July 2025 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
July 2025 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 31 ജൂലൈ 2025 | #NewsHeadlines

• 49 കുടുംബങ്ങളെ കൂടി വയനാട് ടൗണ്‍ഷിപ്പ് പദ്ധതിയുടെ പുനരധിവാസ ലിസ്റ്റിൽ; ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കൂടുതൽ നടപടികള്‍ക്ക് രൂപം നൽകി മന്ത്രിസഭാ യോഗം.

• ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി കത്തോലിക്കാ സഭ. പാളയത്ത് നിന്ന് ആരംഭിച്ച വായ മൂടിക്കെട്ടിയുള്ള പ്രതിഷേധമാർച്ച് രാജ്ഭവനിലേക്ക് നടത്തി.

• സമഗ്രശിക്ഷാ പദ്ധതി വഴി കേരളത്തിലെ വിദ്യാഭ്യാസമേഖലയ്ക്ക്‌ നൽകാനുള്ള കുടിശിക മറച്ചുവച്ച്‌ കേന്ദ്രസർക്കാർ. സമഗ്രശിക്ഷാ അഭിയാൻ ഫണ്ടിൽ എത്ര തുക വിതരണം ചെയ്തെന്ന രാജ്യസഭയിൽ ജോൺ ബ്രിട്ടാസ്‌ എംപി ഉന്നയിച്ച ചോദ്യങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ ഒഴിഞ്ഞുമാറി.

• ധർമസ്ഥലയിൽ സ്‌ത്രീകളെ കൊന്നുകുഴിച്ചിട്ടെന്ന വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക അന്വേഷക സംഘം പരിശോധന തുടരുന്നു. ബുധനാഴ്‌ച അഞ്ചിടങ്ങളിൽ കുഴിച്ചുവെങ്കിലും ഒന്നും കണ്ടെത്തിയില്ല.

• തെരുവുനായ്‌ക്കളെ ദയാവധത്തിന് വിധേയമാക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു. സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നം രൂക്ഷമായതിനെ തുടർന്നാണ് സർക്കാർ നിര്‍ണായക ഇടപെടൽ നടത്തിയത്.

• ജനങ്ങള്‍ക്ക് സുരക്ഷിതവും ഫലപ്രാപ്തിയുള്ളതും ഗുണനിലവാരമുള്ളതുമായ മരുന്നുകളും സൗന്ദര്യവര്‍ധക വസ്തുക്കളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ച് വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

• റഷ്യന്‍ തീരങ്ങളില്‍ അതിശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് ശക്തമായ സുനാമി തിരകള്‍ ആഞ്ഞടിച്ചു. റഷ്യയിലെ കാംചത്ക ഉപദ്വീപില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെയാണ് സുനാമി മുന്നറിയിപ്പ്.

• സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 25 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഡോ. കെ വാസുകിയെ പൊതു വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു. തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി എസ് ഷാനവാസ് ചുമതലയേൽക്കും. എൻ എസ് കെ ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 30 ജൂലൈ 2025 | #NewsHeadlines

• രാജ്യത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾക്ക് ഇന്ന് ഒരു വയസ്. ഒരു നാടിനെയാകെ ഭൂപടത്തിൽ നിന്ന് മായ്ച്ചുകളഞ്ഞ ദുരന്തത്തിൽ 298 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്.

• റഷ്യയുടെ കിഴക്കന്‍ തീരത്ത് അതിശക്തമായ ഭൂകമ്പം. ഇതിനെ തുടര്‍ന്ന് സുനാമി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. റിക്ടര്‍ സ്‌കെയില്‍ 8.7 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്.

• സംസ്ഥാനത്ത് വിവിധ മേഖലകളിലുള്ള വിദ്യാർഥികൾക്ക് പരസ്‌പരം അറിവ് പങ്കിടുന്നതിനും പ്രോജക്ടുകളിൽ സഹകരിക്കുന്നതിനും സംരംഭക ആശയങ്ങൾ യാഥാർഥ്യമാക്കുന്നതിനുമായി സംസ്ഥാനത്ത് ഫ്രീഡം സ്‌ക്വയറുകൾ സജ്ജമാക്കുന്നു.

• നവകേരള സദസിലെ നിർദേശങ്ങള്‍ പ്രകാരം സംസ്ഥാനത്ത് സർക്കാർ നടപ്പാക്കുന്നത് 229 പദ്ധതികള്‍. ഇതിനായി 980.25 കോടി രൂപയാണ് ചെലവിടുക. പദ്ധതികളുടെ അന്തിമ പട്ടിക സര്‍ക്കാര്‍ പുറത്തിറക്കി.

• പത്തുവർഷം മുമ്പ്‌ സ്‌ത്രീകളുടെ മൃതദേഹം കുഴിച്ചിട്ടതായി സാക്ഷി കാട്ടിക്കൊടുത്ത നേത്രാവതിക്കരയിലെ സ്‌നാനഘട്ടിൽ കുഴിക്കൽ തുടങ്ങി. ചൊവ്വ ഉച്ചവരെ 10 തൊഴിലാളികൾ നടത്തിയ കുഴിക്കൽ കനത്ത മഴയായതിനാൽ നിർത്തി.

• ഇന്ത്യൻ ബാങ്കുകളിൽ 67,000 കോടി രൂപയുടെ നിക്ഷേപങ്ങൾ അവകാശികളില്ലാതെ കിടക്കുന്നതായി കേന്ദ്രസർക്കാർ. പൊതുമേഖലാ ബാങ്കുകളാണ് 87% നിക്ഷേപവും കൈവശം വച്ചിരിക്കുന്നതെന്നും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി.

• കർഷകരിൽനിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 33.89 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല്‌ സംഭരണ ചുമതലയുള്ള സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷനാണ്‌ തുക അനുവദിച്ചത്‌.

• യെമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും എക്‌സിലെ പോസ്റ്റ് ഒഴിവാക്കിയത് വാർത്ത ഏജൻസിയാണെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ.

• മാത്യു കുഴൽനാടന്‍ എംഎല്‍എക്കെതിരെ ഇഡി അന്വേഷണം. ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ച കേസിൽ ഇഡി അന്വേഷണം ആരംഭിച്ചു. മാത്യു കുഴൽനാടനെ ഇഡി ഉടൻ ചോദ്യം ചെയ്യും.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 29 ജൂലൈ 2025 | #NewsHeadlines

• കോട്ടയം വൈക്കത്ത് കാട്ടിക്കുന്നില്‍ യാത്രക്കാരുണ്ടായിരുന്ന വള്ളം മറിഞ്ഞ് അപകടം.  വള്ളത്തിലുണ്ടായ 22 പേരെ രക്ഷപെടുത്തി. ഒരാളെ കാണാതായി.

• യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണ. ഇതുസംബന്ധിച്ച വിവരം ലഭിച്ചെന്നും മോചനം സംബന്ധിച്ച തുടർ ചർച്ചകൾ നടക്കുമെന്നും കാന്തപുരം എ പി അബൂബക്കർ മുസലിയാർ അറിയിച്ചു.

• ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (SIR) തുടർച്ചയായി പുറത്തിറക്കാനിരിക്കുന്ന കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.

• കെ ഫോൺ നെറ്റ്‍വർക്കിൽ വേഗതക്കുറവുണ്ടെന്നും സർക്കാർ വകുപ്പുകൾ മറ്റ് സേവനദാതാക്കളിലേക്ക് മാറാൻ അനുമതി തേടുന്നു എന്നുമുള്ള മനോരമ വാർത്തയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങി അധികൃതർ.

• സംസ്ഥാനത്ത് കാൻസർ പ്രതിരോധത്തിന് സുപ്രധാന നീക്കവുമായി ആരോ​ഗ്യവകുപ്പ്. ഗർഭാശയഗള (സെർവിക്കൽ) കാൻസർ പ്രതിരോധത്തിനായി പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികൾക്ക് എച്ച്പിവി വാക്‌സിനേഷൻ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

• തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട്‌ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം പേര്‌ ഉൾപ്പെടുത്താൻ ഇതുവരെ ലഭിച്ചത്‌ 2,54,028 അപേക്ഷ. തിരുത്തലിന്‌ 2281 അപേക്ഷയും സ്ഥാനംമാറ്റാൻ 15753 അപേക്ഷയും ലഭിച്ചു.

• പത്തുവർഷം മുമ്പ് നിരവധി സ്ത്രീകളെ കൊന്നു കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തിയ സാക്ഷിയുമായി പ്രത്യേക അന്വേഷക സംഘം ധർമസ്ഥലയിലെത്തി. കുഴിച്ചിട്ടുവെന്ന് ഇയാൾ അവകാശപ്പെടുന്ന നേത്രാവതി കുളിക്കടവിന്‌ സമീപം 15 സ്ഥലങ്ങൾ സംഘം അടയാളപ്പെടുത്തി.

• ഒമാനിൽ പിഴയില്ലാതെ വിസ പുതുക്കൽ ആനുകൂല്യം 2025 ഡിസംബർ 31 വരെ നീട്ടികൊണ്ട് തൊഴിൽ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ജൂലൈ 31 ന് അവസാനിക്കും എന്നതായിരുന്നു നേരെത്തെ അറിയിച്ചത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 28 ജൂലൈ 2025 | #NewsHeadlines

• സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് 
പ്രഖ്യാപിച്ചു.

• ആശാവർക്കർമാരുടെ ഇൻസെന്റീവ് വർദ്ധനവ് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് എന്തെങ്കിലും അറിയിപ്പോ സ്ഥിരീകരണമോ ലഭിച്ചിട്ടില്ലെന്ന് ഡോ.ജോൺ ബ്രിട്ടാസ് എംപി.

• വയനാട് തുരങ്കപാതയ്ക്ക് 2134 കോടി രൂപ ചെലവിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായും, പാതയുടെ പ്രവൃത്തി ഓണസമ്മാനമായി നാടിന് നൽകാനാകുമെന്നും ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

• ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ തിക്കിലും തിരക്കിലുംപ്പെട്ട് ആറ് മരണം. മാൻസാ ദേവി ക്ഷേത്രത്തിലാണ് സംഭവം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ 9 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

• ആഴ്ചകളായി തുർക്കിയിൽ കാട്ടുതീ പടരുകയാണ്. ഞായറാഴ്ച പുലർച്ചെ രാജ്യത്തെ നാലാമത്തെ വലിയ നഗരമായ ബർസയിൽ കാട്ടുതീ പടര്‍ന്നു. 1,700-ലധികം ആളുകൾ വീടുകൾ വിട്ട് പലായനം ചെയ്തു.

• ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ ചൊവ്വ വരെയും കർണാടക തീരങ്ങളിൽ വ്യാഴം വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

• സൗദി അറേബ്യയിലെ ഫാർമസി മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കാനുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം ഞായറാഴ്‌ച മുതൽ പ്രാബല്യത്തിൽ വന്നു.

• വേടന്റെ റാപ് സംഗീതം കലിക്കറ്റ് സർവകലാശാല ബിരുദ സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെയുള്ള ഡോ. എം എം ബഷീറിന്റെ റിപ്പോർട്ട് മലയാളം പഠനബോർഡിന് കൈമാറിയില്ല.

• രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ജീവനക്കാരുടെ കൂട്ടപിരിച്ചുവിടലിനൊരുങ്ങുന്നു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 27 ജൂലൈ 2025 | #NewsHeadlines

• സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

• കനത്ത മഴയെ തുടര്‍ന്ന് പാലക്കാട് നെല്ലിയാമ്പതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി. ഇനയൊരു അറിയിപ്പ് ഉണ്ടാകുന്നത് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകില്ല.

• സംസ്ഥാനത്ത്‌ തുടരുന്ന തീവ്രമഴയിൽ വ്യാപക നാശം. മഴക്കെടുതിയിൽ കണ്ണൂരിൽ രണ്ടുപേരും ഇടുക്കിയിൽ രണ്ടുപേരും മരിച്ചു.

• തിരുവോണത്തിന്‌ 40 ദിവസം ബാക്കി നിൽക്കെ ട്രെയിനുകളിൽ റിസർവേഷൻ ടിക്കറ്റുകൾ കിട്ടാനില്ല. സെപ്‌തംബർ അഞ്ചിനാണ്‌ തിരുവോണം. തിരുവനന്തപുരത്തുനിന്ന്‌ കാസർകോട്ടേക്കും തിരിച്ചുമുള്ള ട്രെയിനുകളിൽ സ്ലീപ്പർ ടിക്കറ്റുകളുടെ വെയിറ്റിങ്‌ ലിസ്റ്റ്‌ 100 കടന്നു.

• ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ സംഭവത്തിൽ സമഗ്രാന്വേഷണത്തിന്‌ പ്രത്യേകസംഘം. ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ്‌ സി എൻ രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് അന്വേഷിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ്‌ തീരുമാനം.

• മണിപുരിലെ അഞ്ച്‌ ജില്ലകളിൽ വിവിധ സേനാവിഭാഗങ്ങൾ നടത്തിയ സംയുക്ത പരിശോധനയിൽ വൻ ആയുധവേട്ട. 90 തോക്കുകളും 728 വെടിയുണ്ടകളും സ്‌ഫോടകവസ്‌തുക്കളും അടക്കമുള്ളവയാണ്‌ പിടിച്ചെടുത്തത്‌.

• കുവൈത്തിൽ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ മുളകുഴ സ്വദേശി സ്നേഹ സൂസൻ ബിനു ആണ് മരിച്ചത്.

• വയനാട് മക്കിമലയിൽ അതീവ ജാഗ്രത നിർദേശം. വനത്തിനുള്ളിൽ മണ്ണിടിച്ചിലുണ്ടായതായി സംശയംമുണ്ട്. തവിഞ്ഞാൽ പുഴയിൽ നീരൊഴുക്കും ശക്തമാണ്. പുഴയുടെ തീരത്തുള്ളവർത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 26 ജൂലൈ 2025 | #NewsHeadlines

• ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ ഇന്ന് എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

• കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന്‌ തടവുചാടിയ കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്കകം പൊലീസ്‌ പിടികൂടി. വെള്ളി പുലർച്ചെയാണ്‌ ജയിൽചാടിയത്‌.

• സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷയെ സംബന്ധിച്ച് അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

• സ്കൂൾ സമയമാറ്റത്തിൽ നിലവിൽ തീരുമാനിച്ച സമയക്രമീകരണവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി ശിവൻകുട്ടി.

• മുൻ മുഖ്യമന്ത്രിയും സിപിഐ എമ്മിന്റെ സമുന്നത നേതാവുമായിരുന്ന വി എസ്‌ അച്യുതാനന്ദനെ അനുസ്‌മരിക്കാൻ ആഗസ്‌ത്‌ ഒന്നിന്‌ തിരുവനന്തപുരത്ത്‌ സമ്മേളനം ചേരും.

• ഒമ്പത് വർഷത്തിനുള്ളിൽ സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് അയ്യായിരം കോടിരൂപ ചെലവഴിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

• തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ ആഗസ്‌ത്‌ ഏഴുവരെ പേരു ചേർക്കാനും തിരുത്താനും അവസരം. 2025 ജനുവരി ഒന്നിനകം 18 വയസ്സ് പൂർത്തിയായവർക്ക് പേര് ചേർക്കാം. കരട്‌ വോട്ടർപ്പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പു കമീഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

• ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് രാജിവച്ച ജഗ്‌ദീപ്‌ ധൻഖറിന് യാത്രയയപ്പ്‌ നൽകില്ലെന്ന നിലപാടിൽ ഉറച്ച്‌ കേന്ദ്രസർക്കാർ. രാജി സ്വീകരിച്ചതിനാല്‍ യാത്രയയപ്പ്‌ പ്രായോഗികമല്ലെന്നാണ്‌ വിശദീകരണം.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 25 ജൂലൈ 2025 | #NewsHeadlines

• വി എസിന് ആദരാഞ്ജലി അർപ്പിച്ച് മന്ത്രിസഭ, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി രണ്ടാംഘട്ട ക്യാമ്പസ് നിര്‍മാണത്തിന് 28 ഏക്കര്‍ ഭൂമി.

• സംസ്ഥാനത്ത്‌ വരുംദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന്‌ കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും നാളെ  കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും ഓറഞ്ച്‌ അലർട്ട്‌.

• ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 831 കോടി രൂപ അനുവദിച്ചു.

• കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ മറ്റൊരു കുതിച്ചുചാട്ടം കൂടി, ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണത്തിന് തുടക്കമാകുന്നു.

• താരസംഘടന ‘അമ്മ’യിലെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് 6 പേർ. ജഗദീഷ്, ശ്വേത മേനോൻ, ദേവൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവർ പത്രിക സമർപ്പിച്ചു.

• ഗൂഗിൾ, മൈക്രോസോഫ്‌റ്റ്‌ പോലുള്ള വൻകിട യുഎസ് ടെക്‌ കമ്പനികൾ ഇന്ത്യക്കാരായ ജീവനക്കാരെ നിയമിക്കുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

• കേരളത്തിലെ 95 ശതമാനം കുടുംബങ്ങൾക്കും സ്വന്തമായി വീടുണ്ടെന്ന്‌ പഠന റിപ്പോർട്ട്‌. സർക്കാർ തലത്തിലും അല്ലാതെയുമുള്ള പിന്തുണയാണ്‌ ഈ നേട്ടത്തിന്‌ പിന്നിലെന്ന്‌ ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ 2019വരെയുള്ള വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ‘കേരള പഠനം’ റിപ്പോർട്ട്‌ പറയുന്നു.

• രാജ്യത്തെ സൂക്ഷ്മ‑ചെറുകിട‑ഇടത്തരം (എംഎസ്എംഇ) വ്യവസായ സംരംഭങ്ങളുടെ തകര്‍ച്ചയിലേക്ക് വഴിതുറന്ന് ഇന്ത്യ‑യുകെ സ്വതന്ത്ര വ്യാപാര കരാര്‍ (എ‌ഫ‌്ടിഎ) ഒപ്പിട്ടു.

• ശബരിമലയിലെ വിവാദ ട്രക്ടർ യാത്ര നടത്തിയ സംഭവത്തിൽ എഡിജിപി അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും നടപടിവേണമെന്നും ഡിജിപി
ഡിജിപിയുടെ റിപ്പോര്‍ട്ട് . തിങ്കളാഴ്ചയാണ് ഡിജിപി സര്‍ക്കാരിന് റിപ്പോർട്ട് നൽകിയത്. 


ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 24 ജൂലൈ 2025 | #NewsHeadlines

• പതിനായിരങ്ങളെ സാക്ഷിയാക്കി വി എസ് എന്ന ചുവന്ന നക്ഷത്രത്തിന് അന്ത്യാഞ്ജലി. പെരുമഴയെ തോൽപ്പിച്ച്, തിമിർത്ത് പെയ്ത ജനക്കൂട്ടത്തെ സാക്ഷിയാക്കി വലിയ ചുടുകാട്ടിലെ പ്രിയസഖാകൾക്കൊപ്പം ചേർന്നു.

• തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപ്പട്ടിക പുതുക്കാനുള്ള കരട്‌ പട്ടിക പ്രസിദ്ധീകരിച്ചു. 1034 തദ്ദേശസ്ഥാപനങ്ങളിലെ 20,998 വാർഡുകളിലായി 2,66,78,256 വോട്ടർമാരാണുള്ളത്. ഇതിൽ 1,26,32,186 പുരുഷന്മാരും 1,40,45,837 സ്ത്രീകളും 233 ട്രാൻസ്‌ജെൻഡറുമാണ്. ആഗസ്ത് ഏഴുവരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം.

•  ജോലിചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിത താമസത്തിനായി വനിത, ശിശു വികസന വകുപ്പ് പുതുതായി 10 ഹോസ്റ്റലുകൾ ആരംഭിക്കുന്നു. ആറ് ഹോസ്റ്റലുകളുടെ നിർമാണത്തിന് വർക്ക് ഓർഡർ നൽകി. മറ്റുള്ളവയുടെ വർക്ക് ഓർഡർ ഉടൻ നൽകും. 633 ബെഡ്ഡുകളുള്ള ഹോസ്റ്റലാണ് പരി​ഗണനയിൽ.

• കേരളത്തിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

• അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനെ ഇന്ത്യക്കാരനെ കൂട്ടം ചേർന്ന് ആക്രമിച്ച് നഗ്നനാക്കി വഴിയിലുപേക്ഷിച്ചതായി റിപ്പോർട്ട്. തലസ്ഥാന നഗരമായ ഡബ്ലിന് സമീപത്തുള്ള ടാലറ്റില്‍ ആണ് നാല്‍പതുകാരന്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്.

• ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ഓപ്പണിങ് കൂട്ടുകെട്ടില്‍ കെ എല്‍ രാഹുലും യശസ്വി ജയ്സ്വാളും ചേര്‍ന്ന് 94 റണ്‍സ് നേടി. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു.

• പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെന്റിന്റെ ഇരു സഭകളും തുടര്‍ച്ചയായ മൂന്നാം ദിവസവും സ്തംഭിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ വരുന്ന തിങ്കളാഴ്ച ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യും.

• അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ച ബ്രിട്ടീഷ് പൗരന്മാരുടെ കുടുംബത്തിന് മൃതദേഹങ്ങള്‍ മാറിനല്‍കിയെന്ന് പരാതി. ഇതോടെ സംസ്കാര ചടങ്ങുകള്‍ മാറ്റിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഒരു മൃതദേഹ പേടകത്തില്‍ രണ്ടുപേരുടെ മൃതദേഹാവശിഷ്ടങ്ങളുണ്ടായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.

• നിപ രോഗ സാഹചര്യത്തിൽ മൂന്ന് വവ്വാലുകളുടെ ജഡം പരിശോധനക്കായി ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലേക്ക് അയച്ചതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. രണ്ടു പേർക്കാണ് നിലവില്‍ പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ചിട്ടുള്ളത്.

• പിതൃസ്മരണയിൽ ഇന്ന് കർക്കടക വാവ്. പിതൃമോക്ഷം തേടി ആയിരങ്ങൾ ബലിതർപ്പണം നടത്തുകയാണ്. ബലിതർപ്പണത്തിനായി ക്ഷേത്രങ്ങളിലും പ്രധാന സ്നാന ഘട്ടങ്ങളിലും ഭക്തരുടെ തിരക്കാണ് അനുഭവപ്പെടുന്നത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 23 ജൂലൈ 2025 | #NewsHeadlines

• വി എസ് അച്യുതാനന്ദന്റെ വിലാപയാത്ര ആലപ്പുഴയിൽ എത്തി. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര പുലർച്ചെ 1 മണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്.

• മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സംസ്കാരവുമായി ബന്ധപ്പെട്ട് ഇന്ന് ആലപ്പുഴ ജില്ലയിൽ ഗതാഗത നിയന്ത്രണം. സംസ്കാര ചടങ്ങ് കഴിയുന്നതുവരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

• പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെന്റിന്റെ ഇരുസഭകളും. സര്‍ക്കാരിന്റെ മര്‍ക്കടമുഷ്ടിക്കെതിരെ പ്രതിപക്ഷം പ്രതിരോധം തീര്‍ത്തതോടെ ഇരു സഭകളും ഇന്നലെ പിരിഞ്ഞു.

• ഇന്ത്യയും യുഎസും തമ്മിലുള്ള ഇടക്കാല ഉഭയകക്ഷി വ്യാപാര കരാര്‍ ഉടന്‍ സാധ്യമായേക്കില്ലെന്ന് റിപ്പോര്‍ട്ട്. കാര്‍ഷിക, പാലുല്പന്നങ്ങളുടെ താരിഫ് സംബന്ധിച്ച തര്‍ക്കത്തില്‍ ചര്‍ച്ചകള്‍ സ്തംഭിച്ചിരിക്കുകയാണ്.

• വിവിധ ക്രിക്കറ്റ് ലീഗുകളില്‍ പങ്കെടുക്കുന്ന ടീമുകളൊന്നിക്കുന്ന ചാമ്പ്യന്‍സ് ലീഗ് ടി20 ടൂര്‍ണമെന്റ് വീണ്ടും തിരിച്ചെത്തിയേക്കും. കഴിഞ്ഞ ദിവസം നടന്ന ഐസിസി വാർഷിക യോ​ഗത്തിൽ ടൂര്‍ണമെന്റ് പുനരാരംഭിക്കാന്‍ തീരുമാനമായതായാണ് റിപ്പോര്‍ട്ട്.

• 2036 ഒളിമ്പിക്സ്, പാരാലിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ദോഹ ബിഡ് സമര്‍പ്പിക്കാനൊരുങ്ങുന്നു. 2022 ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് വിജയകരമായി നടത്തിയതോടെയാണ് ഒളിമ്പിക്സും നടത്താന്‍ ഖത്തര്‍ ശ്രമിക്കുന്നത്.

• യുഎഇയിലെ ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയന്റെ സംസ്കാരം ഇന്ന്. കേരളപുരത്തെ വീട്ടുവളപ്പിലാണ് സംസ്കാരം.

• കേരളത്തിൽ ജൂലൈ 26 വരെ അതിശക്തമായതുമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളിൽ ശക്തമായതും അതിശക്തമായതുമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 22 ജൂലൈ 2025 | #NewsHeadlines

• മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തിങ്കളാഴ്ച വൈകുന്നേരം 3.20 ഓടെയാണ് മരണം.

• വി എസ് അച്യുതാനന്ദന് അന്ത്യാഞ്ജലിയർപ്പിക്കാൻ ജനസാഗര സംഗമം ഇരമ്പി. എകെജി പഠന ​ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്ക് ആയിരങ്ങളാണ് എത്തിയത്.

• മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി. മഹാത്മാഗാന്ധി സർവകലാശാല, കേരള സർവകലാശാല പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു.

• ഉപരാഷ്ട്രപി ജ​ഗ്ദീപ് ധൻകർ രാജിവെച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് രാജിക്കത്ത് കൈമാറി. 2022 ഓഗസ്റ്റിലാണ് ജഗ്ദീപ് ധന്‍കര്‍ രാജ്യത്തിന്റെ 14-ാമത് ഉപരാഷ്ട്രപതിയായി ചുമതലയേറ്റത്.

• കാർത്തികപ്പള്ളി ഗവ. യുപി സ്​കൂളിൽ കോൺഗ്രസ്​, കെഎസ്​യു അതിക്രമം. കനത്ത മഴയിൽ ഉപയോഗിക്കാത്ത സ്കൂൾ കെട്ടിടം തകർന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരാഭാസം. കുട്ടികൾക്ക്​ ഭക്ഷണം ഒരുക്കിവച്ചിരുന്ന പാത്രങ്ങൾ വലിച്ചെറിഞ്ഞു. ഭക്ഷണത്തിൽ മണ്ണുവാരിയിട്ടു.

• വെസ്റ്റിന്‍ഡീസിനെതിരാ­യ ആദ്യ ടി20 ക്രിക്കറ്റ് മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 18.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

• ഫിഡെ വനിതാ ചെസ് ലോകകപ്പില്‍ ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖ് സെമിഫൈനലില്‍ പ്രവേശിച്ചു. സ്വന്തം നാട്ടുകാരിയായ ഹരിക ദ്രോണവല്ലിയെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തിയാണ് ദിവ്യ സെമി ടിക്കറ്റെടുത്തത്.

• ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ നോട്ടീസ് നല്‍കി എംപിമാര്‍.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 21 ജൂലൈ 2025 | #NewsHeadlines

• സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

• ഓണം വിഭവസമൃദ്ധമാക്കാൻ മലയാളികൾക്ക് ഇക്കുറിയും സംസ്ഥാന സർക്കാരിന്റെ കൈത്താങ്ങ്. സംസ്ഥാനത്തെ മഞ്ഞ കാർഡ് ഉടമകളായ ആറുലക്ഷം കുടുംബങ്ങൾക്ക്‌ 15 ഇനങ്ങളടങ്ങിയ ഓണകിറ്റ്‌ സൗജന്യമായി നൽകും.

• വിതുരയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്.

• ധർമ്മസ്ഥല കൂട്ട കൊലപാതക കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം പ്രഖ്യാപിച്ച് കർണാടക സർക്കാർ. ഡിജിപി റാങ്കിലുള്ള പ്രണവ് മൊഹന്തി ഐപിഎസിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കേസ് അന്വേഷിക്കുക.

• സംസ്ഥാനത്തിന്റെ ഊർജ ഭദ്രതയ്ക്ക്‌ ജലാശയങ്ങളെ പ്രയോജനപ്പെടുത്തി വൈദ്യുതി ഉൽപാദനം വർധിപ്പിക്കാനൊരുങ്ങി സർക്കാർ. ജലസേചന വകുപ്പിന്റെ അധീനതയിലുള്ള മൂന്നു ഡാമുകളിൽ ഒഴുകുന്ന സോളാർ നിലയം സ്ഥാപിക്കാൻ വിശദപഠനം നടത്തി.

• മതിയായ സാങ്കേതിക സംവിധാനമൊരുക്കാതെ സോഫ്‌റ്റ്‌വെയർ അപ്‌ഗ്രേഡ്‌ ചെയ്‌തതോടെ രാജ്യത്തെ തപാൽ ഓഫീസുകൾ മന്ദഗതിയിൽ. കഴിഞ്ഞ ദിവസങ്ങളിൽ സേവനങ്ങൾക്കായി സബ്‌ പോസ്‌റ്റ്‌ ഓഫീസിലും ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിലുമെത്തിയവർ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു.

• ഇന്ന് തുടങ്ങുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം ഭരണപക്ഷ — പ്രതിപക്ഷ പോരിന് വേദിയായി.

• കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. ഒരു കിലോ എംഡിഎംഎയുമായി ഒരു സ്ത്രീയടക്കം 4 പേർ പൊലീസ് പിടിയിലായി. പത്തനംതിട്ട സ്വദേശിയായ യുവതിയും ഇവരെ കാത്തു നിന്നിരുന്ന മൂന്ന് പേരുമാണ് പിടിയിലായത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 20 ജൂലൈ 2025 | #NewsHeadlines

• സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി.

• സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന കാര്യക്ഷമമായും സമയബന്ധിതമായും പൂര്‍ത്തിയാക്കുന്നതിന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിർദേശം നൽകി.

• തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ കരട്‌ പട്ടികയിൽ 2.67 കോടി വോട്ടർമാർ. 1.26 കോടി പുരുഷന്മാരും 1.40 കോടി സ്‌ത്രീകളും 233 ട്രാൻസ്‌ജെൻഡർമാരുമാണ്‌ പട്ടികയിലുള്ളത്‌.

• മലയാളികൾക്ക്‌ അല്ലലില്ലാതെ ഓണം ആഘോഷിക്കാൻ ഇക്കുറിയും സംസ്ഥാനസർക്കാരിന്റെ കരുതൽ. ആറുലക്ഷം കുടുംബങ്ങൾക്ക്‌ (മഞ്ഞ കാർഡ്‌) 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ്‌ സൗജന്യം.

• കാർഷികോൽപ്പന്ന കയറ്റുമതിയിലൂടെ കേരളത്തിലേക്കെത്തിയത്‌ 4699.02 കോടി രൂപ. മുന്‍വര്‍ഷത്തേക്കാള്‍ 175.54 കോടി രൂപ അധികം നേടി.

• സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ നടപടി കൂടുതൽ കടുപ്പിപ്പ്‌ കേരള പൊലീസ്‌. നിലവിലെ കേസുകളെക്കുറിച്ച്‌ പൊലീസ്‌ വിശകലം ചെയ്യും. കുറ്റകൃത്യങ്ങളുടെ പൊതുസ്വഭാവം പഠിക്കാനാണിത്‌.

• കേരളത്തിൽ നിരോധനത്തിന് ശേഷം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എസ്ഡിപിഐ ആയി മാറിയെന്നും ഇവരെ നിരീക്ഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു.

• പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് നെടുമങ്ങാട് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ് എന്ന 19കാരനാണ് മരിച്ചത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 19 ജൂലൈ 2025 | #NewsHeadlines

• കൊല്ലത്ത് വിദ്യാർഥി ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ്റെ സംസ്കാരം ഇന്ന് നടക്കും. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും 10 മണിയോടെ മൃതദേഹം സ്കൂളിൽ എത്തിക്കും.

• സംസ്ഥാനത്ത് ഇന്നും അതി തീവ്ര മഴ തുടരും. 5 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്.

• നിപയിൽ ആശ്വാസം. പാലക്കാട് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ച 32കാരന് വിശദമായ പരിശോധനയിൽ നിപ നെഗറ്റീവെന്ന് സ്ഥിരീകരിച്ചു.

• അതിതീവ്ര മഴ സാധ്യതയുള്ളതിനാൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കാസർകോട്, കണ്ണൂർ, വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.

• ലാസ്റ്റ് ​ഗ്രേഡ് സർവന്റ് റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിന്റെ തൊട്ടടുത്ത ദിവസം പുതിയ റാങ്ക് പട്ടിക (കാറ്റഗറി നമ്പർ 535 / 2023 ) പ്രസിദ്ധീകരിച്ച് കേരള പിഎസ്‍സി. 14 ജില്ലകളിൽ മുഖ്യപട്ടികയിലും സപ്ലിമെന്ററി പട്ടികയിലുമായി 17549 പേരാണുള്ളത്.

• നിമിഷപ്രിയയുടെ മോചന ചർച്ചകൾക്കായി മധ്യസ്ഥ സംഘത്തെ യമനിൽ പോകാൻ അനുവദിക്കുന്ന ആവശ്യത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കണമെന്ന്‌ സുപ്രീംകോടതി.

• ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയത് ഗുരുതരമായ നിയമ ലംഘനം എന്ന് റിപ്പോർട്ട്.

• ഉക്രെ‍യ‍്ന്‍ യുദ്ധത്തില്‍ റഷ്യയ്ക്കെതിരായ പു­തിയ നടപടികളുടെ ഭാഗമായി, റഷ്യന്‍ ഊര്‍ജ കമ്പനിയായ റോസ്‍നെഫ്റ്റിന്റെ ഇന്ത്യന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് യൂറോപ്യൻ യൂണിയൻ.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 18 ജൂലൈ 2025 | #NewsHeadlines

• സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്.

• മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം ഇന്ന്. കെപിസിസി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം പുതുപ്പള്ളിയിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.

• കൊല്ലം തേവലക്കരയിൽ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വീഴ്ച സ്‌കൂളിൻ്റെത്. വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ സ്‌കൂള്‍ പാലിച്ചിട്ടില്ല എന്ന് റിപ്പോർട്ട്.

• മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ കർഷകരിൽനിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡി നൽകാനായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

• തിരുവനന്തപുരം ടെക്‌നോപാർക്കിൽ ആറ്‌ പുതിയ കെട്ടിടങ്ങൾകൂടി പൂർത്തിയാകുന്നു. ഇതോടെ പതിനായിരത്തിലേറെ തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടും. ഈ മാസം പൂർത്തിയാകുന്ന കൊമേഷ്യൽ കം ഐടി കെട്ടിടം 50,000 ചതുരശ്രയടിയിലാണ്‌.

• പൊതു ആവശ്യങ്ങൾക്ക്‌ ഭൂമിയേറ്റെടുക്കുമ്പോൾ വീടും ജീവനോപാധിയും നഷ്‌ടപ്പെടുന്നവരെ മാത്രം പുനരധിവസിപ്പിച്ചാൽ മതിയെന്ന്‌ സുപ്രീംകോടതി.

• ഓണം സമൃദ്ധമായി ആഘോഷിക്കാൻ ഇക്കുറി സപ്ലൈകോയുടെ ഗിഫ്‌റ്റ്‌ കാർഡുകൾ. സപ്ലൈകോയിൽനിന്ന്‌ ലഭിക്കുന്ന കാർഡുകൾ പ്രിയപ്പെട്ടവർക്ക്‌ ഓണാശംസയ്‌ക്കൊപ്പം കൈമാറാം.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 17 ജൂലൈ 2025 | #NewsHeadlines

• കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

• സംസ്ഥാനത്ത് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പ് നൽകി. കണ്ണൂര്‍, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ റെഡ് അലര്‍ട്ട്.

• സ്വകാര്യ ബസ് ഉടമകള്‍ ജൂലൈ 22ന് നടത്താനിരുന്ന സമരം പിന്‍വലിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. വിദ്യാര്‍ഥി കണ്‍സെഷന്‍ വിഷയത്തില്‍ അടുത്തയാഴ്ച വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

• സംസ്ഥാനത്ത് വീണ്ടും നിപ. പാലക്കാട് ചങ്ങലീരിയിൽ നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനും രോഗം സ്ഥിരീകരിച്ചു.

• കേരള എന്‍ജിനീയറിങ്പ്രവേശന നടപടിയില്‍ ഈ വര്‍ഷം ഇടപെടാനില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. പുതുക്കിയ റാങ്ക് പട്ടിക റദ്ധാക്കില്ലെന്നും ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചു വ്യക്തമാക്കി.

• അസ്സമിൽ മുസ്ലീം അനധികൃത കുടിയേറ്റക്കാരെ അനുവദിക്കില്ലായെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. 3300 കുടുംബങ്ങളെ ഇതിനോടകം കുടിയൊഴിപ്പിച്ചിട്ടുണ്ട്.

• നിമിഷപ്രിയയ്ക്ക് മാപ്പ് നല്‍കാനാവില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് സഹോദരന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

• റിസർവ് ബാങ്കിന്റെ ഉപസ്ഥാപനമായിരുന്ന ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ(ഐഡിബിഐ)യുടെ ഓഹരികൾ കുത്തകകൾക്ക്‌ കൈമാറാനുള്ള നടപടി കേന്ദ്രസർക്കാർ പൂർത്തിയാക്കി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 16 ജൂലൈ 2025 | #NewsHeadlines

• കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രവേശന നടപടിയെ ബാധിക്കുന്ന തീരുമാനം എടുക്കില്ലെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.

• സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. എറണാകുളം ഇടുക്കി തൃശ്ശൂർ കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് അതിശക്തമഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നത്. മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലേർട്ടുമാണ്.

• സ്‌കൂള്‍ സമയ മാറ്റത്തില്‍ പിന്നോട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ആരുമായും ചര്‍ച്ചക്ക് തയ്യാര്‍ ആണെന്നും മന്ത്രി അറിയിച്ചു.

• യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിര്‍ഭരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

• ഇന്ത്യയിൽ പ്രതിവർഷം പാമ്പുകടിയേറ്റ്‌ മരിക്കുന്നത്‌ 60,000 പേർ. അതും ലോകത്തെ പാമ്പുകടി മരണത്തിന്റെ പകുതി. എന്നാൽ താലൂക്ക്‌ ആശുപത്രികളിൽവരെ പ്രതിവിഷവും (ആന്റി വെനം) ചികിത്സയും ഉള്ളതിനാൽ എന്നാൽ കേരളത്തിലിത്‌ മുപ്പതുമാത്രം.

• സംസ്ഥാന സർക്കാരിന്റെ ദൈനംദിനപ്രവർത്തനങ്ങളിൽ നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യ ഉപയോ​ഗപ്പെടുത്തുമെന്ന് വ്യവസായമന്ത്രി പി രാജീവ്. കൊച്ചിയില്‍ ഐബിഎമ്മിന്റെ ഇക്കോസിസ്റ്റം ഇന്‍കുബേഷന്‍ സെന്ററിന്റെ ഉദ്ഘാടനശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

• 22 മണിക്കൂർ യാത്രയ്‌ക്കൊടുവിൽ ശുഭാംശു ശുക്ലയും സംഘവുമായി ഡ്രാഗൺ പേടകം കലിഫോർണിയയിലെ സാന്റിയാഗോയ്‌ക്ക്‌ സമീപം പസിഫിക് സമുദ്രത്തിൽ ഇറങ്ങി.

• സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഡിജിറ്റൽ റവന്യു കാർഡ് പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. കേന്ദ്ര ഭരണ പരിഷ്‌കരണ വകുപ്പിൽ സംസ്ഥാന സഹകരണ സംരംഭ പദ്ധതിയുടെ കീഴിൽ നടപ്പാക്കുന്ന പതിനൊന്ന്‌ ഇനങ്ങളിൽ ഒന്നാമതായാണ് പദ്ധതി ഇടംപിടിച്ചത്‌.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 15 ജൂലൈ 2025 | #NewsHeadlines

• വി സി നിയമന കേസിൽ ഗവർണർക്ക് ഹൈക്കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. താത്ക്കാലിക വി സി നിയമനം സർക്കാർ പട്ടികയിൽ നിന്ന് വേണമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

• അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ 18 ദിവസത്തെ വാസം പൂർത്തിയാക്കി ഇന്ത്യൻ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്‌റ്റൻ ശുഭാംശു ശുക്ലയും സംഘവും മടക്കയാത്ര തുടങ്ങി. 22 മണിക്കൂർ യാത്രക്കൊടുവിൽ ചൊവ്വ പകൽ മൂന്നോടെ പേടകം കലിഫോർണിയക്കടുത്ത്‌ പസിഫിക്കിൽ സ്‌പ്ലാഷ്‌ ഡൗൺ ചെയ്യും.

• സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരുലക്ഷം പേരുടെ വീടുകളിൽ സൗജന്യ സൗരോർജപ്ലാന്റ്‌ സ്ഥാപിക്കാൻ സർക്കാർ. ലൈഫ് മിഷൻ, പുനർഗേഹം വീടുകളിലാണ്‌ ഹരിത വരുമാന പദ്ധതി വഴി അനർട്ട്‌ പ്ലാന്റ്‌ സ്ഥാപിക്കുന്നത്‌.

• അതിർത്തിപ്രശ്നങ്ങൾ പരിഹരിക്കാൻ ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിൽ പുരോഗതി കൈവരിക്കണമെന്ന്‌ വിദേശമന്ത്രി എസ് ജയ്ശങ്കർ ചൈനീസ് വിദേശമന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്‌ചയിൽ ആവശ്യപ്പെട്ടു.

• വളർത്തു പൂച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചത് പേവിഷ ബാധ മൂലമല്ലെന്ന് റിപ്പോർട്ട്. ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ വ്യാഴാഴ്ചയാണ് 11വയസുള്ള ഹന്ന ഫാത്തിമ മരിച്ചത്. വളർത്തു പൂച്ചയുടെ നഖം കൊണ്ട് കുട്ടിക്ക് ശരീരത്തിൽ മുറിവേറ്റിരുന്നു.

• രാജ്യവ്യാപകമായി വോട്ടർപട്ടിക പരിഷ്കരണം ആരംഭിക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍. കമ്മിഷന്റെ തിടുക്കം അനാവശ്യമാണെന്നും ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്കരണം സംബന്ധിച്ച കേസില്‍ തീരുമാനമാവും വരെ കാത്തിരിക്കണമെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു.

• യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ വധശിക്ഷ ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്നും കൂടുതൽ ഒന്നും ചെയ്യാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.

• ഗോവ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് അഡ്വ. പിഎ സ് ശ്രീധരന്‍പിള്ളയെ മാറ്റി. അശോക് ഗജപതി രാജുവാണ് പുതിയ ഗോവന്‍ ഗവര്‍ണര്‍. മുന്‍ വ്യോമയാന മന്ത്രിയാണ് അശോക് ഗജപതി രാജുഗോവയെ കൂടാതെ ഹരിയാനയിലും ലഡാക്കിലും പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 14 ജൂലൈ 2025 | #NewsHeadlines

• സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

• പാലക്കാട് 58 കാരന് നിപ സ്ഥിരീകരിച്ചു. നിപ സ്ഥിരീകരിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശിയുടെ വീടിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം.

• വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.

• ശുഭാംശു ശുക്ലയും സംഘവും തിങ്കളാഴ്ച ഭൂമിയിലേക്ക് യാത്ര തിരിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഹാർമണി മൊഡ്യൂളിൽനിന്ന് പകൽ 3.35ന് ഇവരുമായി ഡ്രാഗൺ പേടകം റീഡോക്ക് ചെയ്യും.

• ഫിഫ ക്ലബ് ലോകകപ്പ് ഫൈനൽ പോരാട്ടത്തില്‍ കന്നിക്കിരീടമെന്ന പി.എസ്.ജി മോഹം തകർത്ത് ചെല്‍സിക്ക് രണ്ടാം കിരീടം.

•  വിംബിൾഡണിൽ ഹാട്രിക്‌ കിരീടമെന്ന കാർലോസ്‌ അൽകാരസിന്റെ മോഹം പൊലിഞ്ഞു. ഇറ്റലിക്കാരൻ യാനിക്‌ സിന്നെർ ജേതാവായി.

• യൂറിയ, ഡൈഅമോണിയം ഫോസ്‌ഫേറ്റ്‌ (ഡിഎപി) എന്നീ വളങ്ങൾ കിട്ടാതായതോടെ രാജ്യമൊട്ടുക്ക്‌ കർഷകർ കടുത്ത പ്രതിസന്ധിയിൽ എന്ന് റിപ്പോർട്ട്.

• ബ്രിട്ടനില്‍ വിമാനാപകടം. സൗത്ത് എന്‍ഡ് വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ചെറുവിമാനാമാണ് തകർന്ന് വീണത്. പറന്നുയര്‍ന്ന ഉടനെയാണ് വിമാനം കത്തി തകര്‍ന്നുവീണത് എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 12 ജൂലൈ 2025 | #NewsHeadlines

• സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകും. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

• ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സംസ്ഥാനത്ത് കീം പ്രവേശനത്തിന് പഴയ ഫോർമുലയിൽ സർക്കാർ നടപടി തുടങ്ങി. വിദ്യാർത്ഥികൾക്ക് 16 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും.

• എസ്എസ്‌കെയില്‍ സംസ്ഥാന വിഹിതത്തിൽ നിന്ന് 40 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. കേന്ദ്ര–സംസ്ഥാന പദ്ധതിയായ സമഗ്ര ശിക്ഷാ കേരളയിൽ ജീവനക്കാരുടെ മേയ് മാസത്തെ ശമ്പളത്തിനും കുട്ടികളുടെ യൂണിഫോമിനുമുള്ള തുകയും ചേർത്താണ്‌ 40 കോടി അനുവദിച്ചത്‌. കേന്ദ്രവിഹിതം കുടിശികയാക്കിയതോടെ ജീവനക്കാരുടെ ശമ്പളവിതരണം അടക്കം പ്രതിസന്ധിയിലായിരുന്നു.

• കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിനെതിരെ അനധികൃത നീക്കവുമായി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. കെ എസ് അനിൽകുമാർ ഒപ്പിട്ട ഫയലുകൾ തിരിച്ചയക്കുകയും മിനി കാപ്പൻ അയച്ച ഫയലുകൾ വി സി അംഗീകരിക്കുകയും ചെയ്തു.

• കീം ഏകീകരണത്തിനുള്ള പുതിയ ഫോർമുലയിലൂടെ സർക്കാർ ലക്ഷ്യമിട്ടത്‌ എല്ലാ വിദ്യാർഥികൾക്കും തുല്യ പരിഗണന. മുൻ വർഷങ്ങളിൽ എൻജിനിയറിങ് പ്രവേശന പരീക്ഷ മാർക്ക് സമീകരണ രീതിയിൽ കേരള സിലബസ് വിദ്യാർഥികൾക്ക് സിബിഎസ്ഇ വിദ്യാർഥികളെക്കാൾ മാർക്ക് കുറയുന്നതായി പരാതി ഉയർന്നിരുന്നു.

• വോട്ടർപ്പട്ടിക പുനഃപരിശോധനയ്‌ക്കായി ആധാർ, വോട്ടർ ഐഡി, റേഷൻ കാർഡ്‌ എന്നീ രേഖകൾകൂടി പരിഗണിക്കണമെന്ന സുപ്രീംകോടതി നിർദേശത്തിന്റെ ആശ്വാസത്തിൽ ബിഹാറിലെ വോട്ടർമാർ.

• അമേരിക്കയിൽനിന്നുള്ള ക്ഷീരോൽപ്പന്നങ്ങൾക്ക്‌ ഇന്ത്യ കർക്കശ ഉപാധികളോടെയുള്ള ഗുണനിലവാര സർട്ടിഫിക്കറ്റ്‌ ആവശ്യപ്പെടുന്നതിനെ ചോദ്യംചെയ്‌ത്‌ അമേരിക്ക ലോകവ്യാപാര സംഘടനയെ (ഡബ്‌ള്യുടിഒ) സമീപിച്ചു.

• രാജ്യത്തെ ഏറ്റവും മലിനമായ നഗരമായി മേഘാലയയിലെ ബൈര്‍ണിഹട്ട്. ഡല്‍ഹിയെ പിന്തള്ളിയാണ് ബൈര്‍ണിഹട്ട് ഒന്നാമതെത്തിയത്. സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്റ് ക്ലീന്‍ എയര്‍ (സിആര്‍ഇഎ) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഡല്‍ഹി രണ്ടാം സ്ഥാനത്താണ്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 11 ജൂലൈ 2025 | #NewsHeadlines

• പുതുക്കിയ കീം എൻട്രൻസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരീക്ഷയിൽ യോഗ്യത നേടിയ 76230 പേരിൽ 67505 പേർ റാങ്ക് ലിസ്റ്റിൽ ഇടം നേടി.

• കേരളത്തോടുളള അവഗണന തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. 1066 കോടിയുടെ പ്രളയഫണ്ട് അനുവദിച്ചപ്പോള്‍ കേരളത്തിന് ലഭിച്ചത് വെറും 153 കോടി രൂപ. ബിജെപി ഭരിക്കുന്ന അസമിന് 375കോടിയും ഉത്തരാഖണ്ഡിന് 455 കോടിയും അനുവദിച്ചു.

• കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.

• തിരുവനന്തപുരം കല്ലമ്പലത്ത് വന്‍ ലഹരി വേട്ട. വിദേശത്തുനിന്നും കടത്തിക്കൊണ്ടുവന്ന ഒന്നേകാല്‍ കിലോ എംഡി എം എയും ,
17 ലിറ്റര്‍ വിദേശ മദ്യവുമായി നാല് പേരെയാണ് തിരുവനന്തപുരം ജില്ലാ റൂറല്‍ ഡാന്‍സാഫ് സംഘം പിടികൂടിയത്.

•  മാവോയിസ്‌റ്റുകളെ തുടച്ചുനീക്കാനെന്ന പേരിൽ എതിർശബ്‌ദങ്ങളെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള പ്രത്യേക പൊതുസുരക്ഷാബിൽ മഹാരാഷ്‌ട്ര സർക്കാർ പാസാക്കി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ്‌ നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്‌.

• കുട്ടികൾക്കെതിരെയുളള അവകാശ ലംഘനങ്ങൾ ഗൗരവകരമെന്ന് ബാലാവകാശകമ്മിഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ. പോക്സോ ജെ ജെ, ആർ ടി ഇ ആക്റ്റുകളുമായി ബന്ധപ്പെട്ട സംസ്ഥാനതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

• ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ വാസം ഏതാനും ദിവസങ്ങള്‍ കൂടി നീളും. ജൂലൈ 14 ന് ശേഷം മാത്രമേ ആക്സിയം മിഷൻ 4 സംഘാംഗങ്ങള്‍ തിരിച്ചെത്തൂവെന്നണ് സൂചന. കാലാവസ്ഥ തുടങ്ങിയ നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് തിരിച്ചുവരവിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക.

• പന്തളത്ത് വളർത്തു പൂച്ച മാന്തിയതിനു പിന്നാലെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കടക്കാട്, മണ്ണിൽ തെക്കേതിൽ അഷ്റഫ് റാവുത്തർ-സജിന ദമ്പതികളുടെ മകൾ ഹന്ന ഫാത്തിമയാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല, സാംപിളുകൾ പരിശോധനക്ക് അയക്കും.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0