Blood Donors Kerala എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Blood Donors Kerala എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

'ബ്ലഡ്‌ ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ': രക്തദാതാക്കള്‍ വിരല്‍തുമ്പില്‍ #bloodbanktrasability_keralagovernment_new application

 


തിരുവനന്തപുരം: അടിയന്തര സാഹചര്യങ്ങളിൽ രക്തത്തിനായി പരക്കം പായുന്നവരുടെ ദുരിതങ്ങള്‍ക്ക്  അവസാനം. സംസ്ഥാനത്തെ എല്ലാ സർക്കാർ രക്തബാങ്കുകളിൽ നിന്നും വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന ഒരു ആപ്ലിക്കേഷൻ ഉടൻ തയ്യാറാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. 'ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ' എന്ന പേരിൽ ഒരു കേന്ദ്രീകൃത സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോം തയ്യാറാക്കിവരികയാണ്.

ആപ്ലിക്കേഷൻ നടപ്പിലാക്കിക്കഴിഞ്ഞാൽ, രക്തം  ആവശ്യമുള്ള രോഗികള്‍ക്ക് വേണ്ടി  എവിടെ നിന്നും രക്തബാങ്കുകളിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാകുകയും സഹായം എത്തിക്കാൻ കഴിയുകയും ചെയ്യും. സംസ്ഥാനത്തെ സ്വകാര്യ രക്തബാങ്കുകളെ ഈ സോഫ്റ്റ്‌വെയറിന്റെ ഭാഗമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

രോഗികൾക്ക് രക്തം തിരയുന്നതിന്റെ ബുദ്ധിമുട്ടിൽ നിന്ന് കൂട്ടിരിപ്പുകാരെ മോചിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 100 ശതമാനം സന്നദ്ധ രക്തദാനം നടക്കുന്ന ഒരു രാജ്യമായി നമ്മുടെ രാജ്യത്തെ മാറ്റേണ്ടതുണ്ട്. രക്തബാങ്കുകളെ ബന്ധിപ്പിക്കുന്ന ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി പദ്ധതി ആ ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

അന്താരാഷ്ട്ര വനിതാ ദിനാചരണം പേരിനല്ല, പ്രവൃത്തിയിലൂടെ ആചരിച്ച് ബ്ലഡ് ഡോണേഴ്‌സ് കേരള. #BloodDonorsKerala

കണ്ണൂർ : ബ്ലഡ് ഡോണേഴ്സ് കേരള എയ്ഞ്ചൽസ് വിംഗ്  കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം വിവിധ പരിപാടികളോടെ നടന്നു.
ശ്രേഷ്ഠ വനിതാ പുരസ്കാര സമർപ്പണം, സന്നദ്ധ രക്തദാന ക്യാമ്പ്, കേശദാനക്യാമ്പ്, ബോധവൽക്കരണ ക്ലാസ്സ് ഫ്ലാഷ് മോബ് എന്നിവ നടന്നു.
ദിനാചരണത്തോടനുബന്ധിച്ച് 10 വരെ നടക്കുന്ന ഏഴ് സന്നദ്ധ രക്തദാന ക്യാമ്പുകളിലൂടെ 300 യുവതികൾ രക്തം ദാനം ചെയ്യും. കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്, കണ്ണൂർ ജില്ലാ ആശുപത്രി, മലബാർ കാൻസർ സെൻ്റർ, തലശ്ശേരി ജനറൽ ഹോസ്പിറ്റൽ, കണ്ണൂർ എ കെ ജി ഹോസ്പിറ്റൽ, തളിപ്പറമ്പ് സഹകരണ ആശുപത്രി, പയ്യന്നൂർ സഹകരണ ആശുപത്രി എന്നീ ബ്ലഡ് സെൻ്ററുകളുടെ നേതൃത്വത്തിൽ കണ്ണൂർ ചാല ചിന്മയ ആർട്സ് ആൻഡ് സയൻസ് കോളേജ്, സർ സയ്ദ് ഇൻസ്റ്റിറ്റ്യൂട്ട് തളിപ്പറമ്പ്, ഡീപോൾ കോളേജ് എടത്തൊട്ടി, പാനൂർ പാലിയേറ്റീവ് സെന്റർ, പയ്യന്നൂർ സഹകരണ ആശുപത്രി, എ കെ ജി ഹോസ്പിറ്റൽ കണ്ണൂർ, സഹകരണ ആശുപത്രി തളിപ്പറമ്പ് 
എന്നിവിടങ്ങളിൽ ക്യാമ്പ് നടക്കും. 
ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആദ്യ മലയാളി എയർഹോസ്റ്റസ് ആയ കരുവൻചാൽ വെള്ളാട് കാവും കുടിയിലെ ഗോപിക ഗോവിന്ദ് ആണ് ശ്രേഷ്ഠ വനിതാ പുരസ്കാരത്തിന് അർഹയായത്.ഇല്ലായ്മകളോട് പടപൊരുതി ഗോപിക നേടിയെടുത്ത വിജയം മലയാളികൾക്ക് അഭിമാനമാണ്.
കൂലിപ്പണിക്കാരനായ ഗോവിന്ദൻ്റെയും ബിജിയുടെയും മകളായ ഗോപിക നിശ്ചയദാർഢ്യം കൈമുതലാക്കിയ മാതൃകാ യുവത്വമാണ്.
തളിപ്പറമ്പ് സർ സയ്ദ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ ഡോ.ഖലീൽ ചൊവ്വ പുരസ്കാരം വിതരണം ചെയ്തു. ഡോ. വരദ മോഹൻ, രേഷ്മ രാജേഷ്, സിനി ജോസഫ്, അനിത രാജീവ്, ഗോപിക ഗോവിന്ദ്, ഖദീജ, എം വി സജീവ് എന്നിവർ സംസാരിച്ചു.അശ്വതി ശ്രീനിവാസൻ സ്വാഗതവും ഡോ.കവിത നന്ദിയും പറഞ്ഞു
 

ചരിത്രമാകാൻ വനിതകൾ ; അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂരിൽ 300 യുവതികൾ രക്തം ദാനം ചെയ്യും. #InternationalWomensDay

കണ്ണൂർ : ബ്ലഡ് ഡോണേഴ്സ് കേരള എയ്ഞ്ചൽസ് വിംഗ്  കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം വിവിധ പരിപാടികളോടെ ആചരിക്കും
ശ്രേഷ്ഠ വനിതാ പുരസ്കാര സമർപ്പണം, സന്നദ്ധ രക്തദാന ക്യാമ്പ്, കേശദാനക്യാമ്പ്, ബോധവൽക്കരണ ക്ലാസ്സ് എന്നിവ നടക്കും.
ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആദ്യ മലയാളി എയർ ഹോസ്റ്റസ് ആയ കരുവൻചാൽ വെള്ളാട് കാവും കുടിയിലെ ഗോപിക ഗോവിന്ദ് ആണ് ശ്രേഷ്ഠ വനിതാ പുരസ്കാരത്തിന് അർഹയായത്. ഇല്ലായ്മകളോട് പടപൊരുതി ഗോപിക നേടിയെടുത്ത വിജയം മലയാളികൾക്ക് അഭിമാനമാണ്.
കൂലിപ്പണിക്കാരനായ ഗോവിന്ദൻ്റെയും ബിജിയുടെയും മകളായ ഗോപിക നിശ്ചയദാർഢ്യം കൈമുതലാക്കിയ മാതൃകാ യുവത്വമാണ്.
ദിനാചരണത്തോടനുബന്ധിച്ച് നടക്കുന്ന ഏഴ് സന്നദ്ധ രക്തദാന ക്യാമ്പുകളിലൂടെ 300 യുവതികൾ രക്തം ദാനം ചെയ്യും. കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്, കണ്ണൂർ ജില്ലാ ആശുപത്രി, മലബാർ കാൻസർ സെൻ്റർ, തലശ്ശേരി ജനറൽ ഹോസ്പിറ്റൽ, കണ്ണൂർ എ കെ ജി ഹോസ്പിറ്റൽ, തളിപ്പറമ്പ് സഹകരണ ആശുപത്രി, പയ്യന്നൂർ സഹകരണ ആശുപത്രി എന്നീ ബ്ലഡ് സെൻ്ററുകളുടെ നേതൃത്വത്തിൽ കണ്ണൂർ ചാല ചിന്മയ ആർട്സ് ആൻഡ് സയൻസ് കോളേജ്, സർ സയ്ദ് ഇൻസ്റ്റിറ്റ്യൂട്ട് തളിപ്പറമ്പ്, ഡീപോൾ കോളേജ് എടത്തൊട്ടി, പാനൂർ പാലിയേറ്റീവ് സെന്റർ, പയ്യന്നൂർ സഹകരണ ആശുപത്രി, എ കെ ജി ഹോസ്പിറ്റൽ കണ്ണൂർ, സഹകരണ ആശുപത്രി തളിപ്പറമ്പ് 
എന്നിവിടങ്ങളിൽ ക്യാമ്പ് നടക്കും. സന്നദ്ധ രക്തദാനത്തിന് ആഗ്രഹിക്കുന്നവർ 9496707039, 94473 64163 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു

'ഒന്നിച്ച് പൂജ്യത്തിലേക്കുള്ള യാത്രയിൽ' ബ്ലഡ് ഡൊണേഴ്സ് കേരളയും നാഷണണൽ കോളേജും തളിപ്പറമ്പിൽ എയ്ഡ്സ് ദിനത്തിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. #December01

തളിപ്പറമ്പ് : ലോക എയ്ഡ്സ് ദിനത്തിൻ്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള തളിപ്പറമ്പ് താലൂക്ക് കമ്മിറ്റിയും തളിപ്പറമ്പ് നാഷണൽ കോളേജും സംയുക്തമായി തളിപ്പറമ്പ് സഹകരണ ആശുപത്രി രക്ത കേന്ദ്രത്തിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
3 പെൺകുട്ടികൾ അടക്കം 16 പേർ രക്തം ദാനം ചെയ്തു. വൈസ് പ്രിൻസിപ്പൽ എൻ വി പ്രസാദ് അഡ്മിനിസ്ട്രേറ്റർ മഞ്ജുഷ, ബ്ലഡ് ഡോണേഴ്സ് കേരള ജില്ലാ ജോ. സെക്രട്ടറി അനൂപ് സുശീലൻ, താലൂക്ക് പ്രസിഡൻ്റ് റഷീദ് നെടുവോട്, എയ്ഞ്ചൽസ് വിംഗ് പ്രസിഡൻ്റ് അനിത രാജീവ്, ശ്രീജേഷ് മൊറാഴ, ശ്രുതി പി.വി എന്നിവർ നേതൃത്വം നൽകി.കോളേജിൽ രക്തദാനസേന രൂപീകരിച്ച് ബോധൽക്കരണ പ്രവർത്തനവും അത്യാവശ്യ ഘട്ടങ്ങളിൽ രോഗികൾക്ക് രക്തം എത്തിക്കാനുള്ള ഇടപെടലുകളും നടത്തുമെന്ന് നാഷണൽ കോളേജ് മാനേജിംഗ് ഡയക്ടർ പി.കെ ബിജോയ് അറിയിച്ചു.

സംരംഭകത്വം മാത്രമല്ല മാനവ സ്നേഹവും കൈമുതൽ.. റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പ് വേറിട്ട അനുഭവമായി. #RUDSET #RUDSETInstitute #BDK

തളിപ്പറമ്പ് : ബ്ലഡ് ഡോണേഴ്സ് കേരള തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി കാഞ്ഞിരങ്ങാട് റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, റൂഡ്സെറ്റിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ആർട്ടെ എന്നിവ കണ്ണൂർ ജില്ലാ ആശുപത്രി രക്തബാങ്കുമായി സഹകരിച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 82 തവണ രക്തം ദാനം ചെയ്ത ദേശീയ അധ്യാപക അവാർഡ് ജേതാവ് പി രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.

ക്യാമ്പിൽ മുഖ്യാതിഥിയായ രതീഷ് കുമാർ ഉൾപ്പെടെ 50 ലധികം പേർ രക്തദാനം നടത്തി. തുടർന്ന് പി.രതിഷ്കുമാറിനെ പൊന്നാട അണിയിച്ച് റുഡ് സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആദരിച്ചു. 
ആർട്ടെ പ്രസിഡണ്ട് ഷബാന അധ്യക്ഷയായി. റൂഡ് സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജയചന്ദ്രൻ സി.വി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ.എസ്.റിയാസ്, ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. കെ ബി ഷഹീദ, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ പ്രമോദ് കുമാർ സി, ബ്ലഡ് ഡോണേഴ്സ് കേരള തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി ശരണ്യ തെക്കീൽ എന്നിവർ സംസാരിച്ചു. 
പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രുതി മോൾ സ്വാഗതവും ആർട്ടെ എക്സിക്യുട്ടീവ് അംഗം സനൽ നന്ദിയും പറഞ്ഞു.

ഇവർ ജീവൻ പകർന്നു നൽകുന്നവർ, ബ്ലഡ് ഡൊണേഴ്‌സ് കേരളയുടെ ആഭിമുഖ്യത്തിൽ സന്നദ്ധ പ്രവർത്തകരുടെ സ്നേഹ സംഗമം സംഘടിപ്പിച്ചു. #BloodDonorsKerala

മട്ടന്നൂർ : രക്തദാന ജീവകാരുണ്യ പ്രവർത്തനരംഗത്തെ സജീവ സാന്നിദ്ധ്യമായ ബ്ലഡ് ഡോണേഴ്സ് കേരളയുടെ ജില്ലാതല സ്നേഹസംഗമം മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യു പി സ്കൂളിൽ വച്ച് നടന്നു. ജില്ലയിലെ അഞ്ച് താലൂക്കുകളിൽ നിന്നായി നൂറ് കണക്കിന് പ്രവർത്തകർ ഒത്ത് ചേർന്നു.
ജില്ലാ പ്രസിഡൻ്റ് അജീഷ് തടിക്കടവിൻ്റെ അധ്യക്ഷതയിൽ സംസ്ഥാന രക്ഷാധികാരി ഡോ. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.മൂന്ന് പെരിയയിൽ രണ്ട് പിഞ്ചോമനകളുടെ ജീവൻ രക്ഷിച്ച അനൂപ് തവരയെ ഉപഹാരം നൽകി ആദരിച്ചു. ഷബീർ കുഞ്ഞിപ്പള്ളി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു

സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സജിത്ത് വി.പി, സമീർ പെരിങ്ങാടി, അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ എം ജയദേവൻ, നൗഷാദ് ബയക്കാൽ, സിനി ജോസഫ് എന്നിവർ സംസാരിച്ചു.
പി മുഹമ്മദ് മുസമ്മിൽ സ്വാഗതവും എം ചന്ദ്രൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി അജീഷ് തടിക്കടവ് ( പ്രസിഡൻ്റ്), പി പി റിയാസ്, എം മുബാരിസ് (വൈസ് പ്രസിഡൻ്റ്), പി മുഹമ്മദ് മുസമ്മിൽ (സെക്രട്ടറി), ഷബീർ കുഞ്ഞിപ്പള്ളി, അനൂപ് സുശീലൻ ( ജോ: സെക്രട്ടറി), നിഖിൽ തവറൂൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.




#Nalla_Vaarttha : കണ്ണൂരിൽ നിന്നുമിതാ ഒരു നല്ല വാർത്ത.. ഭക്ഷണത്തിന് മാത്രമല്ല വസ്ത്രത്തിനും അക്ഷയപാത്രം കൂടെയുണ്ട്.. വിഷുദിനത്തിൽ മാതൃകയായി പോലീസ് - ബ്ലഡ് ഡൊണേഴ്‌സ് കേരള സംരംഭം..

കണ്ണൂർ : നഗരത്തിൽ അന്തിയുറങ്ങുന്നവർക്ക് അന്നമൂട്ടാൻ പ്രവർത്തിച്ച് വരുന്ന പോലീസ് - ബി ഡി കെ അക്ഷയപാത്രത്തിൽ വിഷുദിനത്തിൽ ഭക്ഷണം വാങ്ങാനെത്തിയവർക്ക് വിഷുക്കോടി നൽകി. സ്ഥിരമായി വരുന്ന 50 പേർക്കാണ് വിഷുക്കോടി ലഭിച്ചത്.
മാഹി ലയൺസ് ക്ലബ്ബും ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് കമ്മിറ്റിയും ചേർന്നാണ് വസ്ത്രമെത്തിച്ചത്.
തെരുവുകളിൽ കഴിയുന്നവരുടെ വിശപ്പകറ്റാൻ എല്ലാ ദിവസവും അൻപത് മുതൽ അറുപത് വരെ ആളുകൾക്കാണ് പോലീസ് - ബി ഡി കെ അക്ഷയപാത്രം വഴി ഉച്ചഭക്ഷണം നൽകുന്നത്. ചില ദിവസങ്ങളിൽ നൂറ് പേർ വരെ എത്താറുണ്ട്.എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന് സമീപത്തുള്ള കൗണ്ടറിലാണ് ഭക്ഷണ വിതരണം. വ്യക്തികളും സ്ഥാപനങ്ങളും സ്പോൺസർ ചെയ്യുന്ന ഭക്ഷണമാണ് അക്ഷയപാത്രത്തിൽ എത്തിക്കുക.ജൻമദിനം, ഓർമ്മ ദിനം, വിവാഹ വാർഷികം തുടങ്ങി ആഘോഷവേളകളിലൊക്കെ ആളുകൾ ഭക്ഷണമെത്തിക്കുന്നുണ്ട്. സ്കൂളുകളിലും കോളേജുകളിലും പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിലും ഭക്ഷണം നൽകി വരുന്നു.
അക്ഷയപാത്രം കൗണ്ടർ പരിസരത്ത് നടന്ന ചടങ്ങിൽ കണ്ണൂർ വനിതാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ലീലാമ്മ വിഷുക്കോടി വിതരണം ഉദ്ഘാടനം ചെയ്തു.എ വി സതീഷ്, എം ജയദേവൻ, ബിന്ദു കെ പി എന്നിവർ സംബന്ധിച്ചു

ഫോട്ടോ: പോലീസ് - ബി ഡി കെ അക്ഷയപാത്രത്തിൽ നടന്ന വിഷുക്കോടി വിതരണം കണ്ണൂർ വനിതാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ലീലാമ്മ ഉദ്ഘാടനം ചെയ്യുന്നു

#Blood_Donors_Kerala : രക്ത ദാന രംഗത്തെ സംഭാവനയ്ക്ക് ബ്ലഡ് ഡോണേഴ്‌സ് കേരളയ്ക്ക് വീണ്ടും അംഗീകാരം, ഫാ.കുര്യാക്കോസ് മുണ്ടപ്ലാക്കൽ സ്മാരക സാമൂഹ്യ സേവന സമ്മാനിച്ചു.


കണ്ണൂർ : കെ സി വൈ എം തലശ്ശേരി അതിരൂപത മുൻ ഡയറക്ടർ മോൺ കുര്യാക്കോസ് മുണ്ടപ്ലാക്കലിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ സാമൂഹ്യ സേവന അവാർഡ് ബ്ലഡ് ഡോണേഴ്സ് കേരളയ്ക്ക്.തലശ്ശേരി സന്ദേശ് ഭവനിൽ നടന്ന ആദ്യകാല നേതാക്കളുടെ സമ്മേളനത്തിൽ വച്ച് പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ്ജ് ഞറളക്കാട്ടിൽ നിന്നും ഏറ്റുവാങ്ങി.
2011 ൽ കോട്ടയം ചങ്ങനാശ്ശേരിയിൽ ബസ് കണ്ടക്ടറായ വിനോദ് ഭാസ്ക്കർ തുടങ്ങിവെച്ച ഫെയ്സ് ബുക്ക് കൂട്ടായ്മയാണ് ഇന്ന് കേരളത്തിനകത്തും പുറത്തും കമ്മിറ്റികളുള്ള സംഘടനയായി മാറിയത്. രക്തദാനത്തിനൊപ്പം ബോധവൽക്കരണ ക്ലാസുകൾ, സന്നദ്ധ രക്തദാന ക്യാമ്പുകൾ എന്നിവ നടത്തി വരുന്നു.
ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിർധനരായ രോഗികൾക്ക് 
മരുന്നുകളും മറ്റ് സഹായവും നൽകുന്ന സ്നേഹസ്പർശം, തെരുവിൽ ഒറ്റപ്പെട്ടു പോയവർക്ക് പുതപ്പ് നൽകുന്ന സ്നേഹ പുതപ്പ്, കണ്ണൂർ പോലീസുമായി സഹകരിച്ച് പോലീസ് - ബി ഡി കെ അക്ഷയപാത്രം വഴി എല്ലാ ദിവസവും ഉച്ചഭക്ഷണം നൽകുന്ന പദ്ധതി, പാലിയേറ്റ് കെയർ വിംഗ്, കീമോതെറാപ്പി മൂലം മുടി നഷ്ടപ്പെട്ടവർക്ക് സൗജന്യ വിഗ്ഗ് നൽകുന്നതിനായുള്ള കേശദാനം സ്നേഹ ദാനം പദ്ധതി, കേശദാന ക്യാമ്പുകൾ എന്നിവ നടത്തി വരുന്നു. വിദ്യാർത്ഥികളിൽ രക്തദാന ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായി ക്യാമ്പസ് വിംഗ്, വനിതകളിൽ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി എയ്ഞ്ചൽസ് വിംഗ്, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ട്രോമാകെയർ വിംഗ് എന്നിവയും പ്രവർത്തിച്ച് വരുന്നു

BLOOD DONORS KERALA : ഓണം ആഘോഷങ്ങൾക്കുമപ്പുറം സ്‌നേഹം പങ്കിടലാണ്.. ഒറ്റപ്പെട്ടവരെ ചേർത്ത് പിടിച്ച് ബ്ലഡ് ഡോണേഴ്‌സ് കേരളാ എയ്ഞ്ചൽസ് വിങ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ വ്യത്യസ്തമായ ഓണാഘോഷം...

അഴീക്കോട് : 
ജീവിതയാത്രയിൽ ഒറ്റപ്പെട്ട് പോയവർക്ക് സാന്ത്വനമായി ബ്ലഡ് ഡോണേഴ്സ് കേരള എയ്ഞ്ചൽസ് വിംഗ്  കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴീക്കോട് ചാൽ ഗവ. വൃദ്ധമന്ദിരത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വ്യത്യസ്തമായി.


 ഓണപ്പൂക്കളം ഒരുക്കി ഓണക്കോടി വിതരണം ചെയ്ത് ഓണപ്പാട്ടുകൾ പാടി നടന്ന ആഘോഷ പരിപാടി അന്തേവാസികൾക്ക് ആവേശം പകർന്നു. പാട്ട് പാടിയും നൃത്തം ചെയ്തും വിശേങ്ങൾ പങ്ക് വെച്ചും അവർ ഒപ്പം ചേർന്നു.


ഗ്രാമ പഞ്ചായത്ത് അംഗം കെ ഗിരീഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ കെ.വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ അജീഷ്  ഓണക്കോടി വിതരണം ചെയ്തു.ബി.ഡി.കെ സംസ്ഥാന  രക്ഷാധികാരി നൗഷാദ് ബയക്കാൽ, എയ്ഞ്ചൽസ് വിംഗ് രക്ഷാധികാരി റീന വർഗ്ഗീസ്, ജില്ലാ ജനറൽ സെക്രട്ടറി സമീർ മുതുകുറ്റി, പ്രസിഡൻ്റ് അജീഷ് തടിക്കടവ്, വൈസ് പ്രസിഡൻ്റ് നദീർ കാർക്കോടൻ എന്നിവർ സംസാരിച്ചു.


നാടൻപാട്ട് കലാകാരൻ മനുരാജ് അഴീക്കൽ അവതരിപ്പിച്ച നാടൻ കലാവിരുന്നും ഉണ്ടായി

വൃദ്ധമന്ദിരം പ്രതിനിധി ടി. അനിതകുമാരി, സുജിന ബാബു, സമീറ അഷ്‌റഫ്, കെ പി ബിന്ദു, ശരണ്യ തെക്കീൽ എന്നിവർ നേതൃത്വം നൽകി. രേഷ്മ രാജേഷ് സ്വാഗതവും സിനി ജോസഫ് നന്ദിയും പറഞ്ഞു.

Blood Donors Kerala : ആഘോഷങ്ങൾക്ക് മാനവികതയുടെ മുഖം : ബ്ലഡ് ഡോണേഴ്‌സ് കേരള തളിപ്പറമ്പ് താലൂക്ക് കമ്മിറ്റിയുടെ ഓണാഘോഷം വ്യത്യസ്തമാകുന്നത് ഇങ്ങനെയൊക്കെയാണ്...

ആലക്കോട് : ജീവിതയാത്രയിൽ ഒറ്റപ്പെട്ട് പോയവർക്ക് സാന്ത്വനമായി ബ്ലഡ് ഡോണേഴ്സ് കേരള തളിപ്പറമ്പ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാണോക്കുണ്ട് കാരുണ്യ ഭവനിൽ സംഘടിപ്പിച്ച ഓണാഘോഷം വ്യത്യസ്തമായി. ഓണപ്പൂക്കളം ഒരുക്കി ഓണക്കോടി വിതരണം ചെയ്ത് ഓണപ്പാട്ടുകൾ പാടി നടന്ന ആഘോഷ പരിപാടി അന്തേവാസികൾക്ക് ആവേശം പകർന്നു.


തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പ്രേമലത ഉദ്ഘാടനം ചെയ്തു.ബി.ഡി.കെ താലൂക്ക് പ്രസിഡൻ്റ് മൻസൂർ മുഹമ്മദ് അദ്ധ്യക്ഷനായി.ഗ്രാമപഞ്ചായത്ത് അംഗം പി.പി വിനീത ഓണക്കോടി വിതരണം ചെയ്തു.ബി.ഡി.കെ സംസ്ഥാന ജനറൽ സെക്രട്ടറി ജെ.സനൽ ലാൽ, എക്സിക്യൂട്ടീവ് അംഗം സജിത്ത് വി.പി, ജില്ലാ ജനറൽ സെക്രട്ടറി സമീർ മുതുകുറ്റി, പ്രസിഡൻ്റ് അജീഷ് തടിക്കടവ്, വൈസ് പ്രസിഡൻ്റ് നദീർ കാർക്കോടൻ, ചാണോക്കുണ്ട് സെൻ്റ് മേരീസ് സെമിനാരി പ്രൊഫസർ ഫാ.ജിയോ പുളിക്കൻ, ബദർ ജുമാ മസ്ജിദ് ഖത്തീബ് അശ്രഫ് ഫൈസി അടിച്ചേരി, എസ് എൻ ഡി പി പ്രതിനിധി സുരേഷ് പി.എസ് എന്നിവർ സംസാരിച്ചു.

അനൂപ് സുശീലൻ, എൻ.ബിജുമോൻ, ശരണ്യ തെക്കീൽ, വിജി വിനോദ്, ശ്രുതി പി.വി, സലീം പടപ്പേങ്ങാട്, അക്ഷയ് കൊളച്ചേരി, എം.കെ ഉമാദേവി, സലീഷ്യ റോസ് തോമസ്, സി.കെ അനിത എന്നിവർ നേതൃത്വം നൽകി. സിനി ജോസഫ് സ്വാഗതവും സിസ്റ്റർ അമല നന്ദിയും പറഞ്ഞു.


BLOOD DONATION : സ്വാതന്ത്ര്യ ദിനത്തിൽ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ച് ബ്ലഡ് ഡോണേഴ്സ് കേരള തളിപ്പറമ്പ താലൂക്ക് ഏയ്ഞ്ചൽസ് വിംഗ്.

തളിപ്പറമ്പ് : എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള തളിപ്പറമ്പ താലൂക്ക് ഏയ്ഞ്ചൽസ് വിംഗ്  രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
തളിപ്പറമ്പ സഹകരണ ആശുപത്രിയിൽ നടന്ന ക്യാമ്പ്
 ചപ്പാരപ്പപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ രക്തം ദാനം ചെയ്ത്  ഉദ്ഘാടനം ചെയ്തു.

എയ്ഞ്ചൽസ് ജില്ലാ ജനറൽ സെക്രട്ടറി രേഷ്മ രാജേഷ് ,പ്രസിഡന്റ്‌ സിനി ജോസഫ് , ബി.ഡി.കെ താലൂക്ക് പ്രസിഡന്റ്‌ മൻസൂർ മുഹമ്മദ്‌ , ജനറൽ സെക്രട്ടറി ശരണ്യ തെക്കീൽ, അക്ഷയ് കൊളച്ചേരി, അനൂപ് സുശീലൻ,പി.രാജേഷ്, സലീം പടപ്പേങ്ങാട്, സവാദ് മയ്യിൽ,  നവനീത്, എയ്ഞ്ചൽസ് വിംഗ് ജനറൽ സെക്രട്ടറി വിജി വിനോദ്, പ്രസിഡന്റ്‌ ശ്രുതി പി.വി, സി.കെ അനിത, സുഹറ റസാഖ്, കെ.ഫായിസ, ജോഷിന നിസാർ എന്നിവർ നേതൃത്വം നൽകി.12 വനിതകൾ ഉൾപ്പടെ 27 പേർ രക്തം ദാനം ചെയ്തു.

#Blood Donation Camp : #സ്വാതന്ത്ര്യം നേടിത്തരാൻ രക്തം ചീന്തിയവരുടെ ഓർമ്മകൾക്ക് മുന്നിൽ ഇതാ മഹാ #രക്തദാനവുമായി #ബ്ലഡ്_ഡോണേഴ്‌സ്_കേരള #കണ്ണൂർ താലൂക്ക് കമ്മിറ്റി.

കണ്ണൂർ :  ആസാദി ക അമൃത് മഹോത്സവ് സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തി അഞ്ചാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ജില്ലയിലെ വിവിധ രക്തബാങ്കുകളിൽ ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ താലൂക്ക് കമ്മിറ്റി നേതൃത്വത്തിൽ സന്നദ്ധ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു.

കണ്ണൂർ ജില്ലാ ആശുപത്രി, എ കെ ജി ആശുപത്രി, ശ്രീചന്ദ്സ് സാറ മെമ്മോറിയൽ ബ്ലഡ് സെൻ്റർ എന്നിവിടങ്ങളിലാണ് രക്തം നൽകിയത്. സ്ത്രീകൾ ഉൾപ്പെടെ 102 പേർ രക്തം ദാനം ചെയ്തു.
താലൂക്ക് ജനറൽ സെക്രട്ടറി സായി മുഹമ്മദ്, പ്രസിഡൻ്റ് അനസ് ചെറുകുന്ന്, ജില്ലാ ക്യാമ്പ് കോ ഓർഡിനേറ്റർ ഷബീർ കുഞ്ഞിപ്പള്ളി, സെക്രട്ടറി എം.മുബാരിസ്, എയ്ഞ്ചൽസ് വിംഗ് ജനറൽ സെക്രട്ടറി ഷഹീറ കെ.പി, പ്രസിഡൻ്റ് സമീറ അഷ്‌റഫ്, കെ.പി ബിന്ദു, നിഷാന്ത് സാംസൺ, സമദ് കണ്ണൂർ സിറ്റി, അബൂബക്കർ പുറത്തീൽ, മുസവിർ വാരം, അബു ഷാ, ഷബീൽ വി.പി, ഫഹീം, നൗഷാദ് തയ്യിൽ, ബാദുഷ പി.പി, ദിപിൻ
എന്നിവർ നേതൃത്വം നൽകി.

ആഗസ്ത് 15 സ്വാതന്ത്ര്യ ദിനത്തിൽ കണ്ണൂർ ജില്ലാ ആശുപത്രി ബ്ലഡ് സെൻ്റർ, നാടുകാണി അൽ മഖർ കാരുണ്യം ദവാ സെൽ എന്നിവയുമായി സഹകരിച്ച് നാടുകാണി അൽ മഖർ ക്യാമ്പസിൽ 75 പേർ രക്തം ദാനം ചെയ്യുന്ന മെഗാ ക്യാമ്പും രക്ത ഗ്രൂപ്പ് നിർണ്ണയവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രക്തം ദാനം ചെയ്യാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 9947223623, 9895766587

രക്ത ദാനത്തിലൂടെ ജീവൻ പങ്കുവെക്കുന്നവരുടെ സ്നേഹ സംഗമം വേറിട്ട അനുഭവമായി. | Blood Donors Kerala Sneha Samgamam.

ഫോട്ടോ: ബ്ലഡ് ഡോണേഴ്സ് കേരള സ്നേഹസംഗമം തളിപ്പറമ്പ് ആർ.ഡി.ഒ ഇ പി മേഴ്സി ഉദ്ഘാടനം ചെയ്യുന്നു.
തളിപ്പറമ്പ് : ബ്ലഡ് ഡോണേഴ്സ് കേരള ജില്ലാ സ്നേഹസംഗമം തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന രക്ഷാധികാരി ഡോ. ഷാഹുൽ ഹമീദിൻ്റെ അദ്ധ്യക്ഷതയിൽ തളിപ്പറമ്പ് ആർ.ഡി.ഒ ഇ പി മേഴ്സി ഉദ്ഘാടനം ചെയ്തു. സിനിമാതാരങ്ങളായ സന്തോഷ് കീഴാറ്റൂർ, ശിവദാസ് കണ്ണൂർ എന്നിവർ വിശിഷ്ടാതിഥികളായി. സംസ്ഥാന ജനറൽ സെക്രട്ടറി ജെ സനൽലാൽ സംഘടനാ വിശദീകരണം നടത്തി. തളിപ്പറമ്പ് നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, കൗൺസിലർ കെ എം ലത്തീഫ്, ചിറക്കൽ ബുഷ്റ, വിജയ് നീലകണ്ഠൻ, ഷഫീഖ് മുഹമ്മദ്, സക്കീർ ഹുസൈൻ, നൗഷാദ് ബയക്കാൽ, സജിത്ത് വി.പി, സിനി ജോസഫ്, സമീർ പെരിങ്ങാടി, ബിജോയ് ബാലകൃഷ്ണൻ, എം.എസ് കോയിപ്ര, ഉണ്ണി പുത്തൂർ സംസാരിച്ചു. വാർഷിക ജനറൽ ബോഡി യോഗവും കണ്ണൂർ മലബാർ ചില്ലീസ് അവതരിപ്പിച്ച മിമിക്സും അരങ്ങേറി.
സമീർ മുതുകുറ്റി സ്വാഗതവും അനൂപ് സുശീലൻ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി
അജീഷ് തടിക്കടവ് (പ്രസിഡൻ്റ്)
മുഹമ്മദ് മുസമ്മിൽ 
നദീർ കാർക്കോടൻ (വൈസ് പ്രസിഡൻ്റ്)
സമീർ മുതുകുറ്റി (ജനറൽ സെക്രട്ടറി) ഷബീർ കുഞ്ഞിപ്പള്ളി,മുബാരിസ് എം (സെക്രട്ടറി)
നിഖിൽ തവറൂൽ (ട്രഷറർ)
എ.വി സതീഷ് (ഉപദേശക സമിതി ചെയർമാൻ) എന്നിവരെ തെരഞ്ഞെടുത്തു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0