July 21 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
July 21 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 21 ജൂലൈ 2025 | #NewsHeadlines

• സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

• ഓണം വിഭവസമൃദ്ധമാക്കാൻ മലയാളികൾക്ക് ഇക്കുറിയും സംസ്ഥാന സർക്കാരിന്റെ കൈത്താങ്ങ്. സംസ്ഥാനത്തെ മഞ്ഞ കാർഡ് ഉടമകളായ ആറുലക്ഷം കുടുംബങ്ങൾക്ക്‌ 15 ഇനങ്ങളടങ്ങിയ ഓണകിറ്റ്‌ സൗജന്യമായി നൽകും.

• വിതുരയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്.

• ധർമ്മസ്ഥല കൂട്ട കൊലപാതക കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം പ്രഖ്യാപിച്ച് കർണാടക സർക്കാർ. ഡിജിപി റാങ്കിലുള്ള പ്രണവ് മൊഹന്തി ഐപിഎസിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കേസ് അന്വേഷിക്കുക.

• സംസ്ഥാനത്തിന്റെ ഊർജ ഭദ്രതയ്ക്ക്‌ ജലാശയങ്ങളെ പ്രയോജനപ്പെടുത്തി വൈദ്യുതി ഉൽപാദനം വർധിപ്പിക്കാനൊരുങ്ങി സർക്കാർ. ജലസേചന വകുപ്പിന്റെ അധീനതയിലുള്ള മൂന്നു ഡാമുകളിൽ ഒഴുകുന്ന സോളാർ നിലയം സ്ഥാപിക്കാൻ വിശദപഠനം നടത്തി.

• മതിയായ സാങ്കേതിക സംവിധാനമൊരുക്കാതെ സോഫ്‌റ്റ്‌വെയർ അപ്‌ഗ്രേഡ്‌ ചെയ്‌തതോടെ രാജ്യത്തെ തപാൽ ഓഫീസുകൾ മന്ദഗതിയിൽ. കഴിഞ്ഞ ദിവസങ്ങളിൽ സേവനങ്ങൾക്കായി സബ്‌ പോസ്‌റ്റ്‌ ഓഫീസിലും ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിലുമെത്തിയവർ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു.

• ഇന്ന് തുടങ്ങുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം ഭരണപക്ഷ — പ്രതിപക്ഷ പോരിന് വേദിയായി.

• കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. ഒരു കിലോ എംഡിഎംഎയുമായി ഒരു സ്ത്രീയടക്കം 4 പേർ പൊലീസ് പിടിയിലായി. പത്തനംതിട്ട സ്വദേശിയായ യുവതിയും ഇവരെ കാത്തു നിന്നിരുന്ന മൂന്ന് പേരുമാണ് പിടിയിലായത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 21 ജൂലൈ 2024 - #NewsHeadlinesToday

• കര്‍ണാടകയിലെ അങ്കോളയിലെ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താൻ കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി. ഇന്ന് തന്നെ സൈന്യം എത്തുമെന്നാണ് വിവരം.

• മലപ്പുറം പാണ്ടിക്കാട് പനി ബാധിച്ച പതിനഞ്ചുകാരന് നിപ ബാധ സ്ഥിരീകരിച്ചു. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് ഫലം സ്ഥിരീകരിച്ചത്.

• മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

• നീറ്റില്‍ ക്രമക്കേടുണ്ടായെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇന്ന് പുറത്തുവിട്ട പരീക്ഷഫലത്തില്‍ 85% പേരാണ് ഗുജറാത്തിലെ കേന്ദ്രത്തില്‍ പരീക്ഷയെഴുതിയതില്‍ യോഗ്യത നേടിയത്.

• മനോലോ മാർക്വസ്‌ ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ മുഖ്യപരിശീലകൻ. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനാണ് മനോലോയെ പരിശീലക സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

• കോവിഡ് മരണത്തിന്റെ കണക്കുകളില്‍ കേന്ദ്രസര്‍ക്കാര്‍ കൃത്രിമം കാട്ടിയെന്ന് വെളിപ്പെടുത്തി വീണ്ടും റിപ്പോര്‍ട്ട്. സർക്കാർ പുറത്തുവിട്ട കണക്കിനെക്കാൾ അധികം ആളുകൾ 2020ൽ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.

• ബംഗ്ലാദേശിലെ സംവരണനീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധംത്തിൽ പൊലീസിന്റെ വെടിവെപ്പിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 105 ആയി.

• അമീബിക് മസ്തിഷ്കരം ജ്വരം ലക്ഷണത്തോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കണ്ണൂർ സ്വദേശിയായ മൂന്നര വയസ്സുകാരന്റെ ആരോഗ്യനില ഗുരുതരം.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ 21 ജൂലൈ 2023 | #Short_News #News_Headlines

• മണിപ്പൂരിലെ കലാപത്തിനിടെ കുകി വിഭാഗത്തിലെ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും  കൂട്ട ബലാൽസംഗവും ചെയ്ത കേസിൽ രണ്ടു പേരെ കൂടി പിടിയില്‍. സംഭവത്തില്‍ ഇതുവരെ നാല് പേര്‍ അറസ്റ്റിലായി.
• 2022 ലെ സംസ്ഥാന  ചലച്ചിത്ര അവാർഡുകൾ ഇന്ന്‌ പ്രഖ്യാപിക്കും. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പകൽ മൂന്നിന്‌ പിആർ ചേംബറിൽ പുരസ്‌കാര പ്രഖ്യാപനം നടത്തും. ഇത്തവണ 156 ചിത്രങ്ങളാണ്‌ മത്സരത്തിനുണ്ടായിരുന്നത്.
• കേരളത്തിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയ്‌ക്ക് നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ അവാര്‍ഡ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്‌ക്കാണ് (കാസ്‌പ്) പബ്ലിക് ഹെല്‍ത്ത് എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.
• ഗുസ്‌തി താരങ്ങളുടെ ലൈംഗികാതിക്രമപരാതിയിൽ എടുത്ത കേസിൽ ബിജെപി എം പിയും ഗുസ്തി ഫെഡറേഷൻ (ഡബ്ലിയുഎഫ്‌ഐ) മുൻ അധ്യക്ഷനുമായ ബ്രിജ്‌ഭൂഷൺ ശരൺസിങ്ങിന്‌ ഡൽഹി കോടതി സ്ഥിരജാമ്യം അനുവദിച്ചു.
• സംഭരിച്ച നെല്ലിന്റെ വിലയായി കർഷകർക്ക് നൽകാനുള്ള പണം രണ്ടാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യാൻ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. നെല്ലുവില വിതരണം ചർച്ചചെയ്യാൻ ചേർന്ന യോഗത്തിലാണ് നിർദേശം.
• അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
• മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി.
• മൂന്നാർ ചിന്നക്കനാലിൽ തച്ചങ്കരി എസ്റ്റേറ്റ്സ് ആന്റ് റിസോർട്സ് എന്ന സ്ഥാപനം അനധികൃതമായി കൈവശം വച്ചിരുന്ന 82 സെന്റ് ഭൂമി റവന്യു വകുപ്പ് ഏറ്റെടുത്തു. ജില്ലാ കളക്‌ടറുടെ നിർദേശത്തെ തുടർന്നാണ് ഭൂമി ഏറ്റെടുത്തത്.
• രാജസ്ഥാനിലെ ജയ്പൂരില്‍ ഭൂതലനം. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. തുടര്‍ച്ചയായ മൂന്നു ഭൂചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു ഭൂചലനം അനുഭപ്പെട്ടത്.
• ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ രോഹിത് ശർമ ആദ്യ പത്തിൽ. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറി നേടിയതാണ് ഇന്ത്യൻ ക്യാപ്റ്റനു തുണയായത്.




News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0