July 25 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
July 25 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 25 ജൂലൈ 2025 | #NewsHeadlines

• വി എസിന് ആദരാഞ്ജലി അർപ്പിച്ച് മന്ത്രിസഭ, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി രണ്ടാംഘട്ട ക്യാമ്പസ് നിര്‍മാണത്തിന് 28 ഏക്കര്‍ ഭൂമി.

• സംസ്ഥാനത്ത്‌ വരുംദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന്‌ കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും നാളെ  കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും ഓറഞ്ച്‌ അലർട്ട്‌.

• ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 831 കോടി രൂപ അനുവദിച്ചു.

• കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ മറ്റൊരു കുതിച്ചുചാട്ടം കൂടി, ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണത്തിന് തുടക്കമാകുന്നു.

• താരസംഘടന ‘അമ്മ’യിലെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് 6 പേർ. ജഗദീഷ്, ശ്വേത മേനോൻ, ദേവൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവർ പത്രിക സമർപ്പിച്ചു.

• ഗൂഗിൾ, മൈക്രോസോഫ്‌റ്റ്‌ പോലുള്ള വൻകിട യുഎസ് ടെക്‌ കമ്പനികൾ ഇന്ത്യക്കാരായ ജീവനക്കാരെ നിയമിക്കുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

• കേരളത്തിലെ 95 ശതമാനം കുടുംബങ്ങൾക്കും സ്വന്തമായി വീടുണ്ടെന്ന്‌ പഠന റിപ്പോർട്ട്‌. സർക്കാർ തലത്തിലും അല്ലാതെയുമുള്ള പിന്തുണയാണ്‌ ഈ നേട്ടത്തിന്‌ പിന്നിലെന്ന്‌ ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ 2019വരെയുള്ള വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ‘കേരള പഠനം’ റിപ്പോർട്ട്‌ പറയുന്നു.

• രാജ്യത്തെ സൂക്ഷ്മ‑ചെറുകിട‑ഇടത്തരം (എംഎസ്എംഇ) വ്യവസായ സംരംഭങ്ങളുടെ തകര്‍ച്ചയിലേക്ക് വഴിതുറന്ന് ഇന്ത്യ‑യുകെ സ്വതന്ത്ര വ്യാപാര കരാര്‍ (എ‌ഫ‌്ടിഎ) ഒപ്പിട്ടു.

• ശബരിമലയിലെ വിവാദ ട്രക്ടർ യാത്ര നടത്തിയ സംഭവത്തിൽ എഡിജിപി അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും നടപടിവേണമെന്നും ഡിജിപി
ഡിജിപിയുടെ റിപ്പോര്‍ട്ട് . തിങ്കളാഴ്ചയാണ് ഡിജിപി സര്‍ക്കാരിന് റിപ്പോർട്ട് നൽകിയത്. 


ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 25 ജൂലൈ 2024 - #NewsHeadlinesToday

• അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പത്താം ദിനത്തിലേയ്ക്ക്. ലോറിയുടെ കൃത്യമായ സ്ഥാനം കണ്ടെത്തി. ഇന്ന് നിർണ്ണായകം.

• മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ നിയമനം ഗവർണർ അംഗീകരിച്ചു. ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ നിയമിക്കാനുള്ള സർക്കാർ ശുപാർശയാണ് ഗവർണർ അംഗീകരിച്ചത്.

• സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് തടഞ്ഞു.

• സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു. ഒരു ഗഡുവാണ് വിതരണം ചെയ്യുന്നത്. ഇതിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചിരുന്നു.

• സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു. ഒരു ഗഡുവാണ് വിതരണം ചെയ്യുന്നത്. ഇതിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചിരുന്നു.

• മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു. പുതുതായി പുറത്ത് വന്ന 16 സ്രവ സാമ്പിളുകള്‍ നെഗറ്റീവ്.എല്ലാവരും ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്.

• വലിയ തീപിടിത്തങ്ങളുണ്ടായാൽ അഗ്നി രക്ഷാസേനയ്‌ക്കൊപ്പം പോരാടാൻ ഇനി റോബോട്ടും. എറണാകുളം ജില്ലാ ഫയർഫോഴ്‌സിലാണ്‌ റോബോട്ട്‌ ജോലിക്ക്‌ സജ്ജമായിട്ടുള്ളത്‌.

• നീറ്റ് യുജി-നെറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകള്‍ക്ക് പിന്നാലെ അഗ്നിപഥ് പദ്ധതിക്കെതിരെയും അഴിമതിയാരോപണം.

മലയാളത്തിന്‍റെ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ ജയന്‍റെ ജന്മ വാര്‍ഷികം. #ActorJayan

നാവികസേനയിലെ ഉയർന്ന പദവിയിൽ നിന്ന് മലയാള സിനിമയിലെ യുഗം അടയാളപ്പെടുത്തുന്ന താരമായതാണ് കൃഷ്ണൻ നായർ എന്ന മലയാളികളുടെ സ്വന്തം ജയന്‍. 

ജയൻ എന്ന അതുല്യ പ്രതിഭ മലയാള സിനിമയില്‍ 70 കളിൽ യുവത്വത്തിന്‍റെ പ്രതീകമായിരുന്നു. 1939 ജൂലൈ 25ന് കൊല്ലം ജില്ലയിലെ തേവള്ളിയിൽ മാധവൻപിള്ളയുടെയും ഭാരതിയമ്മയുടെയും മകനായി ജനിച്ചു. 1974ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്.
തന്റെ സവിശേഷമായ അഭിനയശൈലി കൊണ്ട് കഥാപാത്രങ്ങളെ മികച്ചതാക്കാൻ ജയന് കഴിഞ്ഞു. അഭിനയത്തോടൊപ്പം ശരീരബലവും വഴക്കവും അഭിനയത്തിന്റെ മുതൽക്കൂട്ടാണ്. അതുകൊണ്ട് തന്നെ കഥാപാത്രങ്ങളെ പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ചു.

ചെറിയ വില്ലൻ വേഷങ്ങളിൽ നിന്ന് പ്രധാന വില്ലൻ വേഷങ്ങളിലേക്കും സപ്പോർട്ടിംഗ് റോളുകളിലേക്കും അവിടെ നിന്ന് നായക വേഷങ്ങളിലേക്കും ജയന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരം ആണ് അദ്ദേഹം ആദ്യമായി നായകനായി അഭിനയിച്ച ചിത്രം. ജയനെ ജനപ്രിയ നടനാക്കിയ ചിത്രമായിരുന്നു അങ്ങാടി. കമ്പോളത്തിൽ വിദ്യാസമ്പന്നനായ ഒരു ചുമട്ടുതൊഴിലാളിയുടെ വേഷം അദ്ദേഹം സമർത്ഥമായി കൈകാര്യം ചെയ്തു. ഇംഗ്ലീഷ് ഡയലോഗുകൾ പറഞ്ഞപ്പോൾ എല്ലാവരും കൈയടിച്ചു.


സാങ്കേതിക വിദ്യ അത്ര വികസിച്ചിട്ടില്ലാത്ത മലയാള സിനിമയിൽ, അതിസാഹസിക രംഗങ്ങളിൽ താരം കാണിച്ച അസാമാന്യ പെർഫെക്ഷൻ തിയേറ്ററുകൾ പ്രകമ്പനം കൊള്ളിച്ചു. പ്രത്യേകം പരിശീലനം സിദ്ധിച്ച പകരക്കാരെ ഉപയോഗിച്ച് രംഗങ്ങൾ ചിത്രീകരിക്കാമായിരുന്നെങ്കിലും ഒരു മുന്നൊരുക്കവുമില്ലാതെ അത് സ്വയം ചെയ്യാൻ ജയ് താൽപ്പര്യം പ്രകടിപ്പിച്ചു.


അത്തരം ഓരോ സീനും കഴിയുമ്പോൾ, സംവിധായകർ മുറിക്കുമ്പോൾ നടൻ ഉച്ചത്തിൽ കരഘോഷം മുഴക്കും. ആ സന്തോഷം ഒടുവിൽ മരണത്തിലേക്ക് നയിച്ചു. 1980 നവംബർ 16ന് കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹെലികോപ്റ്റർ അപകടത്തിൽ അദ്ദേഹം മരിച്ചു. വരച്ച മീശയും കത്തുന്ന കണ്ണുകളുമായി, കുനിഞ്ഞ തലയുമായി, ഓർമ്മകളുടെ വെള്ളിത്തിരയിൽ ജയ വാഴുന്നു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ 25 ജൂലൈ 2023 | #Short_News #News_Headlines

• വൈക്കം പൊലീസ് സ്റ്റേഷനില്‍ എസ്‌ഐ ഉള്‍പ്പെടെ നാലു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടപടിയെടുക്കാന്‍ വൈകിയതിലാണ് ഡിഐജിയുടെ നടപടി.

• സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നതിനെ തുടര്‍ന്ന് കണ്ണൂര്‍, കോ‍ഴിക്കോട്, മലപ്പുറം , വയനാട് എന്നീ ജില്ലക‍ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാ‍ഴ്ച അവധി പ്രഖ്യാപിച്ചു. കാസര്‍ഡോഡ് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹോസ്ദുര്‍ഗ് എന്നീ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി.

• പ്രളയജലം പിന്മാറാതെ തുടരുന്ന യമുനാ നദിയിലെ ജലനിരപ്പ്‌ അപകടനിലയ്‌ക്ക്‌ മുകളിൽ തുടരുന്നു. 206.44 മീറ്ററാണ്‌ നിലവിൽ ജലനിരപ്പ്‌. രണ്ടാഴ്‌ച കഴിഞ്ഞിട്ടും ആയിരങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്‌.

• വിദേശ വിമാനക്കമ്പനികളുടെ സർവീസിനായുള്ള പോയിന്റ് ഓഫ് കോൾ പദവി കണ്ണൂർ വിമാനത്താവളത്തിന് നൽകില്ലെന്ന് ആവർത്തിച്ച്‌ കേന്ദ്ര സർക്കാർ.

• മണിപ്പൂര്‍ വിഷയത്തില്‍ ഇരുസഭകളിലും പ്രതിഷേധവുമായി പ്രതിപക്ഷം. സര്‍കകാര്‍ ഒളിച്ചോടുന്നെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഗാന്ധി പ്രതിമയ്ക്ക മുന്നില്‍ പ്രതിഷേധിച്ചു.

• ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കും. ചാലക്കുടി തീരുത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ മുതല്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴയായിരുന്നു.

• സംസ്ഥാനത്ത് മാസ്ക് ധരിക്കാത്തത് ഇനി കുറ്റകൃത്യമല്ല. ജനങ്ങൾക്ക് ഇഷ്ടപ്രകാരം മാസ്ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കിക്കൊണ്ടുള്ള 2022 ഏപ്രിൽ 27ലെ ഉത്തരവ് സർക്കാർ പിൻവലിച്ചു.



News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0