• കനത്ത മഴയെ തുടര്‍ന്ന് പാലക്കാട് നെല്ലിയാമ്പതിയില്‍
നിയന്ത്രണമേര്‍പ്പെടുത്തി. ഇനയൊരു അറിയിപ്പ് ഉണ്ടാകുന്നത്
വിനോദസഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകില്ല.
• സംസ്ഥാനത്ത് തുടരുന്ന തീവ്രമഴയിൽ വ്യാപക നാശം. മഴക്കെടുതിയിൽ കണ്ണൂരിൽ രണ്ടുപേരും ഇടുക്കിയിൽ രണ്ടുപേരും മരിച്ചു.
• തിരുവോണത്തിന് 40 ദിവസം ബാക്കി നിൽക്കെ ട്രെയിനുകളിൽ റിസർവേഷൻ
ടിക്കറ്റുകൾ കിട്ടാനില്ല. സെപ്‌തംബർ അഞ്ചിനാണ് തിരുവോണം.
തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്കും തിരിച്ചുമുള്ള ട്രെയിനുകളിൽ
സ്ലീപ്പർ ടിക്കറ്റുകളുടെ വെയിറ്റിങ് ലിസ്റ്റ് 100 കടന്നു.
• ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ സംഭവത്തിൽ
സമഗ്രാന്വേഷണത്തിന് പ്രത്യേകസംഘം. ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് സി എൻ
രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ്
അന്വേഷിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത അടിയന്തര
യോഗത്തിലാണ് തീരുമാനം.
• മണിപുരിലെ അഞ്ച് ജില്ലകളിൽ വിവിധ സേനാവിഭാഗങ്ങൾ നടത്തിയ സംയുക്ത
പരിശോധനയിൽ വൻ ആയുധവേട്ട. 90 തോക്കുകളും 728 വെടിയുണ്ടകളും
സ്‌ഫോടകവസ്‌തുക്കളും അടക്കമുള്ളവയാണ് പിടിച്ചെടുത്തത്.
• കുവൈത്തിൽ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ മുളകുഴ സ്വദേശി സ്നേഹ സൂസൻ ബിനു ആണ് മരിച്ചത്.
• വയനാട് മക്കിമലയിൽ അതീവ ജാഗ്രത നിർദേശം. വനത്തിനുള്ളിൽ
മണ്ണിടിച്ചിലുണ്ടായതായി സംശയംമുണ്ട്. തവിഞ്ഞാൽ പുഴയിൽ നീരൊഴുക്കും
ശക്തമാണ്. പുഴയുടെ തീരത്തുള്ളവർത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.