ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 17 ജൂലൈ 2025 | #NewsHeadlines

• കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

• സംസ്ഥാനത്ത് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പ് നൽകി. കണ്ണൂര്‍, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ റെഡ് അലര്‍ട്ട്.

• സ്വകാര്യ ബസ് ഉടമകള്‍ ജൂലൈ 22ന് നടത്താനിരുന്ന സമരം പിന്‍വലിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. വിദ്യാര്‍ഥി കണ്‍സെഷന്‍ വിഷയത്തില്‍ അടുത്തയാഴ്ച വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

• സംസ്ഥാനത്ത് വീണ്ടും നിപ. പാലക്കാട് ചങ്ങലീരിയിൽ നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനും രോഗം സ്ഥിരീകരിച്ചു.

• കേരള എന്‍ജിനീയറിങ്പ്രവേശന നടപടിയില്‍ ഈ വര്‍ഷം ഇടപെടാനില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. പുതുക്കിയ റാങ്ക് പട്ടിക റദ്ധാക്കില്ലെന്നും ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചു വ്യക്തമാക്കി.

• അസ്സമിൽ മുസ്ലീം അനധികൃത കുടിയേറ്റക്കാരെ അനുവദിക്കില്ലായെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. 3300 കുടുംബങ്ങളെ ഇതിനോടകം കുടിയൊഴിപ്പിച്ചിട്ടുണ്ട്.

• നിമിഷപ്രിയയ്ക്ക് മാപ്പ് നല്‍കാനാവില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് സഹോദരന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

• റിസർവ് ബാങ്കിന്റെ ഉപസ്ഥാപനമായിരുന്ന ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ(ഐഡിബിഐ)യുടെ ഓഹരികൾ കുത്തകകൾക്ക്‌ കൈമാറാനുള്ള നടപടി കേന്ദ്രസർക്കാർ പൂർത്തിയാക്കി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0