• വി എസിന് ആദരാഞ്ജലി അർപ്പിച്ച് മന്ത്രിസഭ, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി രണ്ടാംഘട്ട ക്യാമ്പസ് നിര്‍മാണത്തിന് 28 ഏക്കര്‍ ഭൂമി.
• സംസ്ഥാനത്ത് വരുംദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന്
കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,
കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും നാളെ കോട്ടയം, ഇടുക്കി,
എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും ഓറഞ്ച് അലർട്ട്.
• കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ മറ്റൊരു കുതിച്ചുചാട്ടം കൂടി, ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണത്തിന് തുടക്കമാകുന്നു.
• താരസംഘടന ‘അമ്മ’യിലെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക്
മത്സരിക്കുന്നത് 6 പേർ. ജഗദീഷ്, ശ്വേത മേനോൻ, ദേവൻ, രവീന്ദ്രൻ, ജയൻ
ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവർ പത്രിക സമർപ്പിച്ചു.
• ഗൂഗിൾ, മൈക്രോസോഫ്‌റ്റ് പോലുള്ള വൻകിട യുഎസ് ടെക് കമ്പനികൾ
ഇന്ത്യക്കാരായ ജീവനക്കാരെ നിയമിക്കുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
• കേരളത്തിലെ 95 ശതമാനം കുടുംബങ്ങൾക്കും സ്വന്തമായി വീടുണ്ടെന്ന് പഠന
റിപ്പോർട്ട്. സർക്കാർ തലത്തിലും അല്ലാതെയുമുള്ള പിന്തുണയാണ് ഈ
നേട്ടത്തിന് പിന്നിലെന്ന് ശാസ്‌ത്ര സാഹിത്യ പരിഷത്ത് 2019വരെയുള്ള വിവര
ശേഖരണത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ‘കേരള പഠനം’ റിപ്പോർട്ട്
പറയുന്നു.
• രാജ്യത്തെ സൂക്ഷ്മ‑ചെറുകിട‑ഇടത്തരം (എംഎസ്എംഇ) വ്യവസായ സംരംഭങ്ങളുടെ
തകര്‍ച്ചയിലേക്ക് വഴിതുറന്ന് ഇന്ത്യ‑യുകെ സ്വതന്ത്ര വ്യാപാര കരാര്‍
(എഫ‌്ടിഎ) ഒപ്പിട്ടു.
• ശബരിമലയിലെ വിവാദ ട്രക്ടർ യാത്ര നടത്തിയ സംഭവത്തിൽ എഡിജിപി അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും നടപടിവേണമെന്നും ഡിജിപി
ഡിജിപിയുടെ റിപ്പോര്‍ട്ട് . തിങ്കളാഴ്ചയാണ് ഡിജിപി സര്‍ക്കാരിന് റിപ്പോർട്ട് നൽകിയത്.