ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 28 ജൂലൈ 2025 | #NewsHeadlines

• സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് 
പ്രഖ്യാപിച്ചു.

• ആശാവർക്കർമാരുടെ ഇൻസെന്റീവ് വർദ്ധനവ് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് എന്തെങ്കിലും അറിയിപ്പോ സ്ഥിരീകരണമോ ലഭിച്ചിട്ടില്ലെന്ന് ഡോ.ജോൺ ബ്രിട്ടാസ് എംപി.

• വയനാട് തുരങ്കപാതയ്ക്ക് 2134 കോടി രൂപ ചെലവിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായും, പാതയുടെ പ്രവൃത്തി ഓണസമ്മാനമായി നാടിന് നൽകാനാകുമെന്നും ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

• ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ തിക്കിലും തിരക്കിലുംപ്പെട്ട് ആറ് മരണം. മാൻസാ ദേവി ക്ഷേത്രത്തിലാണ് സംഭവം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ 9 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

• ആഴ്ചകളായി തുർക്കിയിൽ കാട്ടുതീ പടരുകയാണ്. ഞായറാഴ്ച പുലർച്ചെ രാജ്യത്തെ നാലാമത്തെ വലിയ നഗരമായ ബർസയിൽ കാട്ടുതീ പടര്‍ന്നു. 1,700-ലധികം ആളുകൾ വീടുകൾ വിട്ട് പലായനം ചെയ്തു.

• ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ ചൊവ്വ വരെയും കർണാടക തീരങ്ങളിൽ വ്യാഴം വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

• സൗദി അറേബ്യയിലെ ഫാർമസി മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കാനുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം ഞായറാഴ്‌ച മുതൽ പ്രാബല്യത്തിൽ വന്നു.

• വേടന്റെ റാപ് സംഗീതം കലിക്കറ്റ് സർവകലാശാല ബിരുദ സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെയുള്ള ഡോ. എം എം ബഷീറിന്റെ റിപ്പോർട്ട് മലയാളം പഠനബോർഡിന് കൈമാറിയില്ല.

• രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ജീവനക്കാരുടെ കൂട്ടപിരിച്ചുവിടലിനൊരുങ്ങുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0