ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 21 ജൂലൈ 2025 | #NewsHeadlines

• സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

• ഓണം വിഭവസമൃദ്ധമാക്കാൻ മലയാളികൾക്ക് ഇക്കുറിയും സംസ്ഥാന സർക്കാരിന്റെ കൈത്താങ്ങ്. സംസ്ഥാനത്തെ മഞ്ഞ കാർഡ് ഉടമകളായ ആറുലക്ഷം കുടുംബങ്ങൾക്ക്‌ 15 ഇനങ്ങളടങ്ങിയ ഓണകിറ്റ്‌ സൗജന്യമായി നൽകും.

• വിതുരയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്.

• ധർമ്മസ്ഥല കൂട്ട കൊലപാതക കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം പ്രഖ്യാപിച്ച് കർണാടക സർക്കാർ. ഡിജിപി റാങ്കിലുള്ള പ്രണവ് മൊഹന്തി ഐപിഎസിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കേസ് അന്വേഷിക്കുക.

• സംസ്ഥാനത്തിന്റെ ഊർജ ഭദ്രതയ്ക്ക്‌ ജലാശയങ്ങളെ പ്രയോജനപ്പെടുത്തി വൈദ്യുതി ഉൽപാദനം വർധിപ്പിക്കാനൊരുങ്ങി സർക്കാർ. ജലസേചന വകുപ്പിന്റെ അധീനതയിലുള്ള മൂന്നു ഡാമുകളിൽ ഒഴുകുന്ന സോളാർ നിലയം സ്ഥാപിക്കാൻ വിശദപഠനം നടത്തി.

• മതിയായ സാങ്കേതിക സംവിധാനമൊരുക്കാതെ സോഫ്‌റ്റ്‌വെയർ അപ്‌ഗ്രേഡ്‌ ചെയ്‌തതോടെ രാജ്യത്തെ തപാൽ ഓഫീസുകൾ മന്ദഗതിയിൽ. കഴിഞ്ഞ ദിവസങ്ങളിൽ സേവനങ്ങൾക്കായി സബ്‌ പോസ്‌റ്റ്‌ ഓഫീസിലും ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിലുമെത്തിയവർ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു.

• ഇന്ന് തുടങ്ങുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം ഭരണപക്ഷ — പ്രതിപക്ഷ പോരിന് വേദിയായി.

• കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. ഒരു കിലോ എംഡിഎംഎയുമായി ഒരു സ്ത്രീയടക്കം 4 പേർ പൊലീസ് പിടിയിലായി. പത്തനംതിട്ട സ്വദേശിയായ യുവതിയും ഇവരെ കാത്തു നിന്നിരുന്ന മൂന്ന് പേരുമാണ് പിടിയിലായത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0