ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 20 ജൂലൈ 2025 | #NewsHeadlines

• സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി.

• സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന കാര്യക്ഷമമായും സമയബന്ധിതമായും പൂര്‍ത്തിയാക്കുന്നതിന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിർദേശം നൽകി.

• തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ കരട്‌ പട്ടികയിൽ 2.67 കോടി വോട്ടർമാർ. 1.26 കോടി പുരുഷന്മാരും 1.40 കോടി സ്‌ത്രീകളും 233 ട്രാൻസ്‌ജെൻഡർമാരുമാണ്‌ പട്ടികയിലുള്ളത്‌.

• മലയാളികൾക്ക്‌ അല്ലലില്ലാതെ ഓണം ആഘോഷിക്കാൻ ഇക്കുറിയും സംസ്ഥാനസർക്കാരിന്റെ കരുതൽ. ആറുലക്ഷം കുടുംബങ്ങൾക്ക്‌ (മഞ്ഞ കാർഡ്‌) 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ്‌ സൗജന്യം.

• കാർഷികോൽപ്പന്ന കയറ്റുമതിയിലൂടെ കേരളത്തിലേക്കെത്തിയത്‌ 4699.02 കോടി രൂപ. മുന്‍വര്‍ഷത്തേക്കാള്‍ 175.54 കോടി രൂപ അധികം നേടി.

• സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ നടപടി കൂടുതൽ കടുപ്പിപ്പ്‌ കേരള പൊലീസ്‌. നിലവിലെ കേസുകളെക്കുറിച്ച്‌ പൊലീസ്‌ വിശകലം ചെയ്യും. കുറ്റകൃത്യങ്ങളുടെ പൊതുസ്വഭാവം പഠിക്കാനാണിത്‌.

• കേരളത്തിൽ നിരോധനത്തിന് ശേഷം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എസ്ഡിപിഐ ആയി മാറിയെന്നും ഇവരെ നിരീക്ഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു.

• പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് നെടുമങ്ങാട് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ് എന്ന 19കാരനാണ് മരിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0