• സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. എറണാകുളം ഇടുക്കി തൃശ്ശൂർ കണ്ണൂർ കാസർഗോഡ്
ജില്ലകളിലാണ് അതിശക്തമഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നത്. മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലേർട്ടുമാണ്.
• സ്‌കൂള്‍ സമയ മാറ്റത്തില്‍ പിന്നോട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി.
ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. ഇത്
സംബന്ധിച്ച കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ആരുമായും ചര്‍ച്ചക്ക് തയ്യാര്‍
ആണെന്നും മന്ത്രി അറിയിച്ചു.
• യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ
നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും
പ്രതീക്ഷാനിര്‍ഭരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
• ഇന്ത്യയിൽ പ്രതിവർഷം പാമ്പുകടിയേറ്റ് മരിക്കുന്നത് 60,000 പേർ.
അതും ലോകത്തെ പാമ്പുകടി മരണത്തിന്റെ പകുതി. എന്നാൽ താലൂക്ക് ആശുപത്രികളിൽവരെ പ്രതിവിഷവും (ആന്റി വെനം) ചികിത്സയും ഉള്ളതിനാൽ എന്നാൽ കേരളത്തിലിത് മുപ്പതുമാത്രം.
• സംസ്ഥാന സർക്കാരിന്റെ ദൈനംദിനപ്രവർത്തനങ്ങളിൽ നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്ന് വ്യവസായമന്ത്രി പി രാജീവ്. കൊച്ചിയില്‍ ഐബിഎമ്മിന്റെ ഇക്കോസിസ്റ്റം ഇന്‍കുബേഷന്‍ സെന്ററിന്റെ ഉദ്ഘാടനശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
• 22 മണിക്കൂർ യാത്രയ്‌ക്കൊടുവിൽ ശുഭാംശു ശുക്ലയും സംഘവുമായി ഡ്രാഗൺ
പേടകം കലിഫോർണിയയിലെ സാന്റിയാഗോയ്‌ക്ക് സമീപം പസിഫിക് സമുദ്രത്തിൽ ഇറങ്ങി.
• സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഡിജിറ്റൽ റവന്യു കാർഡ് പദ്ധതിക്ക്
കേന്ദ്ര സർക്കാരിന്റെ അംഗീകാരം. കേന്ദ്ര ഭരണ പരിഷ്‌കരണ വകുപ്പിൽ സംസ്ഥാന
സഹകരണ സംരംഭ പദ്ധതിയുടെ കീഴിൽ നടപ്പാക്കുന്ന പതിനൊന്ന് ഇനങ്ങളിൽ
ഒന്നാമതായാണ് പദ്ധതി ഇടംപിടിച്ചത്.