• രാജ്യത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ
നടുക്കുന്ന ഓർമകൾക്ക് ഇന്ന് ഒരു വയസ്. ഒരു നാടിനെയാകെ ഭൂപടത്തിൽ നിന്ന്
മായ്ച്ചുകളഞ്ഞ ദുരന്തത്തിൽ 298 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക
കണക്ക്.
• സംസ്ഥാനത്ത് വിവിധ മേഖലകളിലുള്ള വിദ്യാർഥികൾക്ക് പരസ്‌പരം അറിവ് പങ്കിടുന്നതിനും
പ്രോജക്ടുകളിൽ സഹകരിക്കുന്നതിനും സംരംഭക ആശയങ്ങൾ
യാഥാർഥ്യമാക്കുന്നതിനുമായി സംസ്ഥാനത്ത് ഫ്രീഡം സ്‌ക്വയറുകൾ സജ്ജമാക്കുന്നു.
• നവകേരള സദസിലെ നിർദേശങ്ങള്‍ പ്രകാരം സംസ്ഥാനത്ത് സർക്കാർ നടപ്പാക്കുന്നത്
229 പദ്ധതികള്‍. ഇതിനായി 980.25 കോടി രൂപയാണ് ചെലവിടുക. പദ്ധതികളുടെ അന്തിമ
പട്ടിക സര്‍ക്കാര്‍ പുറത്തിറക്കി.
• പത്തുവർഷം മുമ്പ് സ്‌ത്രീകളുടെ മൃതദേഹം കുഴിച്ചിട്ടതായി സാക്ഷി
കാട്ടിക്കൊടുത്ത നേത്രാവതിക്കരയിലെ സ്‌നാനഘട്ടിൽ കുഴിക്കൽ തുടങ്ങി. ചൊവ്വ
ഉച്ചവരെ 10 തൊഴിലാളികൾ നടത്തിയ കുഴിക്കൽ കനത്ത മഴയായതിനാൽ നിർത്തി.
• ഇന്ത്യൻ ബാങ്കുകളിൽ 67,000 കോടി രൂപയുടെ നിക്ഷേപങ്ങൾ അവകാശികളില്ലാതെ
കിടക്കുന്നതായി കേന്ദ്രസർക്കാർ. പൊതുമേഖലാ ബാങ്കുകളാണ് 87% നിക്ഷേപവും
കൈവശം വച്ചിരിക്കുന്നതെന്നും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി.
• കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 33.89 കോടി രൂപകൂടി
അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല് സംഭരണ
ചുമതലയുള്ള സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷനാണ് തുക അനുവദിച്ചത്.
• യെമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് പറഞ്ഞതിൽ
ഉറച്ചു നിൽക്കുന്നുവെന്നും എക്‌സിലെ പോസ്റ്റ് ഒഴിവാക്കിയത് വാർത്ത
ഏജൻസിയാണെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ.
• മാത്യു കുഴൽനാടന്‍ എംഎല്‍എക്കെതിരെ ഇഡി അന്വേഷണം. ചിന്നക്കനാലിൽ സർക്കാർ
ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ച കേസിൽ ഇഡി അന്വേഷണം ആരംഭിച്ചു. മാത്യു
കുഴൽനാടനെ ഇഡി ഉടൻ ചോദ്യം ചെയ്യും.