July 24 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
July 24 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 24 ജൂലൈ 2025 | #NewsHeadlines

• പതിനായിരങ്ങളെ സാക്ഷിയാക്കി വി എസ് എന്ന ചുവന്ന നക്ഷത്രത്തിന് അന്ത്യാഞ്ജലി. പെരുമഴയെ തോൽപ്പിച്ച്, തിമിർത്ത് പെയ്ത ജനക്കൂട്ടത്തെ സാക്ഷിയാക്കി വലിയ ചുടുകാട്ടിലെ പ്രിയസഖാകൾക്കൊപ്പം ചേർന്നു.

• തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപ്പട്ടിക പുതുക്കാനുള്ള കരട്‌ പട്ടിക പ്രസിദ്ധീകരിച്ചു. 1034 തദ്ദേശസ്ഥാപനങ്ങളിലെ 20,998 വാർഡുകളിലായി 2,66,78,256 വോട്ടർമാരാണുള്ളത്. ഇതിൽ 1,26,32,186 പുരുഷന്മാരും 1,40,45,837 സ്ത്രീകളും 233 ട്രാൻസ്‌ജെൻഡറുമാണ്. ആഗസ്ത് ഏഴുവരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം.

•  ജോലിചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിത താമസത്തിനായി വനിത, ശിശു വികസന വകുപ്പ് പുതുതായി 10 ഹോസ്റ്റലുകൾ ആരംഭിക്കുന്നു. ആറ് ഹോസ്റ്റലുകളുടെ നിർമാണത്തിന് വർക്ക് ഓർഡർ നൽകി. മറ്റുള്ളവയുടെ വർക്ക് ഓർഡർ ഉടൻ നൽകും. 633 ബെഡ്ഡുകളുള്ള ഹോസ്റ്റലാണ് പരി​ഗണനയിൽ.

• കേരളത്തിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

• അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനെ ഇന്ത്യക്കാരനെ കൂട്ടം ചേർന്ന് ആക്രമിച്ച് നഗ്നനാക്കി വഴിയിലുപേക്ഷിച്ചതായി റിപ്പോർട്ട്. തലസ്ഥാന നഗരമായ ഡബ്ലിന് സമീപത്തുള്ള ടാലറ്റില്‍ ആണ് നാല്‍പതുകാരന്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്.

• ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ഓപ്പണിങ് കൂട്ടുകെട്ടില്‍ കെ എല്‍ രാഹുലും യശസ്വി ജയ്സ്വാളും ചേര്‍ന്ന് 94 റണ്‍സ് നേടി. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു.

• പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെന്റിന്റെ ഇരു സഭകളും തുടര്‍ച്ചയായ മൂന്നാം ദിവസവും സ്തംഭിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ വരുന്ന തിങ്കളാഴ്ച ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യും.

• അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ച ബ്രിട്ടീഷ് പൗരന്മാരുടെ കുടുംബത്തിന് മൃതദേഹങ്ങള്‍ മാറിനല്‍കിയെന്ന് പരാതി. ഇതോടെ സംസ്കാര ചടങ്ങുകള്‍ മാറ്റിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഒരു മൃതദേഹ പേടകത്തില്‍ രണ്ടുപേരുടെ മൃതദേഹാവശിഷ്ടങ്ങളുണ്ടായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.

• നിപ രോഗ സാഹചര്യത്തിൽ മൂന്ന് വവ്വാലുകളുടെ ജഡം പരിശോധനക്കായി ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലേക്ക് അയച്ചതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. രണ്ടു പേർക്കാണ് നിലവില്‍ പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ചിട്ടുള്ളത്.

• പിതൃസ്മരണയിൽ ഇന്ന് കർക്കടക വാവ്. പിതൃമോക്ഷം തേടി ആയിരങ്ങൾ ബലിതർപ്പണം നടത്തുകയാണ്. ബലിതർപ്പണത്തിനായി ക്ഷേത്രങ്ങളിലും പ്രധാന സ്നാന ഘട്ടങ്ങളിലും ഭക്തരുടെ തിരക്കാണ് അനുഭവപ്പെടുന്നത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 24 ജൂലൈ 2024 - #NewsHeadlinesToday

• മലപ്പുറത്ത് നിപ്പ സമ്പർക്ക പട്ടികയിലുള്ള 12 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്.

• ഷിരൂരിൽ സോണാർ പരിശോധനയിൽ പുതിയ സിഗ്നൽ കണ്ടെത്തി. റഡാർ സിഗ്നൽ ലഭിച്ച അതേ സ്ഥലത്താണ് പുതിയ സിഗ്നൽ കിട്ടിയത്. ഇന്ന് ഈ ഭാഗത്ത് വിശദമായ പരിശോധന നടത്തും.

• ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

• നീറ്റില്‍ പുന:പരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി. വീണ്ടും പരീക്ഷ നടത്തുന്നത് മെഡിക്കല്‍ സീറ്റിനായി കാത്തിരിക്കുന്ന 24 ലക്ഷം വിദ്യാര്‍ത്ഥികളെ ഗുരുതരമായി ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗബെഞ്ച് നിരീക്ഷിച്ചു.

• ഷിരൂരിലെ മണ്ണിടിച്ചിൽ ഗൗരവമേറിയ വിഷയമാണെന്ന് കർണാടക ഹൈക്കോടതി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസയച്ചു. തൽസ്ഥിതി റിപ്പോർട്ട് നൽകാനും കർണാടക സർക്കാരിന് നിർദേശം.

• രാജ്യത്തിൻറെ സാമ്പത്തിക വ്യവസ്ഥ സുശക്തമെന്ന അവകാശവാദവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണവേളയിലാണ് നിറമാല സീതാരാമൻ ഇക്കാര്യം അവകാശപ്പെട്ടത്.

• ഒളിമ്പിക്‌സ്‌ ദീപം തെളിയുംമുമ്പെ പുരുഷ ഫുട്‌ബോൾ, റഗ്‌ബി മത്സരങ്ങൾക്ക്‌ ഇന്ന്‌ തുടക്കം. നാളെ തുടങ്ങുന്ന അമ്പെയ്‌ത്തിൽ ഇന്ത്യ അരങ്ങേറും. ഉദ്‌ഘാനച്ചടങ്ങുകൾ വെള്ളിയാഴ്‌ചയാണ്‌.

• ഇത്തവണത്തെ കേന്ദ്ര ബജറ്റിലും റബർ മേഖലയ്‌ക്ക്‌ നിരാശ. ഇറക്കുമതി തീരുവയും സബ്‌സിഡിയും വർധിപ്പിക്കുന്നതുൾപ്പെടെ കർഷകർ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതുമൊന്നും ബജറ്റിൽ പ്രഖ്യാപിച്ചില്ല എന്ന് കർഷകർ.

• സംസ്ഥാനത്ത് ഇടത്തരം മഴ തുടരും. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ 24 ജൂലൈ 2023 | #News_Headlines #Short_News

• സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കും. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

• ചരിത്രപ്രസിദ്ധമായ വള്ളസദ്യയ്ക്ക് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ തുടക്കമായി. 72 ദിവസം നീളുന്ന വള്ളസദ്യകളുടെ ആരംഭ ദിവസം 10 പള്ളിയോടങ്ങൾ പങ്കെടുത്തു. ഡോ. എം ശശികുമാർ വള്ളസദ്യ ഉദ്ഘാടനം ചെയ്‌തു.

• ഗൾഫിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകളിലെ ബാഗേജ് നയത്തിൽ ഗൾഫ് എയർ മാറ്റം വരുത്തി. നിലവിലുള്ള 46 കിലോ ലഗേജ് ഇനി എല്ലാ ടിക്കറ്റുകളിലും അനുവദിക്കില്ല.

• രാജ്യത്തിൻ്റെ അഭിമാനമായിരുന്ന ബിഎസ്എൻഎൽ വിറ്റു തുടങ്ങി, കേരളമടക്കം ആറു സംസ്ഥാനങ്ങളിലായി ഭൂമി വിൽക്കുന്നതിന്‌ ബിഎസ്‌എൻഎൽ ഇ-ടെൻഡർ ക്ഷണിച്ചു.  എറണാകുളത്ത്‌ ആലുവ ചൂണ്ടിയിലെ ടെലിഫോൺ എക്‌സ്‌ചേഞ്ച്‌ നിൽക്കുന്ന 2.22 ഏക്കറും കൊല്ലം കൊട്ടാരക്കര മൈത്രി നഗറിലെ ഒഴിഞ്ഞുകിടക്കുന്ന 88.43 സെന്റ്‌ ഭൂമിയും വിൽപ്പനയ്‌ക്കുള്ള ആദ്യപട്ടികയിലുണ്ട്‌.

• ആരോഗ്യകേരളത്തിന്റെ കുതിപ്പിന്‌ കരുത്തേകി കൊച്ചി ക്യാൻസർ റിസർച്ച്‌ സെന്റർ (സിസിആർസി) നിർമാണം അന്തിമഘട്ടത്തിൽ. 100 കിടക്കകളും രണ്ട്‌ ഓപ്പറേഷൻ തിയറ്റർ, രണ്ട്‌ ഐസിയു തുടങ്ങിയ അത്യാവശ്യ സംവിധാനങ്ങളുമായി നവംബറിൽ സിസിആർസി പുതിയ കെട്ടിടത്തിൽ ആരംഭിക്കാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌.

• ഉത്തരാഖണ്ഡിലും ഹിമാചലിലും മഴ കനത്തതോടെ യമുനാ നദിയിൽ ജലനിരപ്പ്‌ വീണ്ടും അപകടരേഖയ്‌ക്ക്‌ മുകളിലെത്തി. ഞായർ വൈകിട്ടോടെ ജലനിരപ്പ്‌ 206.31 മീറ്ററായി ഉയർന്നു. ഹരിയാനയിലെ ഹത്‌നികുണ്ഡ്‌ തടയണയിൽനിന്ന്‌ വലിയതോതിൽ വെള്ളം തുറന്നുവിട്ടതോടെയാണ്‌ യമുനയിലെ ജലനിരപ്പ്‌ അപകടരേഖ കടന്നത്‌.

• പ്രീ പ്രൈമറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളില്‍ അധ്യയനം നടത്താന്‍ സ്‌കൂളുകളെ അനുവദിച്ച് സിബിഎസ്ഇ. നിലവില്‍ സിബിഎസ്ഇ സ്‌കൂളുകളില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് അധ്യയനം നടക്കുന്നത്.

• സപ്ലൈകോ വിൽപ്പനശാലകളിൽ സാധനങ്ങളില്ലെന്ന്‌ ഒരുവിഭാഗം മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്‌ ജനങ്ങളിൽ ആശങ്കയുണ്ടാക്കാനാണെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. വൻപയറിനും മുളകിനുമാണ്‌  ചിലയിടത്ത്‌ കുറവ്‌ വന്നിട്ടുള്ളത്‌. അത്‌ പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്‌. ഓണക്കാലത്ത്‌ സപ്ലൈകോ സ്‌റ്റോറുകളിൽ ആവശ്യാനുസരണം സാധനങ്ങൾ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.



News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0