ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 11 ജൂലൈ 2025 | #NewsHeadlines

• പുതുക്കിയ കീം എൻട്രൻസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരീക്ഷയിൽ യോഗ്യത നേടിയ 76230 പേരിൽ 67505 പേർ റാങ്ക് ലിസ്റ്റിൽ ഇടം നേടി.

• കേരളത്തോടുളള അവഗണന തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. 1066 കോടിയുടെ പ്രളയഫണ്ട് അനുവദിച്ചപ്പോള്‍ കേരളത്തിന് ലഭിച്ചത് വെറും 153 കോടി രൂപ. ബിജെപി ഭരിക്കുന്ന അസമിന് 375കോടിയും ഉത്തരാഖണ്ഡിന് 455 കോടിയും അനുവദിച്ചു.

• കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.

• തിരുവനന്തപുരം കല്ലമ്പലത്ത് വന്‍ ലഹരി വേട്ട. വിദേശത്തുനിന്നും കടത്തിക്കൊണ്ടുവന്ന ഒന്നേകാല്‍ കിലോ എംഡി എം എയും ,
17 ലിറ്റര്‍ വിദേശ മദ്യവുമായി നാല് പേരെയാണ് തിരുവനന്തപുരം ജില്ലാ റൂറല്‍ ഡാന്‍സാഫ് സംഘം പിടികൂടിയത്.

•  മാവോയിസ്‌റ്റുകളെ തുടച്ചുനീക്കാനെന്ന പേരിൽ എതിർശബ്‌ദങ്ങളെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള പ്രത്യേക പൊതുസുരക്ഷാബിൽ മഹാരാഷ്‌ട്ര സർക്കാർ പാസാക്കി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ്‌ നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്‌.

• കുട്ടികൾക്കെതിരെയുളള അവകാശ ലംഘനങ്ങൾ ഗൗരവകരമെന്ന് ബാലാവകാശകമ്മിഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ. പോക്സോ ജെ ജെ, ആർ ടി ഇ ആക്റ്റുകളുമായി ബന്ധപ്പെട്ട സംസ്ഥാനതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

• ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ വാസം ഏതാനും ദിവസങ്ങള്‍ കൂടി നീളും. ജൂലൈ 14 ന് ശേഷം മാത്രമേ ആക്സിയം മിഷൻ 4 സംഘാംഗങ്ങള്‍ തിരിച്ചെത്തൂവെന്നണ് സൂചന. കാലാവസ്ഥ തുടങ്ങിയ നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് തിരിച്ചുവരവിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക.

• പന്തളത്ത് വളർത്തു പൂച്ച മാന്തിയതിനു പിന്നാലെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കടക്കാട്, മണ്ണിൽ തെക്കേതിൽ അഷ്റഫ് റാവുത്തർ-സജിന ദമ്പതികളുടെ മകൾ ഹന്ന ഫാത്തിമയാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല, സാംപിളുകൾ പരിശോധനക്ക് അയക്കും.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0