• സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
പ്രഖ്യാപിച്ചു. വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ
മുന്നറിയിപ്പ്.
• കൊല്ലം തേവലക്കരയിൽ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വീഴ്ച
സ്‌കൂളിൻ്റെത്. വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ സ്‌കൂള്‍ പാലിച്ചിട്ടില്ല എന്ന് റിപ്പോർട്ട്.
• മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ
സബ്‌സിഡി നൽകാനായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ
അറിയിച്ചു.
• തിരുവനന്തപുരം ടെക്‌നോപാർക്കിൽ ആറ് പുതിയ കെട്ടിടങ്ങൾകൂടി
പൂർത്തിയാകുന്നു. ഇതോടെ പതിനായിരത്തിലേറെ തൊഴിലവസരങ്ങൾ പുതുതായി
സൃഷ്ടിക്കപ്പെടും. ഈ മാസം പൂർത്തിയാകുന്ന കൊമേഷ്യൽ കം ഐടി കെട്ടിടം 50,000
ചതുരശ്രയടിയിലാണ്.
• പൊതു ആവശ്യങ്ങൾക്ക് ഭൂമിയേറ്റെടുക്കുമ്പോൾ വീടും ജീവനോപാധിയും
നഷ്‌ടപ്പെടുന്നവരെ മാത്രം പുനരധിവസിപ്പിച്ചാൽ മതിയെന്ന് സുപ്രീംകോടതി.
• ഓണം സമൃദ്ധമായി ആഘോഷിക്കാൻ ഇക്കുറി സപ്ലൈകോയുടെ ഗിഫ്‌റ്റ് കാർഡുകൾ.
സപ്ലൈകോയിൽനിന്ന് ലഭിക്കുന്ന കാർഡുകൾ പ്രിയപ്പെട്ടവർക്ക്
ഓണാശംസയ്‌ക്കൊപ്പം കൈമാറാം.