July 11 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
July 11 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 11 ജൂലൈ 2025 | #NewsHeadlines

• പുതുക്കിയ കീം എൻട്രൻസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരീക്ഷയിൽ യോഗ്യത നേടിയ 76230 പേരിൽ 67505 പേർ റാങ്ക് ലിസ്റ്റിൽ ഇടം നേടി.

• കേരളത്തോടുളള അവഗണന തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. 1066 കോടിയുടെ പ്രളയഫണ്ട് അനുവദിച്ചപ്പോള്‍ കേരളത്തിന് ലഭിച്ചത് വെറും 153 കോടി രൂപ. ബിജെപി ഭരിക്കുന്ന അസമിന് 375കോടിയും ഉത്തരാഖണ്ഡിന് 455 കോടിയും അനുവദിച്ചു.

• കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.

• തിരുവനന്തപുരം കല്ലമ്പലത്ത് വന്‍ ലഹരി വേട്ട. വിദേശത്തുനിന്നും കടത്തിക്കൊണ്ടുവന്ന ഒന്നേകാല്‍ കിലോ എംഡി എം എയും ,
17 ലിറ്റര്‍ വിദേശ മദ്യവുമായി നാല് പേരെയാണ് തിരുവനന്തപുരം ജില്ലാ റൂറല്‍ ഡാന്‍സാഫ് സംഘം പിടികൂടിയത്.

•  മാവോയിസ്‌റ്റുകളെ തുടച്ചുനീക്കാനെന്ന പേരിൽ എതിർശബ്‌ദങ്ങളെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള പ്രത്യേക പൊതുസുരക്ഷാബിൽ മഹാരാഷ്‌ട്ര സർക്കാർ പാസാക്കി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ്‌ നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്‌.

• കുട്ടികൾക്കെതിരെയുളള അവകാശ ലംഘനങ്ങൾ ഗൗരവകരമെന്ന് ബാലാവകാശകമ്മിഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ. പോക്സോ ജെ ജെ, ആർ ടി ഇ ആക്റ്റുകളുമായി ബന്ധപ്പെട്ട സംസ്ഥാനതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

• ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ വാസം ഏതാനും ദിവസങ്ങള്‍ കൂടി നീളും. ജൂലൈ 14 ന് ശേഷം മാത്രമേ ആക്സിയം മിഷൻ 4 സംഘാംഗങ്ങള്‍ തിരിച്ചെത്തൂവെന്നണ് സൂചന. കാലാവസ്ഥ തുടങ്ങിയ നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് തിരിച്ചുവരവിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക.

• പന്തളത്ത് വളർത്തു പൂച്ച മാന്തിയതിനു പിന്നാലെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കടക്കാട്, മണ്ണിൽ തെക്കേതിൽ അഷ്റഫ് റാവുത്തർ-സജിന ദമ്പതികളുടെ മകൾ ഹന്ന ഫാത്തിമയാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല, സാംപിളുകൾ പരിശോധനക്ക് അയക്കും.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 11 ജൂലൈ 2024 - #NewsHeadlinesToday

• നിയമസഭ സമ്മേളനത്തിന് ഇന്ന് സമാപനമാകും. ധനവിനിയോഗ ബില്ലുകളുടെ ചർച്ച അവസാനിപ്പിക്കുന്നതിനൊപ്പം 2024ലെ കേരള പൊതുരേഖ ബില്ലും സഭ പരിഗണിക്കും.

• ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ വർധിക്കുന്നു. സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഉദ്ദംപൂരിൽ പൊലീസ് ചെക്ക് പോസ്റ്റിനു നേരെ ഭീകരർ വെടിയുതിർത്തു.

• തൃശൂര്‍ സ്വദേശിയായ 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തൃശ്ശൂർ പാടൂർ സ്വദേശിയായ ഏഴാം ക്ലാസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.

• രാജ്യത്തെ തന്നെ ആദ്യ അന്താരാഷ്ട്ര ജെൻ എ ഐ കോൺക്ലേവിന് തയ്യാറെടുത്ത് കേരളം. ലോകോത്തര കമ്പനിയായ ഐബിഎം ഇന്ത്യയിലെ ഒരു സംസ്ഥാന സർക്കാരുമായി സഹകരിച്ച് ആദ്യമായിട്ടാണ് ഇത്തരമൊരു കോൺക്ലേവ് നടത്തുന്നത്.

• ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപ്പത്രം. കേസിന് പിന്നിൽ അന്നത്തെ സി ഐ ,എസ് വിജയനെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ.

• യൂറോ കപ്പ്‌ ഫുട്‌ബോൾ ഫൈനലിൽ സ്‌പെയ്‌നും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ഞായറാഴ്‌ച രാത്രി 12.30നാണ്‌ കിരീടപ്പോരാട്ടം.

• സാമൂഹ്യ ക്ഷേമപെൻഷൻ വർധിപ്പിക്കുമെന്നും പെൻഷനിലും സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിലുമടക്കം നിലവിലുള്ള കുടിശ്ശിക സമയബന്ധിതമായി കൊടുത്തുതീർക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

• മൺസൂൺ ശക്തിപ്രാപിച്ചതോടെ ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ശക്തമായി. യുപിയിലെ പിലിഭിത്ത്‌, ലഖിംപൂർ ഖേരി അടക്കം 12 ജില്ലകൾ പ്രളയത്തിൽ മുങ്ങി.

• സ്വന്തമായ വരുമാനമാർഗം ഇല്ലാത്ത വീട്ടമ്മമാരായ ഭാര്യമാരെ വൈകാരികമായും സാമ്പത്തികമായും പിന്തുണയ്‌ക്കേണ്ടത്‌ ഭർത്താക്കൻമാരുടെ കടമയാണെന്ന്‌ സുപ്രീംകോടതി.

• നോട്ട് നിരോധനം, ചരക്ക് സേവന നികുതി (ജിഎസ്‌ടി) നടപ്പാക്കല്‍, കോവിഡ് മഹാമാരി എന്നിവ നിമിത്തം 2016 മുതല്‍ 2023 വരെ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് 11.3 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്.

• സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നു. സർക്കാർ ആശുപതികളിൽ ഇന്ന് 13600 പേർ പനിക്ക് ചികിത്സ തേടി. മലപ്പുറത്ത് ആണ് പനി ബാധിതർ കൂടുതൽ.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 11 ജൂലൈ 2023 | #Short_News #News_Headlines

• കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ സ്ഥിതി ഗുരുതരം. ഇന്ന് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എന്‍ഡിആര്‍എഫിന്റെ12 സംഘങ്ങള്‍ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചത് 20 പേരാണ്.

• സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ചൊവ്വ ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളിലും ബുധന്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

• വയോജന സെന്‍സസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍പറഞ്ഞു. 2015 ലെ ഭിന്നശേഷി സെന്‍സസ് മാതൃകയിലാവും ഇത്. വയോജനങ്ങള്‍ക്കായി വിവിധ വകുപ്പുകള്‍ നടപ്പാക്കിവരുന്ന പദ്ധതികള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം.

• വിഴിഞ്ഞത്ത് കിണറിനുള്ളിൽ കുടുങ്ങിപ്പോയ മഹാരാജന്റെ ചേതനയറ്റ ശരീരം പുറത്തെത്തിച്ചു. അമ്പത് മണിക്കൂറുകളോളം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ശരീരം പുറത്തെത്തിച്ചത്.

• പാൻ ആധാറുമായി ബന്ധിപ്പിക്കാത്ത അക്കൗണ്ടുകളിൽ പാൻ നിർബന്ധിത ഇടപാടുകൾക്ക്‌ വരുംദിവസങ്ങളിൽ നിയന്ത്രണം വന്നേക്കുമെന്ന്‌ സൂചന. ഇത്തരം അക്കൗണ്ടുകളിൽ പാൻ നിർബന്ധിത ഇടപാട്‌ അനുവദിക്കേണ്ടതില്ലെന്ന കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ്‌ നിർദേശം ബാങ്കുകൾ നടപ്പാക്കിയതിനെക്കുറിച്ച്‌ ആദായനികുതിവകുപ്പ്‌ റിപ്പോർട്ട്‌ ആവശ്യപ്പെട്ടു.

• സമകാലീന തൊഴിൽസാഹചര്യങ്ങൾക്കനുസരിച്ചു കേരളത്തിലെ യുവതയെ സജ്ജമാക്കുന്നതിനൊപ്പം അവർക്ക് പഠനത്തിനനുസരിച്ചു തൊഴിൽ ലഭ്യമാക്കുന്നതിനു എല്ലാ നിയോജകമണ്ഡലങ്ങളിലും തൊഴിൽമേളകൾ സംഘടിപ്പിക്കുമെന്നു ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു.

• സംസ്ഥാന തലസ്ഥാനം തൃശൂരിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി. എറണാകുളം ഉദയംപേരൂരിലെ പൊതുജനശക്തി നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.

• ഉത്തരവുകള്‍ മലയാളത്തില്ലാക്കുന്നതിൽ നിര്‍ദ്ദേശം കര്‍ശനമാക്കി ചീഫ് സെക്രട്ടറി. സര്‍ക്കാര്‍ ഉത്തരവുകളും കത്തിടപാടുകളും മലയാളത്തില്‍ തന്നെ വേണമെന്ന് ചീഫ് സെക്രട്ടറി വകുപ്പ് മേധാവികള്‍ക്ക് സര്‍ക്കുലര്‍ നൽകി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0