July 29 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
July 29 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 29 ജൂലൈ 2025 | #NewsHeadlines

• കോട്ടയം വൈക്കത്ത് കാട്ടിക്കുന്നില്‍ യാത്രക്കാരുണ്ടായിരുന്ന വള്ളം മറിഞ്ഞ് അപകടം.  വള്ളത്തിലുണ്ടായ 22 പേരെ രക്ഷപെടുത്തി. ഒരാളെ കാണാതായി.

• യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണ. ഇതുസംബന്ധിച്ച വിവരം ലഭിച്ചെന്നും മോചനം സംബന്ധിച്ച തുടർ ചർച്ചകൾ നടക്കുമെന്നും കാന്തപുരം എ പി അബൂബക്കർ മുസലിയാർ അറിയിച്ചു.

• ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (SIR) തുടർച്ചയായി പുറത്തിറക്കാനിരിക്കുന്ന കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.

• കെ ഫോൺ നെറ്റ്‍വർക്കിൽ വേഗതക്കുറവുണ്ടെന്നും സർക്കാർ വകുപ്പുകൾ മറ്റ് സേവനദാതാക്കളിലേക്ക് മാറാൻ അനുമതി തേടുന്നു എന്നുമുള്ള മനോരമ വാർത്തയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങി അധികൃതർ.

• സംസ്ഥാനത്ത് കാൻസർ പ്രതിരോധത്തിന് സുപ്രധാന നീക്കവുമായി ആരോ​ഗ്യവകുപ്പ്. ഗർഭാശയഗള (സെർവിക്കൽ) കാൻസർ പ്രതിരോധത്തിനായി പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികൾക്ക് എച്ച്പിവി വാക്‌സിനേഷൻ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

• തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട്‌ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം പേര്‌ ഉൾപ്പെടുത്താൻ ഇതുവരെ ലഭിച്ചത്‌ 2,54,028 അപേക്ഷ. തിരുത്തലിന്‌ 2281 അപേക്ഷയും സ്ഥാനംമാറ്റാൻ 15753 അപേക്ഷയും ലഭിച്ചു.

• പത്തുവർഷം മുമ്പ് നിരവധി സ്ത്രീകളെ കൊന്നു കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തിയ സാക്ഷിയുമായി പ്രത്യേക അന്വേഷക സംഘം ധർമസ്ഥലയിലെത്തി. കുഴിച്ചിട്ടുവെന്ന് ഇയാൾ അവകാശപ്പെടുന്ന നേത്രാവതി കുളിക്കടവിന്‌ സമീപം 15 സ്ഥലങ്ങൾ സംഘം അടയാളപ്പെടുത്തി.

• ഒമാനിൽ പിഴയില്ലാതെ വിസ പുതുക്കൽ ആനുകൂല്യം 2025 ഡിസംബർ 31 വരെ നീട്ടികൊണ്ട് തൊഴിൽ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ജൂലൈ 31 ന് അവസാനിക്കും എന്നതായിരുന്നു നേരെത്തെ അറിയിച്ചത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 29 ജൂലൈ 2024 - #NewsHeadlinesToday

• പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ. ഷൂട്ടിംഗിൽ മനു ഭാക്കറിന് വെങ്കലം. 2217 പോയിന്റ് നേടിയാണ് മനു ഭാക്കർ മൂന്നാം സ്ഥാനത്ത് എത്തിയത്.

• ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ അർജ്ജുന് വേണ്ടിയുള്ള തിരച്ചിൽ നിർത്തിവച്ച് കർണ്ണാടക. കാലാവസ്ഥ അനുകൂലമാകുന്നതുവരെ തിരച്ചിൽ നിർത്തിവയ്ക്കാനാണ് തീരുമാനം.

• അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തിവയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയില്‍ തിരച്ചിൽ തുടരണമെന്ന് നിർദ്ദേശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

• എസ്‌സിഇആർടിയുടെ പാഠപുസ്‌തകങ്ങളിൽ പരിസര ശുചിത്വവും മാലിന്യ സംസ്കരണത്തിൻ്റെ പ്രാധാന്യവും ഉൾപ്പെടുത്തി പരിഷ്‌കരിച്ചു.

• 21 പേരുടെ മരണത്തിനിടയാക്കി കടലിന്റെ ആഴങ്ങളിലമര്‍ന്ന കപ്പല്‍ 55 വര്‍ഷത്തിന് ശേഷം കണ്ടെത്തി ഓസ്‌ട്രേലിയ.

• പാരിസ് ഒളിമ്പിക്‌സ് ബാഡ്മിന്റണിൽ ഇന്ത്യൻ താരം പി വി സിന്ധുവിന് വിജയത്തുടക്കം. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ മാലിദ്വീപിൻ്റെ ഫാത്തിമത്ത് റസാഖിനെതിരെ എകപക്ഷീയ വിജയം സിന്ധു ഉറപ്പിച്ചു.

• ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനിയായ എംഎസ‍്‍സി (മെഡിറ്ററേനിയൻ ഷിപ്പിങ്ങ് കമ്പനി) കേരളത്തില്‍ യൂണിറ്റ് ആരംഭിക്കുന്നതായി മന്ത്രി പി രാജീവ്.

• മഴ തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓവര്‍ പുനര്‍നിശ്ചയിച്ച മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യക്ക് ജയം. പരമ്പരയിലെ രണ്ടാം ജയമാണിത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0