• സംസ്ഥാനത്ത് ഇന്നും അതി തീവ്ര മഴ തുടരും. 5 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
പ്രഖ്യാപിച്ചു. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ്
റെഡ് അലർട്ട്.
• നിപയിൽ ആശ്വാസം. പാലക്കാട് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ച 32കാരന് വിശദമായ പരിശോധനയിൽ നിപ നെഗറ്റീവെന്ന് സ്ഥിരീകരിച്ചു.
• അതിതീവ്ര മഴ സാധ്യതയുള്ളതിനാൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കാസർകോട്, കണ്ണൂർ, വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.
• ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് പട്ടികയുടെ കാലാവധി
അവസാനിച്ചതിന്റെ തൊട്ടടുത്ത ദിവസം പുതിയ റാങ്ക് പട്ടിക (കാറ്റഗറി നമ്പർ
535 / 2023 ) പ്രസിദ്ധീകരിച്ച് കേരള പിഎസ്‍സി. 14 ജില്ലകളിൽ
മുഖ്യപട്ടികയിലും സപ്ലിമെന്ററി പട്ടികയിലുമായി 17549 പേരാണുള്ളത്.
• നിമിഷപ്രിയയുടെ മോചന ചർച്ചകൾക്കായി മധ്യസ്ഥ സംഘത്തെ യമനിൽ പോകാൻ
അനുവദിക്കുന്ന ആവശ്യത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കണമെന്ന്
സുപ്രീംകോടതി.
• ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക
പരിഷ്കരണത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയത് ഗുരുതരമായ നിയമ ലംഘനം എന്ന് റിപ്പോർട്ട്.
• ഉക്രെയ‍്ന്‍ യുദ്ധത്തില്‍ റഷ്യയ്ക്കെതിരായ പുതിയ നടപടികളുടെ ഭാഗമായി,
റഷ്യന്‍ ഊര്‍ജ കമ്പനിയായ റോസ്‍നെഫ്റ്റിന്റെ ഇന്ത്യന്‍ എണ്ണ ശുദ്ധീകരണ
ശാലയ്ക്ക് യൂറോപ്യൻ യൂണിയൻ.