൽ 18 വരെയും നടക്കും. പ്ലസ് വൺ ,പ്ലസ് ടു മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 23 വരെയും വാർഷിക പരീക്ഷ മാർച്ച് 2 മുതൽ 30 വരെയും നടക്കും. മധ്യവേനൽ അവധിക്കായി മാർച്ച് 31ന്  സ്കൂൾ അടയ്ക്കും.  

സമഗ്ര ശിക്ഷാ കേരളം സ്ക്കൂൾ പഠനോത്സവം അരങ് എൽപി സ്ക്കൂളിൽ ഉദ്‌ഘാടനം ചെയ്തു. #ArangLPSchool

കുടിയാൻമല : 
സമഗ്രശിക്ഷാ കേരളം
തളിപ്പറമ്പ് നോര്‍ത്ത് ബി.ആര്‍.സി
അരങ്ങ് ഗവണ്‍മെന്റ് എല്‍.പി സ്കൂള്‍ പഠനോത്സവം ബഹു: ഇരിക്കൂര്‍ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ: സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. നടുവില്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ജോസ് സെബാസ്റ്റ്യന്‍ ആലിലക്കുഴിയില്‍, 
തളിപ്പറമ്പ് നോര്‍ത്ത് ബി.പി.സി ശ്രീ ബിജേഷ് കെ, പ്രധാനാധ്യാപിക ശ്രീമതി സീന വിന്‍സന്റ്, പി.ടി.എ പ്രസിഡന്റ് ശ്രീമതി സുധ പള്ളത്ത്, സി.ആര്‍.സി.സി ശ്രീ അനൂപ് കുമാര്‍, എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീമതി ഗീത കുമാരി എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ പഠന മികവ് പ്രവര്‍ത്തന പ്രദര്‍ശനം, സ്കിറ്റ് തുടങ്ങിയവയും അരങ്ങേറി. രക്ഷിതാക്കള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍ പങ്കാളികളായി

അതിജീവനത്തിന്‍റെ പുതിയ പാഠം, മേപ്പാടി സ്ക്കൂളില്‍ നാളെ പ്രവേശനോത്സവം.. #MeppadiSchool

ഫയല്‍ ഫോട്ടോ | കടപ്പാട് : ഫെസ് ബുക്ക് പേജ്, മേപ്പാടി സ്ക്കൂള്‍.

 

വയനാട് : അതിജീവനത്തിൻ്റെ ആദ്യപാഠങ്ങളുമായി വയനാട് ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലെ കുട്ടികൾക്കായി നാളെ മേപ്പാടി സ്കൂളിൽ പ്രവേശനോത്സവം നടക്കും. ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ, വെള്ളാർമല സ്‌കൂളിലെ 614 വിദ്യാർഥികൾ നാളെ മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെത്തും.

വിദ്യാർഥികൾക്ക് യാത്രാസൗകര്യമുൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂൾ അധികൃതർ ഒരുക്കിയിട്ടുണ്ട്. ഒരു കാരണവശാലും വിദ്യാർഥികളുടെ അധ്യയന വർഷം നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് താൽക്കാലിക സൗകര്യങ്ങളോടെ ക്ലാസുകൾ ആരംഭിക്കുന്നത്.

മികച്ച വിദ്യാഭ്യാസം സൗജന്യമായി നേടാം ; ആറാം തരത്തിലേക്കുള്ള നവോദയ വിദ്യാലയ പ്രവേശനത്തിന്റെ പരിശീലനവുമായി തളിപ്പറമ്പ പ്രൊവിഡൻസ് അക്കാദമി.. #NavodayaSchool


കണ്ണൂർ : 2025 ജനുവരി 16 ന് നടക്കുന്ന ജവഹർ നവോദയ വിദ്യാലയത്തിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി തളിപ്പറമ്പിലെ പ്രമുഖ കോച്ചിംഗ് സ്ഥാപനമായ പ്രൊവിഡൻസ് അക്കാദമിയിൽ പരിശീലന ക്ലാസുകൾ ആരംഭിച്ചു. ഞായറാഴ്ചയും അവധി ദിവസങ്ങളിലുമാണ് ക്ലാസുകൾ. 25 വർഷത്തിലധികമായി തളിപ്പറമ്പിൽ പ്രവർത്തിക്കുന്ന പ്രൊവിഡൻസ് അക്കാദമിയിലൂടെ നിരവധി വിദ്യാർത്ഥികൾക്കാണ് ഇതിനോടകം നവോദയ വിദ്യാലയ പ്രവശനം ലഭിച്ചിട്ടുള്ളത്.
ഈ വർഷം അഞ്ചാം തരത്തിൽ പഠിക്കുന്ന കുട്ടികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക. കണ്ണൂർ ജില്ലയിൽ ചെണ്ടയാടാണ് നവോദയ വിദ്യാലയം പ്രവർത്തിക്കുന്നത്. പ്രവേശനം ലഭിച്ചാൽ ആറാം തരം മുതൽ +2 തലം വരെ തികച്ചും സൗജന്യവും ഗുണമേന്മയുള്ളതും ആയ പഠനമാണ് ലഭിക്കുക. അപേക്ഷ ഓൺലൈനായി നൽകാം. സെപ്തംബർ 16 വരെയാണ് അപേക്ഷിക്കാനുള്ള അവസരം. ഇതാണ് അപേക്ഷിക്കാനുള്ള സൈറ്റ് https://navodaya.gov.in

ഭാവിയിൽ USS, NMMS, NAS, വിവിധങ്ങളായ BANK പരീക്ഷകൾ തുടങ്ങിയവയെ ചെറുപ്പത്തിലെ അഭിമുഖീകരിക്കാൻ പ്രാപ്തമാക്കുന്ന തരത്തിൽ രൂപകല്പന ചെയ്തതാണ് ഇവരുടെ പഠനരീതി. മാതൃക പരീക്ഷകളും മുൻവർഷ ചോദ്യ പേപ്പർ വിശകലനവും നൽകിവരുന്നു. അഡ്മിഷന് പൂക്കോത്ത് കൊട്ടാരം റോഡിലുള്ള പ്രൊവിഡൻസ് അക്കാദമി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 9400357395

തോരാതെ പെരുമഴ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ.. #HeavyRainAlert

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.   തൃശൂർ, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.


  അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.   എന്നാൽ തൃശ്ശൂരിൽ വിദ്യാർത്ഥികൾ താമസിച്ച് പഠിക്കുന്ന റെസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക്/കോഴ്‌സുകൾക്ക് അവധി ബാധകമല്ല.   മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി. #SchoolOff

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ (20.07.2024) അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്റർ, അംഗൻവാടി ഉൾപ്പെടെയുള്ളവർക്കും അവധി ബാധകമാണ്. എന്നാൽ മോഡൽ റസിസൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

ലഹരി വിരുദ്ധ ദിനത്തിലെ വൈറൽ പ്രസംഗം ; തടിക്കടവ് ഗവ. ഹൈസ്കൂളിലെ അബ്നേർ ജോബിനെ ആദരിച്ച് എക്സൈസ് വകുപ്പ്.. #ThadikkadavuHSS


ആലക്കോട് : ആലക്കോട് എക്‌സൈസ് റേഞ്ചിന്റെയും കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ്‌ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും തടിക്കടവ് ഗവ. ഹൈസ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ 2024 ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ അഭിനന്ദനാർഹമായ രീതിയിൽ പ്രസംഗം നടത്തി ജനമനസ്സുകളിൽ ഇടം നേടിയ തടിക്കടവ് ഗവ. ഹൈസ്കൂളിലെ അഞ്ചാം തരം വിദ്യാർത്ഥിയായ അബ്നേർ ജോബിനെ അനുമോദിച്ചു. വാർഡ് മെമ്പർ ആൻസി സണ്ണി അധ്യക്ഷത വഹിച്ചു. ആലക്കോട് എക്സൈസ് റേഞ്ചിനെ പ്രതിനിധീകരിച്ച്  അസി. എക്സൈസ് ഇൻസ്‌പെക്ടർ തോമസ് ടി കെ അബ്നേർ ജോബിന് ഉപഹാരം നൽകി. കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ്‌ അസോസിയേഷനെ പ്രതിനിധീകരിച്ച് ജില്ലാ പ്രസിഡന്റ്‌ കെ രാജേഷ്, ജില്ലാ സെക്രട്ടറി കെ എ പ്രനിൽ കുമാർ എന്നിവർ ചേർന്ന് ഉപഹാരം നൽകി.
ഹെഡ്മിസ്ട്രസ് ഇൻ ചാർജ് മനീഷ കെ.വിജയൻ, സ്കൂൾ ലഹരി വിരുദ്ധ ക്ലബ്‌ സെക്രട്ടറി ശ്രീഹരി എ, വിമുക്തി ക്ലബ് കൺവീനർ ബിന്ദു തോമസ്, നൈജിൽ ലൂയിസ്, പ്രിവന്റീവ് ഓഫീസർ സുരേന്ദ്രൻ എം, സിവിൽ എക്സൈസ് ഓഫീസർമാരായ രാജീവ്‌ പി കെ, ഷൈജു കെ വി,
KSESA ജില്ലാ ട്രഷറർ രജിത്ത് കുമാർ എൻ, KSESA ജില്ലാ ജോയിന്റ് സെക്രട്ടറി റിഷാദ് സി എച്ച് എന്നിവർ സംസാരിച്ചു.  ചടങ്ങിൽ  അബ്നേർ ജോബും പിതാവായ സണ്ണിയും മറുപടി പ്രസംഗം നടത്തി.
തുടർന്ന്  തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ അസി. എക്സൈസ്  ഇൻസ്‌പെക്ടർ ഷാജി വി. വി ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0