• വി എസ് അച്യുതാനന്ദന് അന്ത്യാഞ്ജലിയർപ്പിക്കാൻ ജനസാഗര സംഗമം ഇരമ്പി. എകെജി
പഠന ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്ക് ആയിരങ്ങളാണ്
എത്തിയത്.
• മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത്
ഇന്ന് പൊതു അവധി. മഹാത്മാഗാന്ധി സർവകലാശാല, കേരള സർവകലാശാല പരീക്ഷകളും
അഭിമുഖങ്ങളും മാറ്റിവെച്ചു.
• ഉപരാഷ്ട്രപി ജഗ്ദീപ് ധൻകർ രാജിവെച്ചു. രാഷ്ട്രപതി ദ്രൗപതി
മുര്‍മുവിന് രാജിക്കത്ത് കൈമാറി. 2022 ഓഗസ്റ്റിലാണ് ജഗ്ദീപ് ധന്‍കര്‍
രാജ്യത്തിന്റെ 14-ാമത് ഉപരാഷ്ട്രപതിയായി ചുമതലയേറ്റത്.
• കാർത്തികപ്പള്ളി ഗവ. യുപി സ്കൂളിൽ കോൺഗ്രസ്, കെഎസ്യു
അതിക്രമം. കനത്ത മഴയിൽ ഉപയോഗിക്കാത്ത സ്കൂൾ കെട്ടിടം തകർന്നതിൽ
പ്രതിഷേധിച്ചായിരുന്നു സമരാഭാസം. കുട്ടികൾക്ക് ഭക്ഷണം ഒരുക്കിവച്ചിരുന്ന
പാത്രങ്ങൾ വലിച്ചെറിഞ്ഞു. ഭക്ഷണത്തിൽ മണ്ണുവാരിയിട്ടു.
• വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടി20 ക്രിക്കറ്റ് മത്സരത്തില്‍
ഓസ്ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം
ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ്
നഷ്ടത്തില്‍ 189 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 18.5
ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
• ഫിഡെ വനിതാ ചെസ് ലോകകപ്പില്‍ ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖ് സെമിഫൈനലില്‍
പ്രവേശിച്ചു. സ്വന്തം നാട്ടുകാരിയായ ഹരിക ദ്രോണവല്ലിയെ ടൈബ്രേക്കറിൽ
പരാജയപ്പെടുത്തിയാണ് ദിവ്യ സെമി ടിക്കറ്റെടുത്തത്.
• ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍
അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ നോട്ടീസ്
നല്‍കി എംപിമാര്‍.