July 12 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
July 12 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 12 ജൂലൈ 2025 | #NewsHeadlines

• സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകും. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

• ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സംസ്ഥാനത്ത് കീം പ്രവേശനത്തിന് പഴയ ഫോർമുലയിൽ സർക്കാർ നടപടി തുടങ്ങി. വിദ്യാർത്ഥികൾക്ക് 16 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും.

• എസ്എസ്‌കെയില്‍ സംസ്ഥാന വിഹിതത്തിൽ നിന്ന് 40 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. കേന്ദ്ര–സംസ്ഥാന പദ്ധതിയായ സമഗ്ര ശിക്ഷാ കേരളയിൽ ജീവനക്കാരുടെ മേയ് മാസത്തെ ശമ്പളത്തിനും കുട്ടികളുടെ യൂണിഫോമിനുമുള്ള തുകയും ചേർത്താണ്‌ 40 കോടി അനുവദിച്ചത്‌. കേന്ദ്രവിഹിതം കുടിശികയാക്കിയതോടെ ജീവനക്കാരുടെ ശമ്പളവിതരണം അടക്കം പ്രതിസന്ധിയിലായിരുന്നു.

• കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിനെതിരെ അനധികൃത നീക്കവുമായി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. കെ എസ് അനിൽകുമാർ ഒപ്പിട്ട ഫയലുകൾ തിരിച്ചയക്കുകയും മിനി കാപ്പൻ അയച്ച ഫയലുകൾ വി സി അംഗീകരിക്കുകയും ചെയ്തു.

• കീം ഏകീകരണത്തിനുള്ള പുതിയ ഫോർമുലയിലൂടെ സർക്കാർ ലക്ഷ്യമിട്ടത്‌ എല്ലാ വിദ്യാർഥികൾക്കും തുല്യ പരിഗണന. മുൻ വർഷങ്ങളിൽ എൻജിനിയറിങ് പ്രവേശന പരീക്ഷ മാർക്ക് സമീകരണ രീതിയിൽ കേരള സിലബസ് വിദ്യാർഥികൾക്ക് സിബിഎസ്ഇ വിദ്യാർഥികളെക്കാൾ മാർക്ക് കുറയുന്നതായി പരാതി ഉയർന്നിരുന്നു.

• വോട്ടർപ്പട്ടിക പുനഃപരിശോധനയ്‌ക്കായി ആധാർ, വോട്ടർ ഐഡി, റേഷൻ കാർഡ്‌ എന്നീ രേഖകൾകൂടി പരിഗണിക്കണമെന്ന സുപ്രീംകോടതി നിർദേശത്തിന്റെ ആശ്വാസത്തിൽ ബിഹാറിലെ വോട്ടർമാർ.

• അമേരിക്കയിൽനിന്നുള്ള ക്ഷീരോൽപ്പന്നങ്ങൾക്ക്‌ ഇന്ത്യ കർക്കശ ഉപാധികളോടെയുള്ള ഗുണനിലവാര സർട്ടിഫിക്കറ്റ്‌ ആവശ്യപ്പെടുന്നതിനെ ചോദ്യംചെയ്‌ത്‌ അമേരിക്ക ലോകവ്യാപാര സംഘടനയെ (ഡബ്‌ള്യുടിഒ) സമീപിച്ചു.

• രാജ്യത്തെ ഏറ്റവും മലിനമായ നഗരമായി മേഘാലയയിലെ ബൈര്‍ണിഹട്ട്. ഡല്‍ഹിയെ പിന്തള്ളിയാണ് ബൈര്‍ണിഹട്ട് ഒന്നാമതെത്തിയത്. സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്റ് ക്ലീന്‍ എയര്‍ (സിആര്‍ഇഎ) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഡല്‍ഹി രണ്ടാം സ്ഥാനത്താണ്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 12 ജൂലൈ 2024 - #NewsHeadlinesToday

• ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം.യുപിയിൽ 600 ഗ്രാമങ്ങൾ പ്രളയ ഭീഷണിയിലാണ്. ഹിമാചലിലും ഉത്തരാഖണ്ഡിലും ഇടവിട്ട് ശക്തമായ മഴ തുടരുന്നു.

• 19 ദിവസം നീണ്ട പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.

• വരാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ.

• റഷ്യ, ജപ്പാൻ, യുഎസ് തുടങ്ങിയ രാജ്യങ്ങളെ മറികടന്ന് ചാന്ദ്രയാൻ ദൗത്യം വിജയിച്ചതിനുപിന്നിൽ ഇന്ത്യയുടെ ധീരമായ ശ്രമങ്ങളും അക്ഷീണമായ ചിന്താഗതിയുമാണെന്ന് നാസ മുൻ ബഹിരാകാശ സഞ്ചാരിയും സാങ്കേതിക വിദഗ്ധനുമായ സ്റ്റീവ് ലീ സ്മിത്ത്.

• മൂന്നാം എൻഡിഎ സർക്കാർ അധികാരമേറ്റ്‌ ഒരു മാസം പിന്നിട്ടിട്ടും കർഷകരെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നങ്ങളോട് മുഖംതിരിച്ചുനില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം പ്രഖ്യാപിച്ച്‌ സംയുക്ത കിസാൻ മോർച്ച.

• നേപ്പാൾ പാർലമന്റിൽ പ്രധാനമന്ത്രി പുഷ്പ കമൽ ദാഹാൽ പ്രചണ്ഡ വെള്ളിയാഴ്ച വിശ്വാസവോട്ട്‌ തേടും.

• ഗാസാ സിറ്റിയില്‍ ബോംബാക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍ സൈന്യം. പലസ്തീന്‍കാരെല്ലാം നഗരം വിട്ട് തെക്കന്‍ മേഖലയിലേക്ക് പോകണമന്നും ആവശ്യപ്പെട്ടു.

• സംസ്ഥാനത്തെ വരുമാന വര്‍ധനവിന് വഴിതേടി സര്‍ക്കാര്‍. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വകുപ്പ് മേധാവികളോട് ആവശ്യപ്പെടാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

• അഗ്നിവീർ പദ്ധതിയിൽ സുപ്രധാന തീരുമാനവുമായി ആഭ്യന്തര മന്ത്രാലയം. സൈനിക സേവനത്തിൽ നിന്ന് വിരമിക്കുന്ന അഗ്നീവീറുകളെ അർധസെൈനിക വിഭാഗങ്ങളിൽ നിയമിക്കാനാണ് തീരുമാനം.

ഇന്ന് ജൂലൈ 12 മലാല ദിനം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടിയതിന് താലിബാന്‍ തീവ്രവാദികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച ധീരയായ മലാലയെ കുറിച്ച് ഇവിടെ വായിക്കുക : #July12MalalaDay

 


പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി വാദിക്കുന്ന പാകിസ്ഥാൻ സാമൂഹിക പ്രവര്‍ത്തകയും നോബൽ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായ മലാല യൂസഫ്‌സായിയുടെ ധീരതയെയും പ്രവർത്തനത്തെയും ആദരിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 12 ന് അന്താരാഷ്ട്ര മലാല ദിനം ആചരിക്കുന്നു. മലാല യൂസഫ്‌സായി പരിപാടിയുടെ പത്താം വാർഷികത്തെ അഭിസംബോധന ചെയ്യുന്നതാണ് 2023 ലെ അന്താരാഷ്ട്ര മലാല ദിനം. മലാല താലിബാൻ ആക്രമണത്തിന് ഇരയായി ഒരു വർഷം തികയുന്ന 2013ലാണ് ഈ പ്രത്യേക ദിനം ആദ്യമായി ആഘോഷിച്ചത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരിൽ സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തലയ്ക്ക് വെടിയേറ്റു.

ആക്രമണം ഉണ്ടായിട്ടും മലാല അതിജീവിക്കുകയും വിദ്യാഭ്യാസത്തിന്‍റെ ആഗോള ചാമ്പ്യനായി മാറുകയും ചെയ്തു. 2015-ൽ ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി ജൂലൈ 12 അന്താരാഷ്ട്ര മലാല ദിനമായി പ്രഖ്യാപിച്ചു. ഇന്ന്, ലോകമെമ്പാടുമുള്ള ആളുകൾ പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് ഈ അവസരം ആഘോഷിക്കുന്നു.


സ്ത്രീകളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടി ശക്തമായി വാദിക്കുന്ന പ്രചോദനാത്മക വ്യക്തിത്വമാണ് മലാല. "ഞാൻ മലാല" എന്ന പുസ്തകത്തിൽ പ്രശസ്തിയുടെ പ്രമേയം പ്രമുഖമാണ്, നായകന്മാരെയും റോൾ മോഡലുകളെയും പോലെ പ്രശസ്തരായ വ്യക്തികൾക്ക് ഒന്നുകിൽ സാമൂഹിക പുരോഗതിക്ക് സംഭാവന നൽകാം അല്ലെങ്കിൽ അതിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കാം. വിദ്വേഷത്തെ നിർഭയം നേരിടുകയും തന്റെ ബോധ്യങ്ങൾക്കായി പോരാടുകയും ചെയ്യുന്ന മലാല യൂസഫ്‌സായി ധൈര്യം ഉൾക്കൊള്ളുന്നു. അവൾ അനുഭവിച്ച പരാജയപ്പെട്ട കൊലപാതകശ്രമം ഉയർത്തിയ അപകടമുണ്ടായിട്ടും, അവളുടെ ലക്ഷ്യത്തിൽ ഉറച്ചുനിൽക്കാൻ അവൾ ഉറച്ചുനിൽക്കുന്നു.

ലോക മലാല ദിനം 2023 പ്രാധാന്യം

ഈ ദാരുണ സംഭവം വ്യാപകമായ ശ്രദ്ധ നേടി, ആക്രമണത്തെ ധീരയായി അതിജീവിച്ച മലാലയെ ആഗോള പ്രശസ്തിയിലേക്ക് നയിച്ചു. ഒടുവിൽ, ശ്രദ്ധേയമായ 17-ാം വയസ്സിൽ, അവൾക്ക് നൊബേൽ സമ്മാനം ലഭിച്ചു, ഈ അഭിമാനകരമായ ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അവളെ മാറ്റി. മലാലയ്ക്കും അവളുടെ വിദ്യാഭ്യാസ അഭിലാഷങ്ങൾ പങ്കിടുന്ന എല്ലാ പെൺകുട്ടികൾക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നതിനാണ് അന്താരാഷ്ട്ര മലാല ദിനം ഇങ്ങനെ അനുസ്മരിക്കുന്നത്. ഖേദകരമെന്നു പറയട്ടെ, ലോകത്തിന്റെ പല ഭാഗങ്ങളിലും ചില സമൂഹങ്ങൾ ഇപ്പോഴും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ പെൺകുട്ടികളുടെ വിദ്യാഭ്യാസം അനുചിതമായി കാണുകയോ ചെയ്യുന്നു. പെൺകുട്ടികൾ സ്വയം നിലകൊള്ളുകയും അവരുടെ അവകാശങ്ങൾക്കായി പോരാടുകയും ചെയ്യുന്നില്ലെങ്കിൽ, ഈ ചിന്താഗതി നിലനിൽക്കും. തൽഫലമായി, ഈ ദിനം ലോകമെമ്പാടുമുള്ള ബോധവൽക്കരണ ദിനമായി വർത്തിക്കുന്നു, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, പ്രത്യേകിച്ച് പെൺകുട്ടികൾ, നമ്മുടെ ജീവിതത്തിൽ ഊന്നിപ്പറയുന്നു.

ലോക മലാല ദിനം- ചരിത്രം

1997 ജൂലൈ 12ന് പാക്കിസ്ഥാനിലെ മിംഗോറയിലാണ് മലാല യൂസഫ്‌സായി ജനിച്ചത്. 2007-ൽ, താലിബാൻ അവളുടെ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും പെൺകുട്ടികൾ സ്കൂളിൽ പോകുന്നത് വിലക്കുകയും ചെയ്തു. ഇതൊക്കെയാണെങ്കിലും, 2009-ൽ മലാല ബി.ബി.സി.ക്ക് വേണ്ടി എഴുതാൻ തുടങ്ങി.

ദൗർഭാഗ്യകരമെന്നു പറയട്ടെ, 2012 ഒക്ടോബർ 9 ന് താലിബാനിൽ നിന്നുള്ള തോക്കുധാരികൾ മലാലയെ ലക്ഷ്യമാക്കി അവളുടെ തലയ്ക്ക് വെടിവച്ചു. എന്നിരുന്നാലും, അവർ ആക്രമണത്തെ അതിജീവിച്ചു, അവളുടെ 16-ാം ജന്മദിനത്തിൽ, ന്യൂയോര്‍ക്കില്‍വച്ച് ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്ത് കാലിക പ്രസക്തമായ പ്രസംഗം നടത്തി.

മലാലയുടെ ശ്രദ്ധേയമായ പരിശ്രമങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയില്ല. 2013-ൽ, ടൈം മാഗസിൻ അവളെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള ആളുകളിൽ ഒരാളായി അംഗീകരിച്ചു. അടുത്ത വർഷം സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകി ആദരിച്ചു. ഈ അഭിമാനകരമായ അംഗീകാരങ്ങൾക്കൊപ്പം, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമ്മാനവും ലിബർട്ടി മെഡലും മലാലയ്ക്ക് ലഭിച്ചിട്ടുണ്ട്.

2017ൽ മലാല ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ പഠനം ആരംഭിച്ചു. നിലവിൽ ബർമിംഗ്ഹാമിൽ താമസിക്കുന്ന അവർ സ്ത്രീ ശാക്തീകരണത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി വാദിക്കുന്നത് തുടരുന്നു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും | 12 ജൂലായ് 2023 | #Short_News #News_Headlines

• തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിയ കേസിൽ രണ്ടാം ഘട്ട വിധി പ്രഖ്യാപനം ഇന്ന് നടക്കും. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയാണ് വിധി പ്രസ്താവിക്കുക. പോപ്പുലർ ഫ്രണ്ട് നേതാവ് നാസറടക്കം 11 പ്രതികളാണ് കേസിൽ വിചാരണ നേരിട്ടത്.

• മൂന്നാം തവണയും ഇ ഡി ഡയറക്ടർ എസ് കെ മിശ്രയുടെ കാലാവധി നീട്ടിയതില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. കാലാവധി നീട്ടിയ നടപടി സുപ്രീം കോടതി റദ്ദാക്കി. മൂന്നാം തവണയും കാലാവധി നീട്ടിയതിനെതിരെയായ ഹര്‍ജി പരിഗണിച്ചതിന് പിന്നാലെയാണ് കോടതി ഉത്തരവ്.

• ഐഎംഎയ്ക്ക് നികുതി ഇളവിന് അർഹതയില്ലന്ന് ജി.എസ്.ടി. ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരമുള്ള നികുതിയിളവിന് ഐ.എം.എയ്ക്ക് അർഹതയില്ലെന്നും 50 കോടി രൂപ നികുതി കുടിശികയായി ഐഎംഎയ്ക്ക് ഉണ്ടെന്നും ജിഎസ്ടി കൗൺസിൽ വ്യക്തമാക്കി.

• പ്രായപൂർത്തിയായ ഗുസ്‌തി താരങ്ങളെ ഗുസ്‌തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷൺ ശരൺ സിങ്‌ ലൈംഗീകാതിക്രമത്തിന്‌ വിധേയമാക്കിയിട്ടുണ്ടെന്നും പ്രതി ശിക്ഷക്കപ്പെടാൻ അർഹനാണെന്നും ഡൽഹി പൊലീസ്‌.

• ചാന്ദ്രയാൻ 3 വിക്ഷേപണത്തിന്‌ മുന്നോടിയായുള്ള ലോഞ്ച്‌ റിഹേഴ്‌സൽ പൂർത്തിയായി. കൗണ്ട്‌ ഡൗണിന്റെ തുടക്കംമുതൽ വിക്ഷേപണത്തിന്‌ തൊട്ടുമുമ്പുവരെയുള്ള തയ്യാറെടുപ്പുകളുടെയും പ്രവർത്തനങ്ങളുടെയും പരിശോധനയാണ്‌ ഇത്‌.  ശ്രീഹരിക്കോട്ട സതീഷ്‌ ധവാൻ സ്‌പേയ്സ്‌ സെന്ററിൽ നടന്ന പരിശോധന 24 മണിക്കൂർ നീണ്ടു.

• ദിവസങ്ങളായി തുടരുന്ന കനത്തമഴയിൽ ഹിമാചൽപ്രദേശിൽ 4000 കോടിയുടെ നാശനഷ്ടം. മണ്ണിടിച്ചിലിലും വെള്ളക്കെട്ടിലും ജലവിതരണപദ്ധതികൾ താറുമാറായതോടെ ഷിംലയിൽ കുടിവെള്ളക്ഷാമം രൂക്ഷം. നിരവധി മലയാളികൾ ഹിമാചലിൽ കുടുങ്ങികിടക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ തുടരുന്ന പേമാരിയിൽ മരണം നൂറ്‌ കടന്നിട്ടുണ്ടാകുമെന്നാണ്‌ അനൗദ്യോഗികകണക്ക്‌.

• സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം പലയിടത്തും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

• കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ എല്ലാ ക്യാമ്പസുകളിലും ഇനി ജൻഡർ ന്യൂട്രൽ യൂണിഫോമുകൾ യാഥാർത്ഥ്യമാകുന്നു. കഴിഞ്ഞ മെയ്‌ 26ന് കുസാറ്റ് സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസ്സിൽ ഈ ഉത്തരവ് നടപ്പിലാക്കിയതിനു പിന്നാലെയാണ് സർവ്വകലാശാല മുഴുവനായി ഇത് നടപ്പിലാക്കുന്നത്.

• സിനിമാ തിയറ്ററുകളിലെ ഭക്ഷണത്തിന് ഇനി വില കുറയും. സിനിമാ തിയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാൻ തീരുമാനമായി.

• തൃപ്പൂണിത്തറയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എം സ്വരാജിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

• ഡിആർഡിഒയിലെ മുതിർന്ന ശാസ്ത്രജ്ഞൻ ചാരവൃത്തി കേസിൽ കുടുങ്ങിയതിന് പിന്നാലെ വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥനും ചാരവൃത്തിക്കേസിൽ അറസ്റ്റിൽ. വിദേശകാര്യ വകുപ്പിലെ പല സുപ്രധാന വിവരങ്ങളും പാകിസ്ഥാന് കൈമാറിയ സംഭവവുമായി ബന്ധപ്പെട്ട് നവീൻ പാൽ എന്ന വ്യക്തിയെയാണ് ഗാസിയബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0