• ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത സംഭവത്തിൽ പ്രതിഷേധം
ശക്തമാക്കി കത്തോലിക്കാ സഭ. പാളയത്ത് നിന്ന് ആരംഭിച്ച വായ
മൂടിക്കെട്ടിയുള്ള പ്രതിഷേധമാർച്ച് രാജ്ഭവനിലേക്ക് നടത്തി.
• സമഗ്രശിക്ഷാ പദ്ധതി വഴി കേരളത്തിലെ വിദ്യാഭ്യാസമേഖലയ്ക്ക് നൽകാനുള്ള കുടിശിക മറച്ചുവച്ച് കേന്ദ്രസർക്കാർ. സമഗ്രശിക്ഷാ
അഭിയാൻ ഫണ്ടിൽ എത്ര തുക വിതരണം ചെയ്തെന്ന രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി
ഉന്നയിച്ച ചോദ്യങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ ഒഴിഞ്ഞുമാറി.
• ധർമസ്ഥലയിൽ സ്‌ത്രീകളെ കൊന്നുകുഴിച്ചിട്ടെന്ന വെളിപ്പെടുത്തൽ
അന്വേഷിക്കുന്ന പ്രത്യേക അന്വേഷക സംഘം പരിശോധന തുടരുന്നു. ബുധനാഴ്‌ച
അഞ്ചിടങ്ങളിൽ കുഴിച്ചുവെങ്കിലും ഒന്നും കണ്ടെത്തിയില്ല.
• തെരുവുനായ്‌ക്കളെ ദയാവധത്തിന് വിധേയമാക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി
മരവിപ്പിച്ചു. സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നം രൂക്ഷമായതിനെ തുടർന്നാണ്
സർക്കാർ നിര്‍ണായക ഇടപെടൽ നടത്തിയത്.
• ജനങ്ങള്‍ക്ക് സുരക്ഷിതവും ഫലപ്രാപ്തിയുള്ളതും ഗുണനിലവാരമുള്ളതുമായ
മരുന്നുകളും സൗന്ദര്യവര്‍ധക വസ്തുക്കളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി
സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ച്
വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
• റഷ്യന്‍ തീരങ്ങളില്‍ അതിശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് ശക്തമായ സുനാമി
തിരകള്‍ ആഞ്ഞടിച്ചു. റഷ്യയിലെ കാംചത്ക ഉപദ്വീപില്‍ 8.7 തീവ്രത
രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെയാണ് സുനാമി മുന്നറിയിപ്പ്.
• സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 25 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഡോ.
കെ വാസുകിയെ പൊതു വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു. തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി എസ് ഷാനവാസ് ചുമതലയേൽക്കും. എൻ എസ്
കെ ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു.