July 30 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
July 30 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 30 ജൂലൈ 2025 | #NewsHeadlines

• രാജ്യത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾക്ക് ഇന്ന് ഒരു വയസ്. ഒരു നാടിനെയാകെ ഭൂപടത്തിൽ നിന്ന് മായ്ച്ചുകളഞ്ഞ ദുരന്തത്തിൽ 298 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്.

• റഷ്യയുടെ കിഴക്കന്‍ തീരത്ത് അതിശക്തമായ ഭൂകമ്പം. ഇതിനെ തുടര്‍ന്ന് സുനാമി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. റിക്ടര്‍ സ്‌കെയില്‍ 8.7 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്.

• സംസ്ഥാനത്ത് വിവിധ മേഖലകളിലുള്ള വിദ്യാർഥികൾക്ക് പരസ്‌പരം അറിവ് പങ്കിടുന്നതിനും പ്രോജക്ടുകളിൽ സഹകരിക്കുന്നതിനും സംരംഭക ആശയങ്ങൾ യാഥാർഥ്യമാക്കുന്നതിനുമായി സംസ്ഥാനത്ത് ഫ്രീഡം സ്‌ക്വയറുകൾ സജ്ജമാക്കുന്നു.

• നവകേരള സദസിലെ നിർദേശങ്ങള്‍ പ്രകാരം സംസ്ഥാനത്ത് സർക്കാർ നടപ്പാക്കുന്നത് 229 പദ്ധതികള്‍. ഇതിനായി 980.25 കോടി രൂപയാണ് ചെലവിടുക. പദ്ധതികളുടെ അന്തിമ പട്ടിക സര്‍ക്കാര്‍ പുറത്തിറക്കി.

• പത്തുവർഷം മുമ്പ്‌ സ്‌ത്രീകളുടെ മൃതദേഹം കുഴിച്ചിട്ടതായി സാക്ഷി കാട്ടിക്കൊടുത്ത നേത്രാവതിക്കരയിലെ സ്‌നാനഘട്ടിൽ കുഴിക്കൽ തുടങ്ങി. ചൊവ്വ ഉച്ചവരെ 10 തൊഴിലാളികൾ നടത്തിയ കുഴിക്കൽ കനത്ത മഴയായതിനാൽ നിർത്തി.

• ഇന്ത്യൻ ബാങ്കുകളിൽ 67,000 കോടി രൂപയുടെ നിക്ഷേപങ്ങൾ അവകാശികളില്ലാതെ കിടക്കുന്നതായി കേന്ദ്രസർക്കാർ. പൊതുമേഖലാ ബാങ്കുകളാണ് 87% നിക്ഷേപവും കൈവശം വച്ചിരിക്കുന്നതെന്നും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി.

• കർഷകരിൽനിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 33.89 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല്‌ സംഭരണ ചുമതലയുള്ള സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷനാണ്‌ തുക അനുവദിച്ചത്‌.

• യെമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും എക്‌സിലെ പോസ്റ്റ് ഒഴിവാക്കിയത് വാർത്ത ഏജൻസിയാണെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ.

• മാത്യു കുഴൽനാടന്‍ എംഎല്‍എക്കെതിരെ ഇഡി അന്വേഷണം. ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ച കേസിൽ ഇഡി അന്വേഷണം ആരംഭിച്ചു. മാത്യു കുഴൽനാടനെ ഇഡി ഉടൻ ചോദ്യം ചെയ്യും.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 30 ജൂലൈ 2024 - #NewsHeadlinesToday

• മഴ ശക്തമാകുന്ന സാഹചര്യത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

• വയാനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒരു കുട്ടി ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

• വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്ററെത്തും. സുലൂരിൽ നിന്നാണ് വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തുക.

• കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, തൃശ്ശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.

• നീറ്റ് യുജി കൗൺസിലിംഗ് തിയതി പ്രഖ്യാപിച്ചു. രജിസ്ട്രേഷൻ നടപടികൾ ഓഗസ്റ്റ് 14 ന് ആരംഭിക്കും. അലോട്ട്മെൻ്റ് നടപടികൾ ഓഗസ്റ്റ് 21 മുതൽ തുടങ്ങും.

• അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ ജീവൻ രക്ഷിക്കാനായുള്ള കേരള സർക്കാർ ദൗത്യത്തിന് കരുത്തുപകർന്ന് ചികിത്സയ്ക്ക് ആവശ്യമായ നിർണായക മരുന്ന് ജർമനിയിൽ നിന്ന് കേരളത്തിലെത്തിച്ചു.

• സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയൻ.

• ടെന്നീസ്‌ താരം രോഹൻ ബൊപ്പണ്ണ ഇന്ത്യൻ കുപ്പായമഴിച്ചു. പാരിസ്‌ ഒളിമ്പിക്‌സ്‌ ഡബിൾസിൽ ആദ്യ റൗണ്ട്‌ തോൽവിക്കു പിന്നാലെയാണ്‌ നാൽപത്തിനാലുകാരന്റെ തീരുമാനം.

• ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും ആധുനിക ഗവേഷണങ്ങൾ വികസിപ്പിക്കുന്നതിനുമായി സംസ്ഥാനത്ത് മികവിന്റെ ഏഴ് കേന്ദ്രങ്ങൾ (സെന്റേഴ്സ് ഓഫ് എക്സലൻസ്) ആരംഭിക്കുന്നു.

• ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ തുടരും. കേരള മുഖ്യമന്ത്രി കർണാടക മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചതിനെ തുടർന്നാണ് തീരുമാനം.

• 

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും - 30 ജൂലൈ 2023 | #Short_News #News_Headlines

• വെസ്റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാംമത്സരത്തിൽ ഇന്ത്യക്ക്‌ തോൽവി. ആറ് വിക്കറ്റ്‌ ജയത്തോടെ വിൻഡീസ്‌ പരമ്പരയിൽ 1-1ന്‌ ഒപ്പമെത്തി. അവസാന മത്സരം ചൊവ്വാഴ്ച നടക്കും.

• നോവായി ചാന്ദ്നി, ആലുവയിൽ വെള്ളി വൈകിട്ട്‌ കാണാതായ, ബിഹാറി ദമ്പതികളുടെ അഞ്ചുവയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി, പ്രതി ബീഹാർ സ്വദേശി അസ്ഫാക്ക് ആലം പോലീസ് കസ്റ്റഡിയിൽ.

• ചലച്ചിത്ര രംഗത്തെ സമഗ്ര സംഭവാനയ്ക്കുള്ള ജെ.സി. ഡാനിയേൽ അവാർഡ് സംവിധായകൻ ടി.വി.ചന്ദ്രന്.

• കേരളത്തിൽനിന്ന്‌ ഇസ്രയേൽ സന്ദർശിക്കാൻപോയ സംഘത്തിലെ ഏഴുപേരെ കാണാതായതായി പരാതി. നാലുപേർ തിരുവനന്തപുരം സ്വദേശികളും മൂന്നുപേർ കൊല്ലം സ്വദേശികളുമാണ്‌.

• നൈജറിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ 15 ദിവസത്തിനുള്ളിൽ പുനഃസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആഫ്രിക്കൻ യൂണിയൻ. നിർദിഷ്ട സമയത്തിനുള്ളിൽ ജനാധിപത്യം പുനഃസ്ഥാപിച്ചില്ലെങ്കിൽ ശിക്ഷാനടപടികളിലേക്ക്‌ കടക്കുമെന്നും വെള്ളിയാഴ്ച യോഗം ചേർന്ന ആഫ്രിക്കൻ യൂണിയൻ സമാധാന, സുരക്ഷാ കൗൺസിൽ പ്രസ്താവിച്ചു.

• മുംബൈയില്‍ ജാഗ്രത നിര്‍ദേശം. കോളാബയിലെ ചബാദ് ഹൌസിന്റെ ചിത്രങ്ങള്‍ ഭീകരരില്‍ നിന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചബാദ് ഹൌസിന് ചുറ്റും പൊലീസിനെ വിന്യസിച്ചു.

• സംസ്ഥാനത്തെ സാമൂഹികക്ഷേമ പെൻഷനും ക്ഷേമനിധി പെൻഷനും ലഭിക്കുന്നതിനുള്ള മസ്റ്ററിങ് ജൂലായ് 31-ന് അവസാനിക്കും. 14 ലക്ഷത്തിലേറെ പേർ മസ്റ്റ്ററിങ് നടത്താൻ ബാക്കിയുണ്ട്.

• ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ്‌ നൽകാൻ കേരള ആരോഗ്യശാസ്ത്ര സർവകലാശാല തീരുമാനിച്ചു.

• യുഎസില്‍ പ്രസിഡന്റ് ജോ ബൈഡന്റെ കുടിയേറ്റ നയങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു, ജോ ബൈഡന്റെ 10 ആഴ്ച പഴക്കമുള്ള 'അഭയം നല്‍കല്‍' നയം ഫെഡറല്‍ ജഡ്ജി അസാധുവാക്കി.



News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0