ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 26 ജൂലൈ 2025 | #NewsHeadlines

• ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ ഇന്ന് എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

• കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന്‌ തടവുചാടിയ കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്കകം പൊലീസ്‌ പിടികൂടി. വെള്ളി പുലർച്ചെയാണ്‌ ജയിൽചാടിയത്‌.

• സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷയെ സംബന്ധിച്ച് അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

• സ്കൂൾ സമയമാറ്റത്തിൽ നിലവിൽ തീരുമാനിച്ച സമയക്രമീകരണവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി ശിവൻകുട്ടി.

• മുൻ മുഖ്യമന്ത്രിയും സിപിഐ എമ്മിന്റെ സമുന്നത നേതാവുമായിരുന്ന വി എസ്‌ അച്യുതാനന്ദനെ അനുസ്‌മരിക്കാൻ ആഗസ്‌ത്‌ ഒന്നിന്‌ തിരുവനന്തപുരത്ത്‌ സമ്മേളനം ചേരും.

• ഒമ്പത് വർഷത്തിനുള്ളിൽ സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് അയ്യായിരം കോടിരൂപ ചെലവഴിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

• തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ ആഗസ്‌ത്‌ ഏഴുവരെ പേരു ചേർക്കാനും തിരുത്താനും അവസരം. 2025 ജനുവരി ഒന്നിനകം 18 വയസ്സ് പൂർത്തിയായവർക്ക് പേര് ചേർക്കാം. കരട്‌ വോട്ടർപ്പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പു കമീഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

• ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് രാജിവച്ച ജഗ്‌ദീപ്‌ ധൻഖറിന് യാത്രയയപ്പ്‌ നൽകില്ലെന്ന നിലപാടിൽ ഉറച്ച്‌ കേന്ദ്രസർക്കാർ. രാജി സ്വീകരിച്ചതിനാല്‍ യാത്രയയപ്പ്‌ പ്രായോഗികമല്ലെന്നാണ്‌ വിശദീകരണം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0