• അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ 18 ദിവസത്തെ വാസം പൂർത്തിയാക്കി
ഇന്ത്യൻ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്‌റ്റൻ ശുഭാംശു ശുക്ലയും സംഘവും
മടക്കയാത്ര തുടങ്ങി. 22 മണിക്കൂർ യാത്രക്കൊടുവിൽ ചൊവ്വ പകൽ മൂന്നോടെ പേടകം
കലിഫോർണിയക്കടുത്ത് പസിഫിക്കിൽ സ്‌പ്ലാഷ് ഡൗൺ ചെയ്യും.
• സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരുലക്ഷം പേരുടെ വീടുകളിൽ
സൗജന്യ സൗരോർജപ്ലാന്റ് സ്ഥാപിക്കാൻ സർക്കാർ. ലൈഫ് മിഷൻ, പുനർഗേഹം
വീടുകളിലാണ് ഹരിത വരുമാന പദ്ധതി വഴി അനർട്ട് പ്ലാന്റ്
സ്ഥാപിക്കുന്നത്.
• അതിർത്തിപ്രശ്നങ്ങൾ പരിഹരിക്കാൻ ഉഭയകക്ഷി ബന്ധം സാധാരണ
നിലയിലാക്കുന്നതിൽ പുരോഗതി കൈവരിക്കണമെന്ന് വിദേശമന്ത്രി എസ് ജയ്ശങ്കർ
ചൈനീസ് വിദേശമന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്‌ചയിൽ ആവശ്യപ്പെട്ടു.
• വളർത്തു പൂച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി
മരിച്ചത് പേവിഷ ബാധ മൂലമല്ലെന്ന് റിപ്പോർട്ട്. ചികിത്സയിലിരിക്കെയാണ്
കഴിഞ്ഞ വ്യാഴാഴ്ചയാണ് 11വയസുള്ള ഹന്ന ഫാത്തിമ മരിച്ചത്. വളർത്തു പൂച്ചയുടെ
നഖം കൊണ്ട് കുട്ടിക്ക് ശരീരത്തിൽ മുറിവേറ്റിരുന്നു.
• രാജ്യവ്യാപകമായി വോട്ടർപട്ടിക പരിഷ്കരണം ആരംഭിക്കാനുള്ള കേന്ദ്ര
തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍.
കമ്മിഷന്റെ തിടുക്കം അനാവശ്യമാണെന്നും ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്കരണം
സംബന്ധിച്ച കേസില്‍ തീരുമാനമാവും വരെ കാത്തിരിക്കണമെന്നും പ്രതിപക്ഷ
കക്ഷികള്‍ ആവശ്യപ്പെട്ടു.
• യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ ഒരു ദിവസം
മാത്രം ബാക്കി നിൽക്കെ വധശിക്ഷ ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്നും
കൂടുതൽ ഒന്നും ചെയ്യാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം
കോടതിയില്‍.
• ഗോവ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് അഡ്വ. പിഎ സ് ശ്രീധരന്‍പിള്ളയെ മാറ്റി.
അശോക് ഗജപതി രാജുവാണ് പുതിയ ഗോവന്‍ ഗവര്‍ണര്‍. മുന്‍ വ്യോമയാന
മന്ത്രിയാണ് അശോക് ഗജപതി രാജുഗോവയെ കൂടാതെ ഹരിയാനയിലും ലഡാക്കിലും പുതിയ
ഗവര്‍ണര്‍മാരെ നിയമിച്ചു.